മല്ലപ്പള്ളി

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് മല്ലപ്പള്ളി. മല്ലപ്പള്ളി താലൂക്കിന്റെ ആസ്ഥാനവുമാണിത്. പത്തനംതിട്ടയിൽ നിന്നും ഏകദേശം 13 കി മീ ദൂരത്താണീ ഗ്രാമം. മല്ലപ്പള്ളി എന്ന നാമം ശക്തിയുള്ളവൻ‌‌‌‌‌‌‌‌‌‌ എന്ന് അർത്ഥം വരുന്ന ‘മല്ലൻ‘ എന്നും വാസസ്ഥലം എന്ന് അർത്ഥം വരുന്ന ‘പള്ളി‘ എന്ന രണ്ട് വാക്കുകൾ ചേർന്നുണ്ടായതാണ് . മല്ലപ്പള്ളിയിലെ സുബ്രഹ്മണ്യസ്വാമീക്ഷേത്രം പ്രസിദ്ധമാണ്.മണിമലയാറിന്റെ തീരത്തായാണ് ഈ ചെറുപട്ടണം സ്ഥിതി ചെയ്യുന്നത്[2].

മല്ലപ്പള്ളി
പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട
നാമഹേതുLand of Volleyball, land of the BA people, Highest (100%) literacy rate in India.
Government
  ഭരണസമിതിlocal self-government
Area
  Total167.9 കി.മീ.2(64.8  മൈ)
ഉയരം3 മീ(10 അടി)
Population (2011 census)
  Total143677 [1]
Languages
  OfficialMalayalam, English
സമയ മേഖലIST (UTC+5:30)
Telephone code0469
വാഹന റെജിസ്ട്രേഷൻKL-28, KL-3
Nearest cityTiruvalla
Literacy100%
Lok Sabha constituencyPathanamthitta
വെബ്‌സൈറ്റ്mallapally.org
മല്ലപ്പള്ളി ടൗൺ

എത്തിച്ചേരുവാൻ

കോട്ടയം , പത്തനംതിട്ട നഗരങ്ങളെ ബന്ധിപ്പിക്കുന്ന സംസ്ഥാനപാത 9 മല്ലപ്പള്ളിയിലൂടെയാണ് കടന്നുപോകുന്നത്[3]. മല്ലപ്പള്ളി വഴി പത്തനംതിട്ട, കോട്ടയം, കറുകച്ചാൽ, തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിലേക്ക് സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ഉണ്ട്.ഒരു കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയും മല്ലപ്പള്ളിയിൽ ഉണ്ട്. ഇവിടെ നിന്നും കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലേക്ക് ബസ് സർവീസുകൾ ഉണ്ട്. തിരുവല്ല (12 കിലോമീറ്റർ), ചങ്ങനാശേരി (15 കിലോമീറ്റർ), ചെങ്ങന്നൂർ (20 കിലോമീറ്റർ) എന്നിവയാണ് അടുത്തുള്ള റെയിൽവെ സ്റ്റേഷനുകൾ.

പ്രധാനക്ഷേത്രങ്ങൾ

ഈശ്വരമംഗലം മഹാദേവക്ഷേത്രം, കീഴ്വായ്പൂര് കിഴക്കേടത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

അവലംബം

  1. http://www.populationofindia.co.in/kerala/pathanamthitta/mallappally/.mallappally
  2. "About the Rivers of Kerala". ശേഖരിച്ചത്: 14 February 2010.
  3. "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത്: 26 February 2010.


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.