ഉടയോൻ

ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ, കലാഭവൻ മണി, ലയ, സുകന്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉടയോൻ. മോഹൻലാൽ ഇരട്ട കഥാപാത്രമായി അഭിനയിച്ചിരിക്കുന്നു. വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ ആണ് ഉടയോൻ നിർമ്മിച്ചത് .

ഉടയോൻ
സംവിധാനംഭദ്രൻ
നിർമ്മാണംസുബൈർ
രചനഭദ്രൻ
അഭിനേതാക്കൾമോഹൻലാൽ
കലാഭവൻ മണി
ലയ
സുകന്യ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഗിരീഷ് പുത്തഞ്ചേരി
അറുമുഖൻ വെങ്കിടങ്ങ്
സംഗീതംഔസേപ്പച്ചൻ
ഛായാഗ്രഹണംരാ‍മചന്ദ്രബാബു
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
വിതരണംവർണ്ണചിത്ര
സ്റ്റുഡിയോവർണ്ണചിത്ര ബിഗ് സ്ക്രീൻ
റിലീസിങ് തീയതി2005 ജൂലൈ 15
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം180 മിനിറ്റ്

കഥാതന്തു

കൃഷിക്കാരനായ ശൂരനാട് കുഞ്ഞ് (മോഹൻലാൽ) തന്റെ ജീവിതത്തിൽ മറ്റെന്തിനേക്കാളും കൃഷിയേയും മണ്ണിനേയും സ്നേഹിക്കുന്നു. മണ്ണിനോടുള്ള ഈ ആവേശം മൂലം സ്വന്തം സഹോദരിക്ക് (ബിന്ദു പണിക്കർ) അവകാശപ്പെട്ട പിതൃസ്വത്ത് ചതിയിലൂടെ കൈക്കലാക്കാൻ പോലും കുഞ്ഞ് മടിക്കുന്നില്ല. മക്കളും തന്റെ പാത പിന്തുടരണമെന്ന് ശഠിക്കുന്ന കുഞ്ഞ് കൃഷിയിൽ താൽപ്പര്യമില്ലാത്ത മക്കളുടെ വെറുപ്പിന് പാത്രമാകുന്നു. ജീവിതാന്ത്യത്തിലെ തിരിച്ചടികളും പരാജയങ്ങളും കുഞ്ഞിനെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്നു.

അഭിനേതാക്കൾ

  • മോഹൻലാൽ – ശൂരനാട് കുഞ്ഞ്/ശൂരനാട് പാപ്പി
  • ജഗതി ശ്രീകുമാർ – ശവപ്പെട്ടി തോമ
  • മനോജ്‌ കെ. ജയൻ – പൊട്ടൻ
  • ഇന്നസെന്റ് – രാരിച്ചൻ
  • നാസർ – ഉണ്ണി വൈദ്യൻ
  • കലാഭവൻ മണി – മാത്തൻ
  • സിദ്ദിഖ് – മമ്മാലി
  • ഷമ്മി തിലകൻ
  • ഭീമൻ രഘു
  • സാദിഖ്
  • മോഹൻ ജോസ്
  • ഇടവേള ബാബു – ഇട്ടി
  • ലയ – മായ
  • സുകന്യ – മോളി
  • രേഖ
  • ബിന്ദു പണിക്കർ – ഇച്ചമ്മ

സംഗീതം

കൈതപ്രം ദാമോദരൻ നമ്പൂതിരി, ഗിരീഷ് പുത്തഞ്ചേരി, അറുമുഖൻ വെങ്കിടങ്ങ് എന്നിവർ എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.

ഗാനങ്ങൾ
  1. പതിനെട്ടാം പട്ട – ഔസേപ്പച്ചൻ (ഗാനരചന – അറുമുഖൻ വെങ്കിടങ്ങ്)
  2. പുതു മണ്ണ് – ഔസേപ്പച്ചൻ, മോഹൻലാൽ (ഗാനരചന – അറുമുഖൻ വെങ്കിടങ്ങ്)
  3. ചിരി ചിരിച്ചാൽ – അൻവർ സാദത്ത്, ഗംഗ (ഗാനരചന – കൈതപ്രം ദാമോദരൻ നമ്പൂതിരി)
  4. തിരുവരങ്ങിൽ – മധു ബാലകൃഷ്ണൻ (ഗാനരചന – ഗിരീഷ് പുത്തഞ്ചേരി)
  5. പൂണ്ടങ്കില – അലക്സ്, പുഷ്പ (ഗാനരചന – അറുമുഖൻ വെങ്കിടങ്ങ്)
  6. അങ്ങേത്തല – ശങ്കർ മഹാദേവൻ, ഗംഗ, മോഹൻലാൽ, കാളിദാസ് (ഗാനരചന – ഗിരീഷ് പുത്തഞ്ചേരി)
  7. തിരുവരങ്ങിൽ – കെ.എസ്. ചിത്ര (ഗാനരചന – ഗിരീഷ് പുത്തഞ്ചേരി)
  8. അങ്ങേത്തല – വയലിൻ (ഔസേപ്പച്ചൻ)

അണിയറ പ്രവർത്തകർ

  • ഛായാഗ്രഹണം: രാ‍മചന്ദ്രബാബു
  • ചിത്രസം‌യോജനം: രഞ്ജൻ എബ്രഹാം
  • കല: ജോസഫ് നെല്ലിക്കൽ
  • ചമയം: പട്ടണം റഷീദ്
  • വസ്ത്രാലങ്കാരം: മനോജ് ആലപ്പുഴ
  • നൃത്തം: കല, സുജാത
  • സംഘട്ടനം: മാഫിയ ശശി
  • പ്രോസസിങ്ങ്: പ്രസാദ് കളർ ലാബ്
  • എഫക്റ്റ്സ്: മുരുകേഷ്
  • ഡി.ടി.എസ്. മിക്സിങ്ങ്: അജിത് എ. ജോർജ്ജ്
  • വാർത്താപ്രചരണം: വാഴൂർ ജോസ്, എം.എസ്. ദിനേശ്
  • നിർമ്മാണ നിയന്ത്രണം: എ.ആർ. കണ്ണൻ
  • നിർമ്മാണ നിർവ്വഹണം: മനോജ് എൻ.
  • അസോസിയേറ്റ് ഡയറക്ടർ: ലിയോ തദേവൂസ്

പുറത്തേക്കുള്ള കണ്ണികൾ

  • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഉടയോൻ
  • ഉടയോൻ – മലയാളസംഗീതം.ഇൻഫോ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.