പുളിങ്കുന്ന്

പുളിങ്കുന്ന് (Pulincunnoo) ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ്. ഇത് പുളിങ്കുന്നു ഗ്രാമ പഞ്ചായത്തിന്റെ ഭാഗവുമാണ്. സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന പ്രദേശമാണിത്. പരസ്പര ബന്ധിതമായ കനാലുകൾ എല്ലായിടത്തുമുണ്ട്. തടാകങ്ങൾ, കായലുകൾ, തോടുകൾ, കൊച്ചു ദ്വീപുകൾ എന്നിവയാണ് ഭൂപ്രകൃതി. നെൽക്കൃഷിയാണ് പ്രധാനകൃഷി. മത്സ്യബന്ധനം പ്രധാന തൊഴിലാണ്. തെങ്ങാണ് കൃഷിയിൽ രണ്ടാമത്. ടൂറിസം മേഖലയിൽ ഈ പ്രദേശം വളർന്നുകഴിഞ്ഞു.

അതിരുകൾ

കിഴക്കുഭാഗത്ത് പുത്തൻ തോടും തെക്കും, പടിഞ്ഞാറും ഭാഗങ്ങളിൽ മണിമലയാറും, വടക്കുഭാഗത്ത് മണിമലയാറിന്റെ കൈവഴിയായ കാവാലം ആറും സ്ഥിതി ചെയ്യുന്നു.

ജനസംഖ്യ

ഗതാഗതം

പമ്പാ നദിയുടെ ഡെൽറ്റയിലാണ് പുളിങ്കുന്ന് കിടക്കുന്നത്. പുളിങ്കുന്ന് കുട്ടനാട്ടിലെ താഴ്ന്ന പ്രദേശമാണ്. ഒരു ദ്വീപാണിത്. അടുത്തകാലത്ത് റോഡുകൾ വന്നുവെങ്കിലും, പുഴയ്ക്കു കുറുകെ കടന്നു പോകാൻ ഇവിടെ ഇപ്പോഴും ആസ്രയം ജങ്കാർ സർവ്വീസ് ആണ്. ഇതിൽ വാഹനങ്ങളെയും ആളുകളെയും മറുകരയെത്തിക്കുന്നു.

അടുത്തുള്ള പ്രധാന സ്ഥലങ്ങൾ

  • പുന്നക്കുന്നം
  • കൈനടി
  • ചെറുകര
  • വെളിയനാട്
  • കിടങ്ങറ
  • മങ്കൊമ്പ്
  • പള്ളിക്കൂട്ടുമ്മ
  • മണലാടി
  • രാമൻകരി
  • മിത്രക്കരി
  • വേഴപ്ര
  • ചമ്പക്കുളം
  • കുന്നംകരി
  • കണ്ണാടി
  • കാവാലം
  • നെടുമുടി
  • ചേന്നംകരി
  • പൊങ്ങ
  • പണ്ഡാരക്കുളം
  • പള്ളാത്തുരുത്തി
  • വേണാട്ടുകാട്
  • കുട്ടമംഗലം
  • വാലടി
  • കൈനകരി
  • കായൽപ്പുറം [1]

പ്രധാന റോഡുകൾ

  • കിടങ്ങറ-മങ്കൊമ്പ് റോഡ്
  • കായൽപ്പുറം റോഡ്

ഭാഷകൾ

മലയാളം, ഹിന്ദി, ഇംഗ്ലീഷ്,

ബംഗാളി, തമിഴ്

വിദ്യാഭ്യാസം

പുളിങ്കുന്നിൽ ഒരു എഞ്ചിനീയറിങ്ങ് കോളേജ് ഉണ്ട്. കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നു. Cochin University College of Engineering Kuttanadu CUCEK എന്നിത് അറിയപ്പെടുന്നു.1999ൽ ഇതു സ്ഥാപിച്ചു.[2]

ഒരു ഹയർ സെക്കണ്ടറി സ്കൂൾ, 2 ഹൈസ്കൂളുകൾ, ഒരു CBSE സ്കൂൾ, 4 പ്രൈമറി സ്കൂളുകൾ, ഒരു സ്വകാര്യ കോളേജ് എന്നിവയും ഉണ്ട്.

ഏകദേശം 150 വർഷങ്ങൾക്കു മുൻപ് ഇവിടെ ഒരു കത്തോലിക്കാ സെമിനാരിയുമുണ്ടായിരുന്നു

ഭരണം

  • ലോകസഭാ മണ്ഡലം

ആലപ്പുഴ

  • നിയമസഭാമണ്ഡലം

കുട്ടനാട്

പ്രധാന വ്യക്തികൾ

  • ഡോ.എം.എസ് സ്വാമിനാഥൻ പുളിങ്കുന്നു സ്വദേശിയാണ്.

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.