ഇരുവർ

1997 ൽ മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് ഇരുവർ (Tamil: இருவர்; English: The Duo) . എ.ആർ. റഹ്‌മാൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ. തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന എം.ജി രാമചന്ദ്രന്റെയും (എം.ജി.ആർ), എം. കരുണാനിധിയുടേയും രാഷ്ട്രീയജീവിതത്തിന്റെ അംശങ്ങൾ പകർത്തിയിരിക്കുന്നു. മോഹൻ ലാൽ, പ്രകാശ് രാജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിലൂടെയാണ് ലോകസുന്ദരി ഐശ്വര്യ റായ് ബച്ചൻ വെള്ളിത്തിരയിലെത്തുന്നത്. ഇവരെക്കൂടാതെ രേവതി, ഗൗതമി, നാസ്സർ, തബു എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരന്നു.

ഇരുവർ
സംവിധാനംമണി രത്നം
നിർമ്മാണംമണി രത്നം
G. ശ്രീനിവാസൻ
രചനമണി രത്നം,
സുഹാസിനി
അഭിനേതാക്കൾമോഹൻലാൽ
ഐശ്വര്യ റായ്
പ്രകാശ് രാജ്
താബു
ഗൗതമി
രേവതി
നാസ്സർ
സംഗീതംഎ.ആർ. റഹ്‌മാൻ
ഛായാഗ്രഹണംസന്തോഷ് ശിവൻ
വിതരണംമദ്രാസ് ടാക്കീസ്
റിലീസിങ് തീയതിജനുവരി 14, 1997
ഭാഷതമിഴ്
സമയദൈർഘ്യം165 മിനിറ്റ്സ്

മോഹൻ ലാൽ. പ്രകാശ് രാജ് എന്നീ അഭിനയ പ്രതിഭകളുടെ മറക്കാനാവാത്ത പ്രകടനം, സന്തോഷ് ശിവന്റെ ഛായാഗ്രഹണം എന്നിങ്ങനെ ഒട്ടനവധി സവിശേഷതകൾ ഉൾക്കൊള്ളുന്ന ഈ ചിത്രം ഇന്ത്യയ്ക്കകത്തും പുറത്തുമായി ധാരാളം വേദികളിൽ പ്രദർശിപ്പിക്കപ്പെടുകയും, പുരസ്കാരങ്ങൾ നേടുകയും ചെയ്തു. തമിഴിൽ കൂടാതെമലയാളം, തെലുങ്ക് എന്നീ ഭാഷകളിലും ഈ ചിത്രം പ്രദർശനത്തിനെത്തി.

അഭിനേതാക്കളും കഥാപാത്രങ്ങളും

  • മോഹൻ ലാൽ-ആനന്ദൻ
  • പ്രകാശ് രാജ്-തമിഴ് സെൽവൻ
  • നാസ്സർ-അയ്യ വേലുത്തമ്പി
  • ഐശ്വര്യ റായ്-കൽപന / പുഷ്പവല്ലി
  • രേവതി-മരഗതം
  • ഗൗതമി-രമണി
  • തബു-സെന്താമര

അവാർഡുകൾ

  • മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാർഡ്- പ്രകാശ്‌ രാജ്
  • മികച്ച ചായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര അവാർഡ്- സന്തോഷ്‌ ശിവൻ



This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.