പടയോട്ടം

ജിജോ പുന്നൂസിന്റെ സംവിധാനത്തിൽ പ്രേം നസീർ, മധു, ലക്ഷ്മി, ശങ്കർ, പൂർണ്ണിമ ജയറാം, മമ്മൂട്ടി, മോഹൻലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പടയോട്ടം. നവോദയായുടെ ബാനറിൽ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചത്.

പടയോട്ടം
വി.സി.ഡി. പുറംചട്ട
സംവിധാനംജിജോ പുന്നൂസ്
നിർമ്മാണംനവോദയ അപ്പച്ചൻ
കഥഎൻ. ഗോവിന്ദൻകുട്ടി
തിരക്കഥഎൻ. ഗോവിന്ദൻകുട്ടി
ആസ്പദമാക്കിയത്ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ 
അലക്സാണ്ടർ ഡ്യൂമാസ്
സംഭാഷണംഎൻ. ഗോവിന്ദൻകുട്ടി
അഭിനേതാക്കൾപ്രേം നസീർ
മധു
ലക്ഷ്മി
ശങ്കർ
പൂർണ്ണിമ ജയറാം
മമ്മൂട്ടി
മോഹൻലാൽ
ഗാനരചനകാവാലം നാരായണപ്പണിക്കർ
സംഗീതംഗുണ സിംഗ്
ഛായാഗ്രഹണംജെ. വില്ല്യംസ്
ചിത്രസംയോജനംടി.ആർ. ശേഖർ
വിതരണംനവോദയ റിലീസ്
സ്റ്റുഡിയോനവോദയ
റിലീസിങ് തീയതി1982 സെപ്റ്റംബർ 1
രാജ്യംഇന്ത്യ
ഭാഷമലയാളം

മലയാളത്തിലെ ആദ്യ 70mm ചലച്ചിത്രമാണ് പടയോട്ടം. അലക്സാണ്ടർ ഡ്യൂമാസിന്റെ ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് എൻ. ഗോവിന്ദൻകുട്ടിയാണ്.

അഭിനേതാക്കൾ

അഭിനേതാവ്കഥാപാത്രം
പ്രേം നസീർഉദയൻ
മധുദേവൻ
ലക്ഷ്മിപാർവതി
ശങ്കർചന്ദ്രൂട്ടി
പൂർണ്ണിമ ജയറാംലൈല
മമ്മൂട്ടികമ്മാരൻ
മോഹൻലാൽകണ്ണൻ
തിക്കുറിശ്ശി സുകുമാരൻ നായർകോലത്തിരി രാജാവ്
പപ്പുപൊക്കൻ
ഗോവിന്ദൻകുട്ടികുറുപ്പ്
സുകുമാരിചിരുതേവി തമ്പുരാട്ടി

സംഗീതം

കാവാലം നാരായണപ്പണിക്കർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഗുണ സിംഗ് ആണ്.

ഗാനങ്ങൾ
  1. ആഴിക്കങ്ങേ കരയുണ്ടോ – കെ. ജെ. യേശുദാസ്
  2. താതെയ്യത്തോം – വാണി ജയറാം, കോറസ്
  3. നിരത്തി ഓരോ കരുക്കൾ – വാണി ജയറാം, കോറസ്

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.