ഗൗതമി

തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് ഗൗതമി (Telugu:గౌతమి ) എന്നറിയപ്പെടൂന്ന ഗൗതമി തടിമല്ല.

ഗൗതമി തടിമല്ല
ജീവിത പങ്കാളി(കൾ)സന്ദീപ് ഭാട്ടിയ

അഭിനയ ജീ‍വിതം

ക്രിസ്തുവിനെ ആസ്പദമാക്കിയുള്ള ദയമായുധു എന്ന തെലുഗു ചിത്രത്തിലാണ് ഗൗതമി ആദ്യമായി അഭിനയിച്ചത്. തന്റെ ബിരുദ വിദ്യഭ്യാസ കാലത്താണ് ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. തമിഴിൽ ഗുരു ശിഷ്യൻ എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം അഭിനയിച്ചു. ഖുശ്ബു,ഭാനുപ്രിയ എന്നിവരോടൊപ്പം തന്നെ ഗൗതമിയും 80കളുടെ അവസാനത്തിലും, 90കളുടെ പകുതിയിലും തമിഴിലെ മികച്ച നായിക നടിമാരിൽ ഒരാളായിരുന്നു. തേവർ മകൻ എന്ന ചിത്രത്തിലെ അഭിനയം ചലച്ചിത്രപ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായി. 1997 ൽ മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിൽ മോഹൻലാൽ, ഐശ്വര്യ റായ്, തബ്ബു എന്നിവരോടൊപ്പം അഭിനയിച്ചതും ശ്രദ്ധേയമാ‍യ ഒരു കഥാപാത്രമായിരുന്നു. കന്നട, ഹിന്ദി ഭാഷ ചിത്രങ്ങളിലും ഗൗതമി അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിൽ

ഗൗതമി മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മോഹൻലാൽ നായകനായി അഭിനയിച്ച ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തിലെ വേഷം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. ധ്രുവം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. ചുക്കാൻ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായി അഭിനയിച്ചു

സ്വകാര്യ ജീവിതം

1998, ജൂൺ 7 ന് സന്ദീപ് ഭാട്ടിയയെ വിവാഹം ചെയ്തുവെങ്കിലും ഒരു വർഷത്തിനകം ഇവർ പിരിഞ്ഞു. 2005ൽ കമലഹാസനോടൊപ്പം ലിവ്-ഇൻ റിലേഷൻഷിപ് ആരംഭിച്ചു

മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങൾ

വർഷംചിത്രംവേഷംനടന്മാർസംവിധാനം
2003വരും വരുന്നു വന്നുസം‌യുക്തബാലചന്ദ്ര മേനോൻകെ.ആർ. രാമദാസ്, ഒ. രാമദാസ്
1997വാചാലംമനോജ്‌ കെ. ജയൻബിജു വർക്കി
1995സാക്ഷ്യംസൂസന്നസുരേഷ് ഗോപിമോഹൻ
1994സുകൃതംലക്‌ചറർ മാലിനിമമ്മൂട്ടി, മനോജ്‌ കെ. ജയൻഹരികുമാർ
1994ചുക്കാൻഗായത്രിസുരേഷ് ഗോപിതമ്പി കണ്ണന്താനം
1993ധ്രുവംമൈഥിലിമമ്മൂട്ടിജോഷി
1993ജാക്പോട്ട്മമ്മൂട്ടിജോമോൻ
1993ആഗ്നേയംശോഭ മേനോൻജയറാം, നെടുമുടി വേണുപി.ജി. വിശ്വംഭരൻ
1992അയലത്തെ അദ്ദേഹംസുലോചനജയറാംരാജസേനൻ
1992ഡാഡിസുരേഷ് ഗോപി അരവിന്ദ് സ്വാമിസംഗീത് ശിവൻ
1990ഹിസ് ഹൈനസ് അബ്ദുള്ളരാധികമോഹൻ ലാൽസിബി മലയിൽ
1990വിദ്യാരംഭംമുരളി, ശ്രീനിവാസൻജയരാജ്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

  • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഗൗതമി
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.