ശബരിമല

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പെരിനാട് വില്ലേജിൽ സ്ഥിതിചെയ്യുന്ന ഒരു മലയാണ് ശബരിമല.[1] പത്തനംതിട്ട നഗരത്തിൽ നിന്ന് 72 കിലോമീറ്ററും[2] റാന്നിയിൽനിന്ന് 60 കിലോമീറ്ററും അകലെയാണ് ഈ മല സ്ഥിതിചെയ്യുന്നത്. റാന്നിയിൽ നിന്ന് പമ്പവരെയാണ് റോഡ് ഉള്ളത്. ശബരിമല ധർമ്മശാസ്താക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഇത് പെരിയാർ കടുവാ സങ്കേതത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായാണ് നില കൊള്ളുന്നത്.[3] സമുദ്രനിരപ്പിൽ നിന്നും ഏകദേശം 468 മീറ്റർ ഉയരത്തിലായാണ് ശബരിമല.[4] പമ്പയിൽ നിന്നും ശബരിമലയിലേക്കുള്ള പാതയാണ് സ്വാമി അയ്യപ്പൻ റോഡ്.

ശബരിമല
മല
ശബരിമല
Coordinates: 9.4375°N 77.0805°E / 9.4375; 77.0805
CountryIndia
StateKerala
DistrictPathanamthitta District, Ranni Tehsil
ഉയരം468 മീ(1,535 അടി)
Languages
  OfficialMalayalam, English
സമയ മേഖലIST (UTC+5:30)
Telephone code0473
വാഹന റെജിസ്ട്രേഷൻKL-03, KL-62
വെബ്‌സൈറ്റ്www.sabarimala.kerala.gov.in

ചിത്രശാല

മല

ശബരിമലയിലെ സസ്യജാലം

അവലംബം

  1. "SABARIMALA SREE DHARMA SASTHA TEMPLE". travancoredevaswomboard.org. ശേഖരിച്ചത്: 2019-01-04.
  2. "Sabarimala". pathanamthitta.nic.in. ശേഖരിച്ചത്: 2019-01-04.
  3. "Sabarimala". pathanamthitta.nic.in. District Administration Pathanamthitta. ശേഖരിച്ചത്: 2019-01-04.
  4. "HOW TO REACH SABARIMALA". keralatourism.org. ശേഖരിച്ചത്: 2019-01-04.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.