കോന്നി

കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലേക്ക് കോന്നി എലിയറക്കൽ നിന്നും അച്ചൻകോവിൽ കാനന പാതയിലൂടെ 8 കിലോമീറ്റർ സഞ്ചരിച്ചാൽ എത്താം.ദ്രാവിഡ പൂജയുള്ള കാവ്,പ്രകൃതി പൂജ യുള്ള ഊരാളി കാവ് ആണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്

കോന്നി

കോന്നി
9.16°N 76.46°E / 9.16; 76.46
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പഞ്ചായത്ത് അധികാരി
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
689691
++ 91 - 468
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കോന്നി ആനക്കൂട്, മുരിങ്ങമംഗലം ക്ഷേത്രം, അച്ചൻകോവിൽ ആറ്, സർക്കാർ സ്കൂൾ (സ്വാതന്ത്യത്തിന് മുൻപുള്ളത്)

കേരളത്തിലെ‍ പത്തനംതിട്ട ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് കോന്നി.കോന്നി ആനക്കൂടിനും,റബ്ബർ പ്ലാന്റഷനുകൾക്കും പേരുകേട്ട സ്ഥലമാണ്.
പുനലൂർ-പത്തനംതിട്ട-മൂവാറ്റുപുഴ സംസ്ഥാന പാത(SH-08) കോന്നിയെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി കോട്ടയം-പുനലൂർ പാതയിലെ ഒരു പ്രധാന ജംഗ്ഷൻ ആണ് ഇത്.
ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ നിന്ന് 11 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. കേരളത്തിലെ കൃഷി വാണിജ്യത്തിൽ വൻപങ്കു വഹിക്കുന്ന റബ്ബർ‍,കുരുമുളക്, കാപ്പി, ഇഞ്ചി എന്നിവ ഇവിടെ സുലഭമാണ്. കോന്നി ആന സവാരിക്കും ആനക്കൂടിനും പ്രശസ്തമാണ്. ആനക്കൂട്ടിൽ ആനകളെ പരിശീലിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു.

ഗതാഗത മാർഗ്ഗങ്ങൾ

ഏറ്റവും അടുത്ത റയിൽവേ സ്റ്റേഷനുകൾ: ചെങ്ങന്നൂർ (35 കി.മി), തിരുവല്ല (40 കി.മി), ആവണീശ്വരം (23 കി. മി- കൊല്ലം ഭാഗത്തേക്ക് പോകുന്നതിന്)
ഏറ്റവും അടുത്ത വിമാനത്താവളങ്ങൾ: തിരുവനന്തപുരം (105 കി.മി), നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം(162 കി.മി)

റോഡ് മാർഗ്ഗങ്ങൾ

പുനലൂർ- പത്തനംതിട്ട- മൂവാറ്റുപുഴ സംസ്ഥാനപാത കോന്നിയെ മറ്റു പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി ഇതേ പാതയിലെ പ്രധാന പട്ടണങ്ങളായ പത്തനംതിട്ടയിൽ നിന്ന് 10 കിലോമീറ്റർ അകലെയായും പത്തനാപുരത്തു നിന്നു 16 കിലോമീറ്റർ അകലെയായും സ്ഥിതി ചെയ്യുന്നു.

കോന്നി- കല്ലേലി- അച്ചൻകോവിൽ റോഡ്- പുതുതായി പുനർനിർമ്മിക്കുന്ന ഈ റോഡ് ശബരിമലയിൽ നിന്ന് തമിഴ് നാട്ടിലെ തെങ്കാശിയിലെത്താനുള്ള എളുപ്പ മാർഗ്ഗമാണു (ഏകദേശം 21 കിലോമീറ്റർ ലാഭം). ഇത് ചിറ്റാർ-അച്ചൻകോവിൽ റോഡ് പദ്ധതിയുടെ ഭാഗമാണു. ഈ റോഡ് സഹ്യപർവത വനമേഖലയിലൂടെ കടന്നു പോകുന്നതിനാൽ യാത്രക്കാർക്ക് കൗതുകകരമായ കാഴ്ചകൾ കാണാനാകും[1]. അച്ചൻകോവിൽ കോന്നിയിൽ നിന്ന് 38 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.

കോന്നി- ചന്ദനപ്പള്ളി റോഡ്- കോന്നിയിൽ നിന്ന് ഈ റോഡ് മാർഗ്ഗം ജില്ലയിലെ പ്രധാന പട്ടണങ്ങളായ അടൂരും പന്തളത്തും എത്താം. മാർഗ്ഗരേഖ: കോന്നി-വാഴമുട്ടം-വള്ളിക്കോട്-ചന്ദനപ്പള്ളി-കൊടുമൺ-അടൂർ--24 കിലോമീറ്റർ; കോന്നി-വള്ളിക്കോട്-കൈപ്പട്ടൂർ-തുമ്പമൺ-പന്തളം---22 കിലോമീറ്റർ

കോന്നി-തണ്ണിത്തോട്-ചിറ്റാർ- ഇത് ശബരിമലയിലെത്താനുള്ള എളുപ്പ മാർഗ്ഗമാണു.

സാമൂഹിക പ്രാധാന്യമുള്ള സ്ഥലങ്ങൾ

കോന്നി പബ്ളിക് ലൈബ്രറി

1940 മേയ് 25ന് കോന്നി കേന്ദ്രമാക്കി ലൈബ്രറി പ്രവർത്തനം ആരംഭിക്കുമ്പോൾ ശ്രീചിത്തിര തിരുനാളാണ് തിരുവിതാംകൂർ ഭരിച്ചിരുന്നത്. സർ സി. പി. ഷഷ്ടി പൂർത്തി സ്മാരക വായനശാല എന്നായിരുന്നു ആദ്യത്തെ പേര്.സ്വാതന്ത്ര്യത്തിനു ശേഷം വായനശാലയുടെ പേര് പൊതുയോഗ തീരുമാനപ്രകാരം പബ്ളിക് ലൈബ്രറി ആൻഡ് റീഡിങ് റൂം എന്നാക്കി.
ആർഎച്ച്എസിനു സമീപം പ്രവർത്തിച്ചിരുന്ന ലൈബ്രറി പിന്നീട് പൊലീസ് സ്റ്റേഷനു സമീപത്തേക്കു മാറ്റി.ഇപ്പോൾ എ ഗ്രേഡ് ലൈബ്രറിയായി സ്ഥാനക്കയറ്റം കിട്ടുകയും 20,000ൽ പരം പുസ്തക ശേഖരവും ഉണ്ട്. കരിയർ ഗൈഡൻസ്, ബാലവേദി, യുവജനവേദി, വനിതാ വേദി എന്നിവയും ലൈബ്രറിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. 2010 മേയ് 25ന് 70 വർഷം പൂർത്തിയാക്കും.

ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CFRD)

കേന്ദ്ര സഹായത്തോടെ കോന്നിയിൽ പ്രവർത്തിക്കുന്നു.

കോന്നി വാർത്ത‍ .കോം

................................

കോന്നിയുടെ പ്രഥമ ഇന്റർനെറ്റ്‌ മാധ്യമമാണ്.കോന്നി യുടെ വികസന വാർത്തകൾക്ക് മുൻ‌തൂക്കം നൽകുന്നു .

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സ്കൂളുകൾ

  • ഗവ. എച്ച്.എസ് കൊക്കാത്തോട്
  • ഗവ.വി എച്ച് എസ് കൂടൽ
  • ഗവ.എച്ച് എസ് എസ് കലഞ്ഞൂർ
  • ഹയർ സെക്കണ്ടറി സ്കൂൾ കോന്നി
  • ആർ വി എച്ച് എസ്സ് എസ്സ് കോന്നി
  • പി എസ് വി പി എം എച്ച് എസ്സ് എസ്സ്
  • കെ കെ എൻ എം എച്ച് എസ്സ് എസ്സ്
  • സെന്റ് ജോർജ്ജ് ഹൈസ്കൂൾ, അട്ടച്ചാക്കൽ
  • അമൃത വി എച്ച് എസ്സ് എസ്സ്.
  • ഗവ. എൽ.പി.എസ്. കോന്നി
  • ഗവ. എൽ.പി.എസ്. പേരൂർകുളം

കോളേജുകൾ

  • സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജ്
  • എം എം എൻ എസ് എസ് കോളേജ്
  • വി എൻ എസ് കോളേജ്
  • കാർഷിക കോളേജ്
  • ഐ എച്ച് ആർ ഡി കോളേജ്
  • മെഡിക്കൽകോളേജ് കോന്നി

കോന്നി പോലീസ് സ്റ്റേഷൻ

കോന്നി പോസ്റ്റ് ഓഫീസ് റോഡിൽ സ്ഥിതിചെയ്യുന്നു. ഫോൺ നമ്പർ 0468-2242236. ഗവ: എൽ പി സ്കൂളിനും ഗവ: ഹൈ സ്കൂളിനും ഇടയിലായിട്ടാണ് സ്ഥാനം.

അവലംബം

താംബൂലം സമർപ്പിച്ചുള്ള പ്രാർത്ഥനയാണ് പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പ്രധാന വഴിപാട്. വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്, പുകയില, നാണയം, തെങ്ങിൻ കള്ള് എന്നിവ കാട്ടു തേക്കിലയാലാണ് അപ്പുപ്പന് സമർപ്പിക്കുന്നത്. ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്കാണ് താംബൂല സമർപ്പണം. താംബൂലം സമർപ്പിച്ചാൽ ഊരാളി മല ദൈവങ്ങളെയും ,പ്രകൃതിയേയും ,ഭൂമിയേയും ,സകല ചരാചരങ്ങളെയും ,മല അപ്പൂപ്പനെയും വിളിച്ചുചൊല്ലി പ്രാർത്ഥിക്കും .കാല ദോഷം എന്തെന്ന് അരുളിപാട് നൽകും . ഇവിടെ നടക്കുന്ന മുട്ടിറക്ക് വഴിപാട്, വിത്ത്, കരിക്ക്, കമുകിൻപൂക്കുല, പുഷ്പം, കലശം, താംബൂലം എന്നിവ ചേർത്ത് മലയ്ക്കുള്ള പടേണി എന്നിവ പ്രശസ്തമാണ്.

  1. "State Highways in Kerala". മൂലതാളിൽ നിന്നും 2008-01-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2008-01-17.

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.