ഭദ്രൻ

മലയാളചലച്ചിത്രരംഗത്തെ ഒരു സം‌വിധായകനാണ് ഭദ്രൻ. അയ്യർ ദ ഗ്രേറ്റ്, സ്ഫടികം എന്നീ സാമ്പത്തികവിജയം നേടിയ ചിത്രങ്ങൾ ഭദ്രൻ സം‌വിധാനം ചെയ്തവയാണ്.

1952-ൽ കോട്ടയം ജില്ലയിലെ പാലായിൽ മാട്ടേൽ രാജൻകുട്ടി മാട്ടേലിന്റെയും ത്രേസ്യാമ്മയുടെയും മൂത്തമകനായി ജനിച്ചു. പാലാ സെന്റ് തോമസ് സ്കൂൾ, ഡോൺ സ്കൂൾ, സെന്റ് ആൽബർട്ട്സ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഹരിഹരൻ സംവിധാനംചെയ്ത രാജഹംസം എന്ന ചലച്ചിത്രത്തിൽ സംവിധാനസഹായിയായി പ്രവർത്തിച്ചാണ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. 1982-ൽ എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി.

എയർഹോസ്റ്റസ് ആയിരുന്ന ടെസി ഭാര്യ. മക്കൾ: ടെബി, എമിലി, ജെറി.

ചിത്രങ്ങൾ

സം‌വിധാനം ചെയ്തവ

  • ഉടയോൻ (2005)
  • വെള്ളിത്തിര (2003)
  • ഒളിമ്പ്യൻ അന്തോണി ആദം (1999)
  • യുവതുർക്കി (1996)
  • സ്ഫടികം (1995)
  • അങ്കിൾ ബൺ (1991)
  • അയ്യർ ദ ഗ്രേറ്റ് (1990)
  • ഇടനാഴിയിൽ ഒരു കാലൊച്ച (1987)
  • പൂമുഖപ്പടിയിൽ നിന്നേയും കാത്ത് (1986)
  • ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ (1984)
  • ചങ്ങാത്തം (1983)
  • എന്റെ മോഹങ്ങൾ പൂവണിഞ്ഞു (1982)

കഥ

സഹസം‌വിധാനം

  • വളർത്തു മൃഗങ്ങൾ (1981)
  • ലാവ (1980)
  • രാജഹംസം (1974)

പുറത്തേയ്ക്കുള്ള കണ്ണികൾ

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഭദ്രൻ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.