മണിമലയാർ
മണിമലയാർ തെക്ക്-മദ്ധ്യകേരളത്തിലെ 92 കിലോമീറ്റർ നീളമുള്ള ഒരു നദിയാണ്. കേരളത്തിലെ ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തിൽ സമുദ്രനിരപ്പിൽ നിന്നും 2500 അടി മുകളിൽ സ്ഥിതി ചെയ്യുന്ന മുത്തവറ മലനിരകളിൽനിന്നാണ് ഈ നദിയുടെ ഉത്ഭവം ആരംഭസ്ഥാനത്ത് പുല്ലുകയാർ എന്നും അറിയപ്പെടുന്നു. 90 കി.മീ. നീളമുള്ള ഈ നദി കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ ഒഴുകി ആലപ്പുഴ ജില്ലയിലെ ചിത്തിരപ്പള്ളിയിൽ വെച്ച് വേമ്പനാട് കായലിൽ ചേരുന്നു. ന്നു.<Ref-google map> [1] ഏന്തയാർ, കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, മണിമല, കോട്ടാങ്ങൽ, കുളത്തൂർമൂഴി, വായ്പ്പൂർ, മല്ലപ്പള്ളി, തുരുത്തിക്കാട്, വെണ്ണിക്കുളം, കവിയൂർ, തിരുവല്ല, [നീരേറ്റുപുറം,ചക്കുളത്ത് കാവ് മുട്ടാർ,തലവടി ,പുളിങ്കുന്ന്,മങ്കൊമ്പ് എന്നീ പട്ടണങ്ങൾ മണിമലയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു. പമ്പയുടെ കൈവഴിയായ കോലറയാർ മണിമലയാറിന്റെ കൈവഴിയിൽ നിരണത്ത് വെച്ച് ചേരുന്നു.പമ്പയുടെ ഒരു പ്രധാനകൈവഴി കടപ്ര കീച്ചേരിവാൽക്കടവിൽ വെച്ച് മണിമലയാറിൽ ചേരുന്നു മണിമലയാറിനു തീരത്തെ കവിയൂരിൽ പുരാതന ശിലാക്ഷേത്രങ്ങൾ ഇപ്പോഴും കാണാൻ കഴിയുന്നു. തിരുവല്ലയാണ് നദീതീരത്തെ ഏറ്റവും വലിയ പട്ടണം.
മണിമലയാർ | |
---|---|
![]() മണിമലയാർ ചെറുവള്ളിയ്ക്കു സമീപം | |
നദിയുടെ പേര് | മണിമലയാർ |
മറ്റ് പേര് (കൾ) | പുല്ലക്കയാർ, വല്ലപ്പുഴ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ലകൾ | കോട്ടയം, പത്തനംതിട്ട, ആലപ്പുഴ |
നദീതീരത്തെ നഗരങ്ങളും ഗ്രാമങ്ങളും | മുണ്ടക്കയം, മണിമല, കാഞ്ഞിരപ്പള്ളി, മല്ലപ്പള്ളി, കവിയൂർ, തിരുവല്ല, കല്ലൂപ്പാറ, പുളിക്കീഴ്, നീരേറ്റുപുറം, തലവടി, ചക്കുളത്ത് കാവ്, മുട്ടാർ,കിടങ്ങറ, വേണാട്ട്കാട്, ചിത്തിരപ്പള്ളി |
Physical characteristics | |
പ്രധാന സ്രോതസ്സ് | Muthavara hills, Western ghats 2,500 ft (760 m) |
River mouth | കുട്ടനാട്ചിത്തിരപ്പള്ളിയിൽ വച്ച് വേമ്പനാട് കായലിൽ ചേരുന്നു വച്ച് |
നീളം | 91.73 km (57.00 mi) |
Basin features | |
Basin size | 802.90 km2 (310.00 sq mi) |
Landmarks | കല്ലൂപ്പാറ ഭഗവതിക്ഷേത്രം, |
കേരളത്തിലെ നദികൾ |
---|
|
ചിത്രശാല
- മണിമലയാർ മണിമലയിൽ
- മണിമലയാർ - മണിമലയ്ക്കു സമീപം മൂങ്ങാനിയിൽ
- മണിമലയാർ - ചെറുവള്ളി ചെക്ക് ഡാമിനു സമീപം
- A canoe in Manimalayar
അവലംബം
![]() |
വിക്കിമീഡിയ കോമൺസിലെ Manimala River എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- "Rivers and Lakes". ശേഖരിച്ചത്: 07 ഓഗസ്റ്റ് 2010. Check date values in:
|accessdate=
(help)