കാമദേവൻ

ഭാരതീയ ഇതിഹാസങ്ങളിലെ സൗന്ദര്യദേവൻ. കാമത്തിന്റെയും പ്രേമത്തിന്റെയും പ്രതീകമായിട്ടാണ് കാമദേവനെ കാണുന്നത്. രതീദേവിയാണ് പത്നി. തന്റെ നേർക്ക് പുഷ്പബാണം അയച്ച കാമദേവനെ ശ്രീപരമേശ്വരൻ തൃക്കണ്ണിലെ അഗ്നിയാൽ ഭസ്മീകരിച്ചതായും, പിന്നീട് ശ്രീപാർവതിയുടെ അഭ്യർഥനപ്രകാരം പുനർജന്മം നൽകിയതായും ഹൈന്ദവപുരാണങ്ങളിൽ കഥയുണ്ട്. [2]

കാമദേവൻ
Hindu god inducing lusty desires
18th century engraving
മറ്റ് പേരുകൾKandarpa, Cupid, Smarahari, Cittahari
ദേവനാഗരിकाम देव
Sanskrit Transliterationkāmadeva
തമിഴ് ലിപിയിൽகாம தேவன்
AffiliationPradyumna, Vasudeva
നിവാസംKetumala-varsa
മന്ത്രംkāma-gāyatrī[1]
ആയുധംSugarcane Bow and Floral Arrow
ജീവിത പങ്കാളിRati
MountParrot

Disambiguation

ജനനം

ബ്രഹ്മാവിന്റെ വലതേ മുല ഭേദിച്ച് ധർമ്മൻ എന്ന പ്രജാപതി ജനിച്ചു. ധർമ്മൻ അതീവ സുന്ദരനായിരുന്നു. ധർമ്മൻ ശമൻ, കാമൻ, ഹർഷൻ എന്ന് അതീവ സുന്ദരന്മാരാ‍യ മുന്ന് പുത്രന്മാർ ജനിച്ചു. അവരിൽ കാമൻ സൗന്ദര്യദേവനായി തീർന്നു. കാമൻ രതീദേവിയെ ഭാര്യയാക്കി[3]

കാമന്റെ പര്യായപദങ്ങൾ

മദനൻ, മന്മഥൻ, മാരൻ, കർപ്പൻ, മലർവില്ലൻ, മായി, മധുദീപൻ, വാമൻ, പുഷ്പകേതനൻ, സംസാരഗുരു, രതിപതി, ശംബരാരി, മനസ്സിജൻ, ആത്മഭൂ‍, രൂപാസ്തൻ, രമണൻ, ദീപകൻ, പുഷ്പധന്വാവ്.

കാമന്റെ ആയുധങ്ങൾ

കാമൻ കരിമ്പ് കൊണ്ടുള്ള വില്ലും വണ്ടുകളെക്കൊണ്ടുള്ള അതിന്റെ ചരടും അഗ്രം പുഷ്പമായിട്ടുള്ള അമ്പുകളും ഉണ്ട്. തത്ത കാമന്റെ വാഹനവും മകരമത്സ്യം കൊടിയടയാളവുമാണ്. ഉന്മാദം, താപനം, ശോഷണം, സ്തംഭനം, സമ്മോഹനം എന്ന അഞ്ച് അസ്ത്രങ്ങളും കാമദേവനുണ്ട്.

അവലംബം

  1. "History of Dharmaśāstra".
  2. The Book of Hindu Imagery: Gods, Manifestations and Their Meaning By Eva Rudy Jansen p. 93
  3. മഹാഭാരതം ആദിപർവ്വം അറുപത്തിയാറാം അദ്ധ്യായം


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.