നാടുവാഴികൾ

ജോഷിയുടെ സംവിധാനത്തിൽ മോഹൻലാൽ, മധു, മണിയൻപിള്ള രാജു, രൂപിണി, സിതാര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നാടുവാഴികൾ. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാർ, ജി. ജയകുമാർ എന്നിവർ നിർമ്മിച്ച ഈ ചിത്രം സെവൻ ആർട്സ് ഫിലിംസ് വിതരണം ചെയ്തിരിക്കുന്നു. കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് എസ്.എൻ. സ്വാമി ആണ്.

നാടുവാഴികൾ
വി.സി.ഡി. പുറംചട്ട
സംവിധാനംജോഷി
നിർമ്മാണംജി.പി. വിജയകുമാർ
ജി. ജയകുമാർ
രചനഎസ്.എൻ. സ്വാമി
അഭിനേതാക്കൾ
  • മോഹൻലാൽ
  • മധു
  • മണിയൻപിള്ള രാജു
  • രൂപിണി
  • സിതാര
ഗാനരചനഷിബു ചക്രവർത്തി
സംഗീതംശ്യാം
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
വിതരണംസെവൻ ആർട്സ് ഫിലിംസ്
സ്റ്റുഡിയോസെവൻ ആർട്സ്
റിലീസിങ് തീയതി1989 മേയ് 5
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

അഭിനേതാവ്കഥാപാത്രം
മോഹൻലാൽഅർജ്ജുൻ
മധുഅനന്തൻ
തിലകൻശങ്കരൻ
മുരളിചെറിയാൻ
ദേവൻമാത്തുക്കുട്ടി
ബാബു നമ്പൂതിരിഎബ്രഹാം വർക്കി
മണിയൻപിള്ള രാജുരവി
കുതിരവട്ടം പപ്പുകെ.സി.
ജനാർദ്ദനൻആശാൻ
അസീസ്ഭരതൻ
വിജയരാഘവൻപോലീസ് സൂപ്രണ്ട്
ജഗതി ശ്രീകുമാർബാവ
പ്രതാപചന്ദ്രൻപണിക്കർ
കെ.പി.എ.സി. സണ്ണികോശി
കുഞ്ചൻആന്റണി
ജഗന്നാഥ വർമ്മഡി.വൈ.എസ്.പി. പവിത്രൻ
കൊല്ലം തുളസിഗോപാലപിള്ള
എം.എസ്. തൃപ്പുണിത്തറഎം.എൽ.എ.
രവി മേനോൻശേഖരൻ
രൂപിണിറോസ് മേരി
സിതാരരമ
വത്സല മേനോൻ
ശാന്താദേവികോശിയുടെ അമ്മ
വത്സല മേനോൻഡോ. റേച്ചൽ ജോർജ്ജ്

സംഗീതം

ഷിബു ചക്രവർത്തി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശ്യാം ആണ്.

ഗാനങ്ങൾ
  1. രാവിൽ പൂന്തേൻ – ദിനേശ്, ഉണ്ണിമേനോൻ
  2. നദിയോരത്തിലെ – കൃഷ്ണചന്ദ്രൻ, ദിനേശ്
  3. വെൺ‌തൂവൽ പക്ഷി – ദിനേശ്

അണിയറ പ്രവർത്തകർ

ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസം‌യോജനംകെ. ശങ്കുണ്ണി
കലഹരി
ചമയംതോമസ്
വസ്ത്രാലങ്കാരംവജ്രമണി
സംഘട്ടനംഎ.ആർ. പാഷ
പരസ്യകലഗായത്രി
ലാബ്വിജയ കളർ ലാബ്
നിശ്ചല ഛായാഗ്രഹണംഅൻസാരി
ശബ്ദലേഖനംഎ.വി. ബോസ്, സുജാത
വാർത്താപ്രചരണംവാഴൂർ ജോസ്
നിർമ്മാണ നിർവ്വഹണംകെ. മോഹനൻ
വാതിൽ‌പുറചിത്രീകരണംജൂബിലി സിനി യൂണിറ്റ്
റീ റെക്കോർഡിങ്ങ്സമ്പത്ത്
ഓഫീസ് നിർവ്വഹണംഎസ്. ഗോപാലകൃഷ്ണൻ
അസോസിയേറ്റ് ഡയറൿടർരാജ് ബാബു, പോൾ ഞാറയ്ക്കൽ
അസോസിയേറ്റ് എഡിറ്റർഇ.എം. മാധവൻ, പി.സി. മോഹനൻ

പുറത്തേക്കുള്ള കണ്ണികൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.