കുബേരൻ

ഹിന്ദു മതത്തിൽ ധനത്തിന്റെ അധിപതിയായ ദേവനാണ് വിശ്രവസിന്റെ മകനായ കുബേരൻ. വൈശ്രവണൻ എന്നറിയപ്പെടുന്നു. "സമ്പത്തിനെ വ്യാപിക്കുന്നവൻ" എന്നർത്ഥം. കുബേരനെ കുറിച്ച് ഗണപതി പുരാണങ്ങളിൽ പരാമർശിക്കുന്നത്. വടക്ക് ദിക്കിന്റെ അധിപതിയായും കണക്കാക്കുന്നു.[1]

കുബേരൻ
Lord of Wealth and the North-direction
Kubera at the San Antonio Museum of Art
ദേവനാഗരിकुबेर
Sanskrit TransliterationKubera
AffiliationDeva, Lokapala, Guardians of the directions (Dikpala)
നിവാസംAlaka
മന്ത്രംOṃ Shaṃ Kuberāya Namaḥ
ആയുധംGadā (Mace)
ജീവിത പങ്കാളിRiddhi or Bhadra/Kauberi/Charvi
വാഹനംMan/elephant

ഉത്ഭവം

കുബേരൻ

രാമായണത്തിലും വിവരിച്ചിട്ടുള്ള ഐതിഹ്യ കഥകൾ പ്രകാരം പുലസ്ത്യമഹർഷിയുടെ പുത്രൻ വിശ്രവസ്സിനും ഭരദ്വാജമഹർഷിയുടെ പുത്രിക്കും ജനിച്ച മകനാണ് വൈശ്രവണൻ എന്നും അറിയപ്പെടുന്നു കുബേരൻ. ബ്രഹ്മാവിന്റെ അനുഗ്രഹത്താലാണ് കുബേരന് അസുരന്മാർ ഉപേക്ഷിച്ച ലങ്കാനഗരം ലഭിക്കുന്നത്. പിന്നീട് രാവണനും സഹോദരൻ കുംഭകർണ്ണനും ലങ്കയുടേയും പുഷ്പകവിമാനത്തിന്റേയും ഉടമസ്ഥതയ്ക്ക് കുബേരനോടു കലഹത്തിനു വരുകയും പിതാവ് വിശ്രവസ്സിന്റെ ഉപദേശാനുസാരം അവയെ അനുജന്മാർക്കു നൽകുകയും ചെയ്തു. പിന്നീട് ശിവന്റെ അനുഗ്രഹത്തോടെ കൈലാസത്തിനടുത്ത് അളകാപുരി എന്ന പുരം നിർമ്മിച്ച് ധനാധീശനായി വാഴുകയും ചെയ്തു.[1]

ഇതും കാണുക

അവലംബങ്ങൾ

  1. വി.പി.ഭാനുമതി അമ്മ (20 ജൂലൈ 2014). "നുകരാം രാമായണാമൃതം 5 : ലങ്കയും പുഷ്പകവും രാവണന് ലഭിച്ചത് എങ്ങനെ?" (ലേഖനം). പാലക്കാട്: ജന്മഭൂമി ദിനപത്രം. മൂലതാളിൽ നിന്നും 2014-07-21 14:11:13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 21 ജൂലൈ 2014. Check date values in: |archivedate= (help)


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.