ഇന്നസെന്റ്

മലയാള ചലച്ചിത്ര ലോകത്തെ അഭിനേതാക്കളിൽ ഒരാളാണ്‌ ഇന്നസെന്റ്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻറ് കൂടിയാണ്‌ ഇന്നസെന്റ്. 2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.

ഇന്നസെന്റ്
ഇന്നസന്റ് (2011 ഡിസംബർ)
ജനനംതെക്കേത്തല വറീത് ഇന്നസന്റ്
തൊഴിൽസിനിമ നടൻ, സിനിമാ നിർമ്മാതാവ്, ലോകസഭാംഗം
സജീവം1972 മുതൽ
ജീവിത പങ്കാളി(കൾ)ആലീസ്
കുട്ടി(കൾ)സോണറ്റ്(മകൻ)
മാതാപിതാക്കൾവറീത് തെക്കേത്തല, മാർഗരെറ്റ് തെക്കേത്തല
വെബ്സൈറ്റ്http://www.innocent.net.in/

നിർമ്മാതാവ് എന്ന നിലയിൽ സിനിമയിൽ എത്തി. പിൽകാലത്ത് ഹാസ്യ നടനും സ്വഭാവ നടനുമായി ശ്രദ്ധ പിടിച്ചു പറ്റി. സവിശേഷമായ ശരീര ഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതകളാണ്.

ഗജകേസരി യോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ്‌ തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഇന്നസെന്റിനായിരുന്നു.[1]. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്.

ആദ്യ കാല ജീവിതം

തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി ഇരിങ്ങാലക്കുടയിൽ ജനിച്ചു. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ്.എൻ.എച്ച്.സ്‌കൂൾ എന്നിവിടങ്ങളിലായി പഠിച്ചു. എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തി.പിന്നീട് മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.

ചലച്ചിത്ര രംഗത്തു്

സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാ രംഗത്തു വരുന്നത്. 1972ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം.ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. ഈ ബാനറിൽ ഇളക്കങ്ങൾ, വിട പറയും മുൻപെ, ഓർമ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു.[2]

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2014ചാലക്കുടി ലോകസഭാമണ്ഡലംഇന്നസെന്റ്സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.പി.സി. ചാക്കോകോൺഗ്രസ് (ഐ.), യു.ഡി.എഫ്.ബി. ഗോപാലകൃഷ്ണൻബി.ജെ.പി., എൻ.ഡി.എ.

വ്യക്തി ജീവിതവും കുടുംബവും

2013-ൽ തൊണ്ടയ്ക്ക് അർബുദ രോഗം ബാധിച്ചതിനെ തുടർന്ന് ഇന്നസെന്റ് കീമോതെറാപ്പിക്ക്‌ വിധേയനാവുകയും തുടർന്നു് സുഖം പ്രാപിക്കുകയുമുണ്ടായി.[5]

പുസ്തകങ്ങൾ

ഇന്നസെന്റിന്റെ ആത്മകഥ ചിരിക്കു പിന്നിൽ എന്ന പേരിൽ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാൻ ഇന്നസെന്റ് (സ്മരണകൾ), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം) എന്നിങ്ങനെ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.[6]

ഇന്നസെന്റ്

പുരസ്കാരങ്ങൾ

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം

  • 1989 - മികച്ച രണ്ടാമത്തെ നടൻ - Mazhavil Kavadi

കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരം

  • 2009 - മികച്ച നടൻ - പത്താം നിലയിലെ തീവണ്ടി

ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം

  • 2001 - മികച്ച സഹനടൻ - രാവണപ്രഭു
  • 2004 - മികച്ച സഹനടൻ - വേഷം
  • 2006 - മികച്ച ഹാസ്യനടൻ - രസതന്ത്രം, യെസ് യുവർ ഓണർ
  • 2008 - മികച്ച സഹനടൻ - ഇന്നത്തെ ചിന്താവിഷയം

മറ്റ് പുരസ്കാരങ്ങൾ

  • 2007 - സത്യൻ പുരസ്കാരം
  • 2008 - മികച്ച പ്രകടനത്തിനുള്ള വാർഷിക മലയാള ചലച്ചിത്ര പുരസ്കാരം (ദുബായ്)

ചിത്രങ്ങൾ

2000

2007
  • മിഷൻ 90 ഡേസ്
  • ആകാശം
  • ബിഗ് ബി
  • വിനോദയാത്ര
  • ഇൻസ്പെക്ടർ ഗരുഡ്
2006
  • ബാബാ കല്യാണി
  • യെസ് യുവർ ഓണർ
  • മഹാസമുദ്രം
  • തുറുപ്പുഗുലാൻ
  • രസതന്ത്രം
  • മലാമൽ വീക്കിലി(ഹിന്ദി)
2005
  • ബസ് കണ്ടക്ടർ
  • തൻമാത്ര
  • നരൻ
  • ഉടയോൻ
  • തസ്കര വീരൻ
  • അച്ചുവിന്റെ അമ്മ
2004
  • വേഷം
  • മാന്പഴക്കാലം
  • ഗ്രീറ്റിംഗ്സ്
  • കാഴ്ച്ച
  • വെട്ടം
  • വാണ്ടഡ്
  • വാമനപൂരം ബസ്റൂട്ട്
  • താളമേളം
2003
  • മനസ്സിനക്കരെ
  • അമ്മക്കിളിക്കൂട്
  • പട്ടാളം
  • ബാലേട്ടൻ
  • വെള്ളിത്തിര
  • ക്രോണിക്ക് ബാച്ചലർ
2002
  • കല്യാണരാമൻ
  • നമ്മൾ
  • നന്ദനം
  • യാത്രക്കാരുടെ ശ്രദ്ധക്ക്
  • ജഗതി ജഗദീഷ് ഇൻ ടൗൺ
  • ഫാൻറം പൈലി
  • സാവിത്രിയുടെ അരഞ്ഞാണം
  • സ്നേഹിതൻ
2001
  • ഇഷ്ടം
  • രാവണപ്രഭു
  • ഉത്തമൻ
  • നരേന്ദ്രൻ മകൻ ജയകാന്തൻ വക
  • കാക്കക്കുയിൽ
  • നക്ഷത്രങ്ങൾ പറയാതിരുന്നത്
2000
  • കൊച്ചുകൊച്ചു സന്തോഷങ്ങൾ
  • ലൈഫ് ഈസ് ബ്യൂട്ടിഫുൾ
  • മിസ്റ്റർ ബട്ലർ
  • വല്യേട്ടൻ

1990-കൾ

1999
  • ആകാശഗംഗ
  • ചന്ദ്രനുദിക്കുന്ന ദിക്കിൽ
  • ഉദയപുരം സുൽത്താൻ
  • ഉസ്താദ്
1998
  • അയാൾ കഥയെഴുതുകയാണ്
  • ചിന്താവിഷ്ടയായ ശ്യാമള
  • ഹരികൃഷ്ണൻസ്
  • വിസ്മയം
1997
  • ചന്ദ്രലേഖ
  • അനിയത്തിപ്രാവ്
  • കല്യാണ ഉണ്ണികൾ
  • സൂപ്പർമാൻ
  • ഹിറ്റ്ലർ
1996
  • എക്സ്ക്യൂസ് മീ ഏതു കോളേജിലാ
  • കളിവീട്
  • കിണ്ണം കട്ട കള്ളൻ
  • കിരീടമില്ലാത്ത രാജാക്കൻമാർ
  • കുടുംബക്കോടതി
  • തൂവൽകൊട്ടാരം
1995
  • കുസൃതിക്കാറ്റ്
  • മംഗളംവീട്ടിൽ മാനസേശ്വരി ഗുപ്ത
  • മാന്നാർ മത്തായി സ്പീക്കിംഗ്
  • പൈ ബ്രദേഴ്സ്
  • പുതുക്കോട്ടയിലെ പുതുമണവാളൻ
  • തിരുമനസ്
1994
  • ഭീഷ്മാചാര്യ
  • പക്ഷെ
  • പാവം ഐ എ ഐവാച്ചൻ
  • പവിത്രം
  • പിൻഗാമി
1993
  • ആഗ്നേയം
  • ദേവാസുരം
  • ഇഞ്ചക്കാടൻ മത്തായി ആൻറ് സൺസ്
  • ദേവാസുരം
  • കാബൂളിവാല
  • മണിച്ചിത്രത്താഴ്
  • മിധുനം
  • സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി
  • വിയറ്റ്നാം കോളനി
1992
  • കിഴക്കൻ പത്രോസ്
  • ആയുഷ്കാലം
  • എന്നോടിഷ്ടം കൂടാമോ
  • കാഴ്ച്ചക്കപ്പുറം
  • മക്കൾ മാഹാത്മ്യം
  • മാളൂട്ടി
  • മൈ ഡിയർ മുത്തച്ഛൻ
  • സ്നേഹസാഗരം
  • ഉത്സവമേളം
1991
  • അനശ്വരം
  • കനൽക്കാറ്റ്
  • ആകാശക്കോട്ടയിലെ സുൽത്താൻ
  • ആദ്വൈതം
  • ആമിന ടെയ് ലേഴ്സ്
  • അപൂർവം ചിലർ
  • ഗാനമേള
  • ഗോഡ്ഫാദർ
  • കടിഞ്ഞൂൽ കല്യാണം
  • കേളി
  • കിലുക്കം
  • കിലുക്കാംപെട്ടി
  • കുറ്റപത്രം
  • മിമിക്സ് പരേഡ്
  • ഒരു തരം രണ്ടു തരം മൂന്നു തരം
  • പൂക്കാലം വരവായി
  • ഉള്ളടക്കം
1990
  • ആനന്തവൃത്താന്തം
  • കളിക്കളം
  • കോട്ടയം കുഞ്ഞച്ചൻ
  • നന്പർ 20 മദ്രാസ് മെയിൽ
  • ചെറിയ ലോകവും വലിയ മനുഷ്യരും
  • ഡോ. പശുപതി
  • കൗതുക വാർത്തകൾ
  • മാലയോഗം
  • മുഖം
  • നഗരങ്ങളിൽചെന്ന് രാപ്പാർക്കാം
  • ഒറ്റയാൾപട്ടാളം
  • രാജവാഴ്ച്ച
  • സാന്ദ്രം
  • സസ്നേഹം
  • ശുഭയാത്ര
  • തലയണ മന്ത്രം
  • തൂവൽ സ്പർശം
1989
  • ഉത്തരം
  • ചക്കിക്കൊത്ത ചങ്കരൻ
  • ഇന്നലെ
  • ജാതകം
  • മഴവിൽകാവടി
  • ന്യൂസ്
  • പെരുവണ്ണാപുരത്തെ വിശേഷങ്ങൾ
  • റാംജിറാവ് സ്പീക്കിങ്ങ്
  • വടക്കുനോക്കിയന്ത്രം
  • വരവേൽപ്പ്
  • വർണം

1980-കൾ

1988
  • ഓഗസ്റ്റ് 1
  • അപരൻ
  • ചിത്രം
  • ധ്വനി
  • മൂന്നാംമുറ
  • മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
  • പട്ടണപ്രവേശം
  • പൊൻമുട്ടയിടുന്ന താറാവ്
  • വെള്ളാനകളുടെ നാട്
  • വിറ്റ്നെസ്
1987
  • തനിയാവർത്തനം
  • ശ്രീധരന്റെ ഒന്നാം തിരുമുറിവ്
  • ജാലകം
  • നാടോടിക്കാറ്റ്
  • ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
  • സർവകലാശാല
  • ഉണ്ണികളെ ഒരു കഥപറയാം
1986
  • രാരീരം
  • ഗീതം
  • ഈ കൈകളിൽ
  • ന്യായവിധി
  • അയൽവാസി ഒരു ദരിദ്രവാസി
  • ധീം തരികട ധോം
  • എന്റെ എൻറേതുമാത്രം
  • നീലക്കുറിഞ്ഞി പൂത്തപ്പോൾ
  • ഒരിടത്ത്
  • രേവതിക്കൊരു പാവക്കുട്ടി
  • സൻമനസുള്ളവർക്ക് സമാധാനം
  • സുനിൽ വയസ് 20
  • വിവാഹിതരെ ഇതിലേ ഇതിലേ
  • കണ്ടു കണ്ടറിഞ്ഞു
1985
  • കാതോടു കാതോരം
  • ഈ ലോകം ഇവിടക്കുറെ മനുഷ്യർ
  • അയനം
  • ഒരുനോക്കു കാണാൻ
  • അക്കരെനിന്നൊരു മാരൻ
  • മീനമാസത്തിലെ സൂര്യൻ
  • വാസന്തസേന
1984
  • കൂട്ടിനിളംകിളി
1983
  • പ്രേം നസീറിനെ കാൺമാനില്ല
1981
  • വിടപറയും മുന്പേ

1970-കൾ

1974

നെല്ല്

__SUB_LEVEL_SECTION_7__

പുറം കണ്ണികൾ

അവലംബം

പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ


__SUB_LEVEL_SECTION_13__
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.