അച്ചൻകോവിലാർ

പമ്പയുടെ ഒരു പോഷകനദിയാണു അച്ചൻകോവിലാർ. പശുക്കിടാമേട് , രാമക്കൽതേരി , ഋഷിമല എന്നിവിടങ്ങളിൽനിന്നും ഉദ്ഭവിക്കുന്ന ചെറുപുഴകൾ യോജിച്ചാണ് അച്ചൻകോവിലാറിന് രൂപം നൽകുന്നത്. ഏകദേശം 112 കി.മീ. ഒഴുകി ആലപ്പുഴ ജില്ലയിലെ വീയപുരത്ത് വച്ച് അച്ചൻ‌കോവിലാറ് പമ്പാനദിയിൽ ലയിക്കുന്നു. [1]

അച്ചൻകോവിലാർ
Physical characteristics
River mouthഅറബിക്കടൽ
കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കീച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കാവേരിപ്പുഴ
  36. മാനം നദി
  37. ധർമ്മടം പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ

തുടക്കത്തിൽ വ.പടിഞ്ഞാറായി ഒഴുകുന്ന ഈ പുഴ കുമ്പഴ എന്ന സ്ഥലത്തെത്തി കല്ലാർ എന്ന പ്രധാന കൈവഴിയുമായി ഒത്തുചേർന്നു പടിഞ്ഞാറേയ്ക്കു തിരിയുന്നു. തറമുക്കിനടുത്തുവച്ച് ഈ ആറിന്റെ ഒരു കൈവഴിപിരിഞ്ഞ് കുട്ടമ്പേരൂർവഴി വടക്കോട്ടൊഴുകി പരുമലയ്ക്കടുത്തായി പമ്പാനദിയോടുചേരുന്നു. മാവേലിക്കര കഴിഞ്ഞു പല ശാഖകളായി പിരിഞ്ഞുവളഞ്ഞും കുറേശ്ശെ ഗതിമാറിയും ഒഴുകുന്ന ഈ പുഴയുടെ ഇരുകരയിലും എക്കലടിഞ്ഞു ഫലഭൂയിഷ്ഠമായ സമതലങ്ങളാണുള്ളത്. ഇവിടങ്ങളിൽ കരിമ്പുകൃഷി അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ മറ്റു നദികളെലപ്പോലെതന്നെ അച്ചൻകോവിലാറും മണൽ വാരൽ, ആറ്റിനുള്ളിലെ കൃഷി, നഞ്ചിടീൽ തുടങ്ങിയ ചൂഷണങ്ങളാൽ പ്രതിസന്ധിയിലാണ്.

ഗതിമാറ്റം

മാർത്താണ്ഡവർമ്മയുടെ ഭരണകാലത്ത് AD 1700നും AD 1800നും ഇടയിൽ കായംകുളവുമായുള്ള യുദ്ധത്തിൽ അദ്ദേഹം വിജയിച്ചു. കായംകുളം രാജാവുമായി സഖ്യത്തിലായിരുന്ന ബുധനൂരിലെ പ്രമാണിമാരെ ഒരു പാഠം പഠിപ്പിക്കുന്നതിനുവേണ്ടി‍ വെണ്മണി, ബുധനൂർ‍, പാണ്ടനാട് വഴി ഒഴുകിയിരുന്ന അച്ചൻകോവിലാർ വെണ്മണിയിലെ ശാർങ്ങക്കാവ് ക്ഷേത്രത്തിന് തൊട്ടുപടിഞ്ഞാറ് പുത്താറ്റിൻകര എന്ന സ്ഥലത്തുനിന്നും പുതിയ ആറുവെട്ടി ഗതിമാറ്റി വെട്ടിയാർ (വെട്ടിയ ആറ്) കൊല്ലകടവ് വഴി ഒഴുക്കുകയുണ്ടായി.കൊല്ലകടവിലെ മലപിളർന്നുള്ള ഇടുങ്ങിയ പുതിയ മാർഗ്ഗത്തിലൂടെയുള്ള ആറിന്റെ ഒഴുക്ക് വെണ്മണയിൽ വെള്ളപ്പൊക്കത്തിനും കൃഷിയുടെ കാലക്രമത്തിനു മാറ്റം വരുത്തുന്നതിനും ഇടയാക്കി. [2]

പ്രധാന തീരങ്ങൾ

പന്തളം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന പന്തളംകൊട്ടാരം അച്ചൻകോവിലാറിന്റെ തീരത്താണ്. ഹൈന്ദവ ദൈവമായ അയ്യപ്പൻ വളർന്നത് ഇവിടെയാണെന്നാണ് ഐതിഹ്യം.

മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ വിഷു ഉത്സവം നടക്കപ്പെടുന്ന വെണ്മണിയിലെ ശാർ‍ങ്ങക്കാവ്(ചാമക്കാവ്) അച്ചൻകോവിലാറിന്റെ തീരത്താണ്. വെള്ളപ്പൊക്കത്തിൽ ഇവിടുത്തെ സ്വയംഭൂ വിഗ്രഹം മൂടാറുണ്ട് . ഇത് ദേവിക്ക് പ്രകൃതി ഒരുക്കുന്ന ആറാട്ടാണെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം. [3] കേരളത്തിലെ ഏറ്റവും വലിയ ശിവരാത്രി കെട്ടുകാഴ്ച നടക്കുന്ന പടനിലം ക്ഷേത്രം അച്ഛൻകോവിലാറിന്റെ തീരത്തുള്ള നൂറനാട് ഗ്രാമത്തിലാണ് .

കോന്നി

അച്ചൻ കോവിലാറിന്റെ പ്രധാനപ്പെട്ട തീരങ്ങളിലൊന്നാണ് കോന്നി, പത്തനംതിട്ട ജില്ലയിലാണ് കോന്നി സ്ഥിതി ചെയ്യുന്നത്. കോന്നി പാലം അച്ചൻകോവിലാറിന് കുറുകെ ആണ്. മുരിങ്ങമംഗലം ക്ഷേത്രത്തിലെയും ക്യഷ്ണനട ക്ഷേത്രത്തിലെയും ,ചിറ്റൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെയും ആറാട്ട് നടക്കുന്നതും ഈ നദിയിലാണ്.

വിപരീത ദിശ

ഈ നദിയുടെ വിപരീത ദിശയിലെ പ്രവാഹം കാണാൻ പറ്റുന്നത് വലംചുഴി എന്ന പ്രദേശത്താണ്. നദി വിപരീത ദിശയിൽ തിരിഞ്ഞൊഴുകി വലംചുഴി ശ്രീഭുവനേശ്വരി ക്ഷേത്രം ഉള്ളിൽ വരും പോലെ കടന്നുപോകുന്നു. ഈ പ്രദേശത്തിന്റെ പേരിന് ഇതുമായി ബന്ധപ്പെടുത്താവുന്നതാണ്. ഒരേ സമയം കിഴക്കൊട്ടും പടിഞ്ഞാറോട്ടും ഒഴുകുന്ന ഒരു നദിയുടെ പ്രവാഹം ഇവിടെ കാണാൻ കഴിയും.

പാലങ്ങൾ

കോന്നി, കുമ്പഴ,പാറക്കടവ് റോഡ്, താഴൂർ കടവ്, കൈപ്പട്ടൂർ, തുമ്പമൺ, പന്തളം,വെണ്മണി-പുലക്കടവ്, കൊല്ലകടവ്,വഴുവാടി-പൊറ്റമേൽക്കടവ്, പ്രായിക്കര, വലിയപെരുമ്പുഴ എന്നീ സ്ഥലങ്ങളിൽ ഈ പുഴയിൽ റോഡ് പാലങ്ങളുണ്ട്; മാവേലിക്കരക്കും ചെങ്ങന്നുരിനുമിടയിലായി കൊല്ലകടവിൽ ഒരു റെയിൽപാലവും വെണ്മണിയിലെ ശാർങക്കാവിൽ ഒരു നടപാലവും ഉണ്ട്.2018 ൽ ഉണ്ടായ വെള്ളപൊക്കത്തിൽ ഈ പാലം തകർന്നു. പന്തളം കൊട്ടാരത്തിന് സമീപം മറ്റൊരു നടപ്പാലവും ഉണ്ട്

ചിത്രങ്ങൾ

അവലംബം

[2]

  1. http://www.pathanamthitta.com/physiography.htm
  2. വെണ്മണി ഗ്രാമ പഞ്ചായത്ത്,ജനകീയാസൂത്രണം-സമഗ്രവികസനരേഖ 1996
  3. http://www.mathrubhumi.com/alappuzha/news/3104987-local_news-chengannoor-ചെങ്ങന്നൂർ.html
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.