വർക്കല
ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിലെ ഒരു തീരദേശ ചെറു നഗരമാണ് വർക്കല. തിരുവനന്തപുരം നഗരത്തിൽ നിന്നും 40 കിലോമീറ്റർ വടക്കു മാറിയാണ് വർക്കല സ്ഥിതി ചെയ്യുന്നത്. ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലമെന്ന നിലയിൽ ഇത് ഇന്നൊരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. കേരളത്തിൽ വളരെയധികം വിദേശ വിനോദസഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് വർക്കല. നല്ല നിലവാരത്തിലുമുള്ള റിസോർട്ടുകളും, അവയ്ക്കു അനുബന്ധമായി പ്രവർത്തിക്കുന്ന സുഖചികിത്സാ സ്ഥാപനങ്ങളും ഇവിടെയുണ്ട്.
വർക്കല | |
വർക്കല
| |
8.7397°N 76.7019°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം |
ഭരണസ്ഥാപനങ്ങൾ | മുൻസിപ്പാലിറ്റി |
മുൻസിപ്പൽ ചെയർമാൻ | കെ ആർ ബിജു |
വിസ്തീർണ്ണം | 15.42ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 42,273 |
ജനസാന്ദ്രത | 2528/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
69514X +91470 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | പാപനാശം ബീച്ച്, ശിവഗിരി |
ഭൂപ്രകൃതി
വർക്കല മറ്റു തിരപ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി മദ്ധ്യകേരളത്തിൻറെ ഭൂപ്രകൃതിയാണ്, അതുകൊണ്ടാണ് അറബിക്കടലിനോട് വളരെ ചേർന്ന് ഉയർന്ന കുന്നുകൾ (ക്ലിഫ്ഫുകൾ) കാണാൻ കഴിയുന്നത്.ഇതു പോലുള്ള ഭൂപ്രകൃതിയുള്ള തെക്കൻ കേരളത്തിലെ ഏക സ്ഥലമാണ് വർക്കല അവസാദ ശിലകളാലും ലാറ്ററൈറ്റ് നിക്ഷേപങ്ങളാലും സമൃദ്ധമായ ഈ ക്ലിഫ്ഫുകൾ കേരള തീരത്തിലെ അന്യാദൃശമായ ഒരു ഭൌമ പ്രത്യേകതയാണ്. കേരളത്തിലെ മറ്റു തീരങ്ങളെല്ലാം സമതല സ്വഭാവമുള്ളവയാണ്. ഈ ഭൂമിശാസ്ത്ര രൂപവത്കരണം 'വർക്കല രൂപവത്കരണം' എന്നാണ് ഭൂമിശാസ്ത്രജ്ഞർക്കിടയിൽ അറിയപ്പെടുന്നത്
ഭൂമിശാസ്ത്രവും കാലാവസ്ഥയും
ഭൂമിശാസ്ത്രപരമയി തീരമാണെങ്കിലും കടലിന് അടുത്ത് കിടക്കുന്ന പ്രദേശം ഒഴിച്ച് ബാക്കി സ്ഥലങ്ങൾക്ക് മദ്ധ്യകേരളത്തിൻറെ ഭൂപ്രകൃതിയാണ് .ഉയർന്ന കുന്നുകളും താഴ്വാരങ്ങളും നിറഞ്ഞതാണ് വർക്കല ഭൂപ്രദേശം
വിനോദസഞ്ചാരം
വർക്കലയിലെ കടൽതീരമായ പാപനാശം തീരം "ദക്ഷിണ കാശി" എന്നാണ് അറിയപ്പെടുന്നത്. തെക്കേ ഇൻഡ്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ ജനാർദ്ദനസ്വാമിക്ഷേത്രവും ,ശ്രീനാരായണഗുരുവിൻറെ സമാധിയായ ശിവഗിരിയും ഇവിടെ സ്ഥിതി ചെയ്യന്നു
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ Varkala എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
ചിത്രശാല
- പാപനാശം കടൽത്തീരം
- വർക്കലയിലെ താജ് ഹോട്ടൽ
- ശ്രീനാരായണഗുരുവിൻറെ സമാധിമന്ദിരം
- ഹെലിപ്പാഡിൽ നിന്നുള്ള ബീച്ചിൻറെ കാഴ്ച
- കുന്നുകൾ
- വർക്കല കടൽത്തീരത്തെ വിനോദ സഞ്ചാരികൾക്കായുള്ള കുടിൽ
- പാപനാശം ഉറവ
- വർക്കല മൈതാനം