കരമനയാർ
കേരള തലസ്ഥാനമായ തിരുവനന്തപുരത്തു കൂടി ഒഴുകുന്ന ഒരു നദിയാണ് കരമനയാറ്. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തെ അഗസ്ത്യകൂടത്തിലെ ചെമ്മുഞ്ഞിമേട്ടിൽ നിന്നും ഉൽഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റർ ഒഴുകി കോവളത്തിനടുത്തുള്ള തിരുവല്ലം എന്ന സ്ഥലത്തുവച്ച് അറബിക്കടലിൽ ചേരുന്നു.

കരമനയാർ
| കേരളത്തിലെ നദികൾ |
|---|
|
നെടുമങ്ങാട്, നെയ്യാറ്റിൻകര, തിരുവനന്തപുരം എന്നീ മൂന്ന് താലൂക്കുകളിലൂടെയാണ് ഈ നദി ഒഴുകുന്നത്. തിരുവനന്തപുരം, ആര്യനാട് എന്നിവയാണ് ഈ നദീതീരത്തു സ്ഥിതിചെയ്യുന്ന പ്രധാന പട്ടണങ്ങൾ. തിരുവനന്തപുരത്തുനിന്നും 13 കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന അരുവിക്കര എന്ന പ്രദേശത്ത് ഈ നദിയിൽ അണകെട്ടി നഗരത്തിലേക്കാവശ്യമായ ശുദ്ധജലം വിതരണം ചെയ്യുന്നു.
ചിത്രസഞ്ചയം
കരമനയാറിന്റെ ഒരു ദൃശ്യം
കരമനയാറ്റിനു കുറുകേയുള്ള പാലം
| വിക്കിമീഡിയ കോമൺസിലെ Karamana River എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.