ഇരുട്ടുകുത്തി
ജലനിരപ്പിൽ പറ്റിച്ചേർന്ന് കിടക്കുന്ന ഈ വള്ളങ്ങൾ രാത്രിയിലുള്ള ആക്രമണങ്ങൾക്കാണ് ഉപയോഗിച്ചിരുന്നതാണ്. കവർച്ചകാരും കടൽകൊള്ളക്കാരും ഇത് ഉപയോഗിച്ചിരുന്നു. ഇരുട്ടിന്റെ മറപറ്റി എത്തി ആക്രമിക്കുന്നതിലാണ് ഇവയ്ക്ക് ഇരുട്ടുകുത്തി എന്ന പേരുവന്നത്. ഓടി, തെക്കൻ ഓടി എന്നീ പേരുകളും ഈ വള്ളത്തിനുണ്ട്.
ഈ വള്ളത്തിൽ നാല്പതിലധികം ആളുകൾക്ക് കയറാന് കഴിയും. ഇത്തരം വള്ളങ്ങളുടെ മുന്നറ്റം രണ്ടുമൂന്ന് ചുറ്റായി ചുരുണ്ടാണിരിക്കുന്നത്. പിന്നറ്റം കടലിൽ മീൻ പിടിയ്ക്കാൻ ഉപയോഗിക്കുന്ന തോണികളിടെ അറ്റം പോലെ ആയിരിക്കും. രണ്ടറ്റവും ഒരു പോലെ ചുരുണ്ടിരിക്കുന്ന ഇരുട്ടുകുത്തി വള്ളങ്ങളുമുണ്ട്. പതിഞ്ച് മീറ്ററാണ് ഈ വള്ളത്തിന്റെ നീളം. മത്സരവള്ളംകളിയിൽ സ്ത്രീകൾ ഈ വള്ളം തുഴയാറുണ്ട്.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.