നഞ്ച്

കേരളത്തിൽ കാണപ്പെടുന്ന ഒരു ചെറു വൃക്ഷമാണ് നഞ്ച്. നഞ്ഞ് എന്നും ഇത് അറിയപ്പെടുന്നു. ജലാംശം കൂടുതലുള്ളയിടങ്ങളിലാണിത് വളരുന്നത്. നഞ്ചിന്റെ കായിനുള്ളിൽ കാപ്പിക്കുരുവിനോട് സാമ്യമുള്ള അരികൾ കാണപ്പെടുന്നു. വിഷാംശം ഉണ്ട് എന്നതാണ് നഞ്ചിന്റെ പ്രത്യേകത[1].

നഞ്ച്
Toxicodendron radicans or poison ivy
Ground-level poison ivy, Ottawa, Ontario
Scientific classification
Kingdom:
Plantae
(unranked):
Angiosperms
(unranked):
Eudicots
(unranked):
Rosids
Order:
Sapindales
Family:
Anacardiaceae
Genus:
Toxicodendron
Species:
T. radicans
Binomial name
Toxicodendron radicans
(L.) Kuntze
Synonyms
  • Rhus toxicodendron
  • Rhus radicans

നഞ്ചരി അരച്ച് ജലാശയങ്ങളിൽ കലക്കി മൽസ്യബന്ധനത്തിനപയോഗിച്ചു വരുന്നു. നഞ്ചിനൊപ്പം തുരിശും ചേർക്കാറുണ്ട്. ഇത്തരത്തിൽ ജലാശയങ്ങൾ മലിനപ്പെടുത്തുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്. നഞ്ചരച്ചതുമായുള്ള സാമീപ്യം മനുഷ്യ ശരരത്തിൽ പുകച്ചിലും പൊള്ളലും ഉണ്ടാക്കുന്നു. ഇത് മരണകരമാനുമിടയുണ്ട്. അതിനാൽ യന്ത്രവൽകരണത്തിനു മുൻപുള്ള കാലങ്ങളിൽ ആട്ടുകല്ലിൽ നഞ്ചരക്കുന്നവർ വളരെ മുൻ കരുതലുകൾ എടുക്കാറുണ്ടായിരുന്നു. നഞ്ചിന്റെ എരിവിനെ നിർവ്വീര്യമാക്കുന്നതിന് ഏറ്റവും ഉത്തമം എരുമച്ചാണകമാണ്.

നദികളിലെ ജലനിരപ്പു കുറയന്ന കാലങ്ങളിലാണ് നഞ്ചിടീൽ വ്യാപകമായി നടക്കുന്നത്. ഇക്കാലത്ത് മത്സ്യങ്ങൾ തങ്ങുന്ന ആഴം കൂടിയ കയങ്ങൾ കേന്ദ്രികരിച്ച് രാത്രിയിൽ നഞ്ച് കലക്കുന്നു. ജലത്തിന്റെ ഒഴുക്കിനൊപ്പം നഞ്ചിന്റെ എരിവും സഞ്ചരിക്കുന്നതിനാൽ മത്സ്യങ്ങൾ താഴോട്ട് സഞ്ചരിക്കുകയും ഏകദേശം ഒരു കിലോമീറ്റർ താഴെ കാത്തു നിൽക്കുന്ന വലക്കാരുടെ വലയിൽ അകപ്പെടുകയും ചെയ്യുന്നു. ചെറുതും വലുതുമായ മത്സ്യങ്ങൾ ധാരാളം ചത്തൊടുങ്ങാൻ ഇത് കാരണമാകാറുണ്ട്.[2].

ചിത്രശാല

പഴഞ്ചൊല്ല്

  • നഞ്ചെന്തിനാ നാനാഴി

സാധാരണ സംഭാഷണത്തിലുപയോഗിക്കുന്ന ഒരു പ്രയോഗമാണിത്.

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.