ജോഷി

മലയാളചലച്ചിത്ര രംഗത്തെ ഒരു ‍സംവിധായകനാണ്‌‍ ജോഷി. വർക്കല സ്വദേശിയായ ജി വാസുവിന്റെയും ഗൗരിയുടെയും മകനായി 1952 ജൂലൈ 18നു രോഹിണി നാളിൽ ജനിച്ചു. വർക്കല ഗവൺമെന്റ് ഹൈസ്ക്കൂളിലും, ചേർത്തല എസ് എൻ കോളേജിലും വിദ്യാഭ്യാസം പൂർത്തിയാക്കി[1] ആദ്യ കാലത്ത് എം കൃഷ്ണൻ നായരുടേയും ശശികുമാറിന്റേയും അസിസ്റ്റന്റ് ആയിട്ട് വർക്ക് ചെയ്തു.[2] കോസ് ബെൽറ്റ് മണിയുടെ സഹായിയായി ധാരാളം ചിത്രങ്ങളിൽ പ്രവർത്തിച്ചു ഇദ്ദേഹം 1978-ൽ ടൈഗർ സലീം എന്ന ചിത്രത്തിലുടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിയെ സൂപ്പർ താര പദവിയിൽ എത്തിക്കുന്നതിൽ ജോഷി ചിത്രങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. നായർസാബ്, ന്യൂദൽഹി തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. ബിഗ് ബജറ്റ് ആക്ഷൻ ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങിയതോടെ സാഹസികനായ സംവിധായകൻ എന്ന പ്രതിഛായയും ജോഷിക്കു ലഭിച്ചു. മമ്മൂട്ടി നായകനായ ദുബായ് എന്ന ചിത്രം ബോക്സ് ഓഫീസിൽ തകർന്നപ്പോൾ അത് സംവിധായകന്റെ കരിയറിലെ വൻ തിരിച്ചടിയായി. തുടർന്ന് നീണ്ട ഇടവേളക്കുശേഷം ദിലീപിനെ നായകനാക്കി ഒരുക്കിയ റൺവേയാണ് തിരിച്ചുവരവിന് അവസമൊരുക്കിയത്. 2009-ൽ പുറത്തിറങ്ങിയ റോബിൻഹുഡ് അടക്കം 2015ൽ ലൈല ഒ ലൈല വരെ ഒരുപാട് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 1998ൽ എയർപോർട്ട് എന്ന തമിഴ് സിനിമ സംവിധാനം ചെയ്തു. താരസംഘടനയായ അമ്മ മലയാളത്തിലെ താരങ്ങളെ വച്ച് നിർമ്മിച്ച ‘ട്വന്റുഇ ട്വന്റി” എന്ന ചിത്രത്തിന്റെ സംവിധായകനും ജോഷിയായിരുന്നു.[3]

ജോഷി
ജനനംജോഷി വാസു
(1952-07-18) 18 ജൂലൈ 1952
വർക്കല, കേരളം
തൊഴിൽചലച്ചിത്രസംവിധായകൻ
ജീവിത പങ്കാളി(കൾ)സിന്ധു വാസി
കുട്ടി(കൾ)അഭിലാഷ്, ഐശ്വര്യ (അന്തരിച്ചു)

ചിത്രങ്ങൾ

(പട്ടിക അപൂർണം)

__SUB_LEVEL_SECTION_-1__
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.