പാപനാശിനി

കേരളത്തിലെ ഒരു നദിയാണ് പാപനാശിനി നദി. എല്ലാ പാപങ്ങളും കഴുകിക്കളയുന്നു എന്ന് വിശ്വസിക്കുന്ന ഈ നദി പാപനാശിനി എന്ന് ചുരുക്കി അറിയപ്പെടുന്നു.

പാപനാശിനി

ഭൂമിശാസ്ത്രം

തിരുനെല്ലി ക്ഷേത്രത്തിനടുത്ത് ബ്രഹ്മഗിരി മലനിരകളിൽ നിന്ന് ഒരു അരുവിയായി ഉൽഭവിക്കുന്ന പാപനാശിനി കാളിന്ദി നദിയിൽ ചെന്ന് ചേരുന്നു. (ഇത് കേരളത്തിലെ കാളിന്ദി നദിയാണ്, യമുന അല്ല).

ഐതിഹ്യം

ഐതിഹ്യങ്ങൾ അനുസരിച്ച് ബ്രഹ്മാവ് തിരുനെല്ലി ക്ഷേത്രത്തിൽ മഹാവിഷ്ണുവിന്റെ വിഗ്രഹം പ്രതിഷ്ഠിച്ചതിൽ പ്രസാദിച്ച് വിഷ്ണു ബ്രഹ്മാവിന് വരമായി നൽകിയതാണ് പാപനാശിനി നദിയുടെ എല്ലാ പാപങ്ങളും കഴുകി കളയുവാനുള്ള ശക്തി. പാപനാശിനി ഒരു അരുവിയാണ്, ഏകദേശം 15 അടി വീതിയും ഒരു മീറ്റർ ആഴവുമാണ് ഈ അരുവിയുടെ മിക്കഭാഗത്തും . ഈ അരുവി പാപനാശിനി എന്ന പേർ വന്നിട്ടുണ്ടേങ്കിലും നിലവിൽ ശ്രാദ്ധം,പിതൃബലി , ക്ഷേത്ര പിണ്ഡബലി എന്നീ കർമ്മങ്ങൾ ചെയ്യാൻ ഒരു പാട് പേർ വരുന്നുണ്ട്. ഹിന്ദു മത ആചാരപ്രകാരം ബ്രഹ്മ, വിഷ്ണു, മഹേശ്വര സാനിധ്യത്തിലാണ് ഇത്തരത്തിലുള്ള കർമ്മങ്ങൾ ചെയ്യുക. ഇവിടെ ഈ ത്രിമൂർത്തികളുടെ സാനിധ്യമാണ് ഉള്ളത്. പാപനാശിനി നദിക്ക് പാപങ്ങൾ‍ കഴുകിക്കളയുവാനുള്ള കഴിവ് ഉണ്ടെന്നു വിശ്വസിക്കുന്നു.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.