ബ്രഹ്മാവ്

ഹിന്ദുമതത്തിൽ സൃഷ്ടി കർത്താവാ‍യി ബ്രഹമാവിനെ (ഹിരണ്യഗർഭൻ) കണക്കാക്കുന്നു. നാല് തലകൾ ഉള്ള താമരപ്പൂവിൽ ഇരിക്കുന്ന രൂപമാണ് ബ്രഹ്‌മാവിന്. ത്രിമൂർത്തികളിൽ ഒന്നായി കണക്കാക്കുന്നു. ബ്രഹ്മപുരാണം അനുസരിച്ച് ബ്രഹ്മാവ് ആദ്യമനുഷ്യൻ ആയ മനുവിനെ സൃഷ്ടിക്കുകയും മനുവിലൂടെ സകല മനുഷ്യരാശിയും സൃഷ്ടിച്ചതായും പ്രസ്താവിച്ചിരിക്കുന്നു. രാമായണത്തിലും മഹാഭാരതത്തിലും മാനവ സൃഷ്ടി ബ്രഹ്മാവിലൂടെയെന്ന് പ്രതിപാദിക്കുന്നു. വേദാന്തത്തിൽ പറയപ്പെടുന്ന ബ്രഹ്മം‌ എന്നതിന് ഇദ്ദേഹവുമായി തുലനം ചെയ്യാനാകില്ല കാരണമത് പുരുഷ സങ്കല്പമേയല്ല. അത് നിരാകാരമായതാണ്. സൃഷ്ടി നടത്താൻ അറിവ് ആവശ്യമായതിനാൽ ബ്രഹ്മപത്നിയായി സങ്കല്പിച്ചുവരുന്നത് വിദ്യയുടെ ദേവിയായി കരുതുന്ന സരസ്വതിയെയാണ്. സരസ്വതിയുമായി ചേർന്നുനിൽക്കുന്ന സങ്കല്പം ആയതുകൊണ്ടുതന്നെ ശബ്ദത്തിന്റെയും സംസാരശക്തിയുടെയും മൂർത്തിയായും കരുതിവരുന്നു. രജോഗുണമൂർത്തിയാണ്. പൊതുവേ ബ്രഹ്മാവിനെ ക്ഷേത്രങ്ങളിലോ അല്ലാതെയോ ആരാധിക്കാറില്ല.

ബ്രഹ്മാവ്
സൃഷ്ടി
ബ്രഹ്മാവ്
ദേവനാഗരിब्रह्मा
Sanskrit TransliterationBrahmā
Affiliationത്രിമൂർത്തികൾ
നിവാസംസത്യലോകം
ജീവിത പങ്കാളിസരസ്വതി
Mountഹംസം

ജനനം

പുരാണങ്ങൾ അനുസരിച്ച് ബ്രഹ്മാവ് സ്വയം ജനിച്ചതായാണ് (സ്വയംഭൂ) പരാമർശിച്ചിരിക്കുന്നത്. വേറെ ചില സങ്കല്പം അനുസരിച്ച് ബ്രഹ്മാവ് ജലത്തിൽ ഒരു വിത്തായി ജനിച്ചതായി കരുതുന്നു. ഇതൊരു സ്വർണ്ണ അണ്ഡമാകുകയും അതിൽനിന്ന് ബ്രഹ്മാവ് അഥവാ ഹിരണ്യഹർഭൻ ജനിക്കുകയും ക്രമേണ ഈ അണ്ഡം വികസിച്ച് ബ്രഹ്മാണ്ഡം ആകുകയും ചെയ്തു എന്നാണ് വിശ്വാസം. ആദിനാരായണന്റെ നാഭിയിൽ നിന്നാണ് സൃഷ്ടി കർത്താവാ‍യ ബ്രഹ്മാവ് ഉണ്ടായതെന്നും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽനിന്ന് ശിവനും ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നു.

ആയുസ്സ്

ബ്രഹ്മാവിന്റെ ആയുസ്സ് 100 ബ്രഹ്മവർഷം എന്നോ രണ്ടു പരാർദ്ധം എന്നോ കണക്കാക്കുന്നു. രണ്ടു പരാർദ്ധം ഏകദേശം മൂന്നൂറു കോടികോടി വർഷങ്ങളാണ്‌. ബ്രഹ്മാവിന്റെ ഒരു ദിവസം തന്നെ 2000 ചതുർയുഗങ്ങളാണെന്നും പറയപ്പെടുന്നു[1]...

ബ്രഹ്മാവിന്റെ കരിങ്കല്ലിൽ തീർത്ത ശില്പം

മറ്റ് ലിങ്കുകൾ

അവലംബം

  1. Azhikode, Sukumar (1993). "4-ശാസ്ത്രവും കലയുംlanguage=മലയാളം". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 79. ISBN 81-7130-993-3.


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.