ദിലീപ്
ഒരു മലയാള ചലച്ചിത്ര നടനാണ് ദിലീപ്. യഥാർത്ഥ പേര് ഗോപാലകൃഷ്ണൻ പത്മനാഭൻ പിള്ള. 1967 ഒക്ടോബർ 27-ന് ആലുവയ്ക്കടുത്ത് ദേശത്ത് പത്മനാഭൻ പിള്ളയുടെയും സരോജയുടെയും മൂത്ത മകനായി ജനിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവൻ (പത്താം ക്ലാസ്സ് 1985) തുടർന്ന് ആലുവ യു.സി. കോളജ് (പ്രീ-ഡിഗ്രി, തേഡ് ഗ്രൂപ്പ് - 1987 ), എറണാകുളം മഹാരാജാസ് കോളജ് (ബി.എ. എക്കണോമിക്‌സ് ,1990 ) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സർക്കാരിന്റെ മികച്ച നടനുള്ള 2011-ലെ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു. സിനിമയിലെത്തുന്നതിന് മുന്നേ ഇദ്ദേഹം അറിയപ്പെടുന്ന മിമിക്രി കലാകാരനായിരുന്നു, സൗണ്ട് തോമ, ശൃംഗാരവേലൻ, തിളക്കം, കല്യാണരാമൻ എന്നീ സിനിമകൾക്ക് വേണ്ടി ആദ്ദേഹം ഗാനങ്ങളും ആലപിച്ചിട്ടുണ്ട്
ദിലീപ് | |
---|---|
![]() ദിലീപ് (2016 ൽ പകർത്തിയ ചിത്രം) | |
ജനനം | ഗോപാലകൃഷ്ണൻ ഒക്ടോബർ 27, 1967 |
തൊഴിൽ | അഭിനേതാവ്,നിർമാതാവ്, ബിസിനസ്സ്മാൻ |
സജീവം | 1991 - ഇന്ന് |
പ്രശസ്തി | കഥാവശേഷൻ(2004), ചാന്തുപൊട്ട്(2005), കുഞ്ഞിക്കൂനൻ(2002) |
ജീവിത പങ്കാളി(കൾ) |
|
കുട്ടി(കൾ) | മീനാക്ഷി |
ആദ്യ കാലം
മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് എത്തിയത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ (1992) എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു.
ജീവിതം
മലയാളസിനിമാ നടിയായ മഞ്ജു വാര്യരെ ദിലീപ് വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ അദ്ദേഹത്തിന് ജനിച്ച മകളാണ് മീനാക്ഷി. മഞ്ജുവിനെ വിവാഹം കഴിക്കന്നതിനു മുമ്പ് അദ്ദേഹം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഒരു അകന്ന ബന്ധുവിൻറെ മകളെ വിവാഹം കഴിച്ചിരുന്നു.[1][2][3][4] മിമിക്രി താരം അബി ആദ്യവിവാഹത്തിനു സാക്ഷിയായിന്ന ഈ വിവാഹബന്ധം പിന്നീട് ഒഴിഞ്ഞു. പതിനാറുവർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2014-ൽ മഞ്ജൂവാര്യരുമായുള്ള വിവാഹബന്ധവും നിയമപരമായി വേർപ്പെടുത്തിയ ദിലീപ് തുടർന്ന് 2016 നവംബർ 25-ന് മലയാള സിനിമാ നടിയായ കാവ്യാ മാധവനെ വിവാഹം ചെയ്തു[5].
താമസം എറണാകുളം ജില്ലയിലെ ആലുവയിൽ.
അറസ്റ്റ്
2017 ഫെബ്രുവരി 17-ന് മലയാള സിനിമയിലെ ഒരു പ്രമുഖ സിനിമാനടി വാഹനത്തിനുള്ളിൽ പീഡിപ്പിക്കപ്പെട്ട കേസിൽ, ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജൂലൈ 10-ന് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തു.[6][7] പിന്നീട് നാലുതവണ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും അപ്പോഴെല്ലാം തള്ളിപ്പോയി. ഒടുവിൽ ഒക്ടോബർ 3-ന് ഹൈക്കോടതിയിൽ നിന്ന് സോപാധിക ജാമ്യം അദ്ദേഹം നേടി.
നായക പദവിയിൽ

ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റി. ജോക്കറിനു ശേഷം ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയർന്നു. മാനത്തെ കൊട്ടാരം (1994) മുതൽ നിരവധി ചിത്രങ്ങളിൽ നായകനായി. കുഞ്ഞിക്കൂനൻ, ചാന്ത്‌പൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ചു പറ്റി. ആകെ നൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
ഗ്രാൻറ് പ്രൊഡക്ഷൻസ് എന്ന സിനിമാ നിർമ്മാണ സ്ഥാപനം ദിലീപ് തുടങ്ങുകയുണ്ടായി. സഹോദരൻ അനൂപാണ് നിർമ്മാണ കമ്പനിയുടെ സാരഥി. നാലു ചിത്രങ്ങൾ നിർമ്മിച്ചു. ഇവയിൽ ട്വന്റി20 മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്.
2013 -ൽ സായിബാബ എന്ന ചിത്രത്തിലൂടെ ദിലീപ് തെലുഗു സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചു.[8]
ചിത്രങ്ങൾ
1992
- എന്നോടിഷ്ടം കൂടാമോ (ആദ്യ ചിത്രം)
1993
- സൈന്യം
1994
- മാനത്തെ കൊട്ടാരം
- സുദിനം
- പിടക്കോഴി കൂവുന്ന നൂറ്റാണ്ട്
1995
- തിരുമനസ്സ്
- വൃദ്ധൻമാരെ സൂക്ഷിക്കുക
- ത്രീ മെൻ ആർമി
- സിന്ദൂര രേഖ
- ഏഴരക്കൂട്ടം
1996
- കല്യാണസൗഗന്ധികം
- കുടുംബകോടതി
- മലയാളമാസം ചിങ്ങം ഒന്ന്
- മാന്ത്രികകുതിര
- പടനായകൻ
- സാമൂഹ്യപാഠം
- സ്വപ്നലോകത്തെ ബാലഭാസ്കരൻ
- തൂവൽക്കൊട്ടാരം
- കാക്കക്കും പൂച്ചക്കും കല്യാണം
- കൊക്കരക്കോ
- സിന്ദൂരരേഖ
- സല്ലാപം
1997
- വർണ്ണപ്പകിട്ട്
- ഈ പുഴയും കടന്ന്
- കളിയൂഞ്ഞാൽ
- കല്യാണപ്പിറ്റേന്ന്
- കുടമാറ്റം
- മാനസം
- മന്ത്രമോതിരം
- മായപ്പൊൻമാൻ
- നീ വരുവോളം
- ഉല്ലാസപ്പൂങ്കാറ്റ്
1998
- അനുരാഗക്കൊട്ടാരം
- കൈക്കുടന്ന നിലാവ്
- കല്ലുകൊണ്ടൊരു പെണ്ണ്
- മന്ത്രിമാളികയിൽ മനസ്സമ്മതം
- മീനത്തിൽ താലികെട്ട്
- ഓർമ്മച്ചെപ്പ്
- പഞ്ചാബി ഹൗസ്
- സുന്ദരക്കില്ലാഡി
- വിസ്മയം
1999
- ചന്ദ്രനുദിക്കുന്ന ദിക്കിൽ
- ദീപസ്തംഭം മഹാശ്ചര്യം
- മേഘം
- പ്രണയനിലാവ്
- ഉദയപുരം സുൽത്താൻ
2000
- ജോക്കർ
- തെങ്കാശിപ്പട്ടണം
- ഡാർളിംഗ് ഡാർളിംഗ്
- മിസ്റ്റർ ബട്ട്‌ലർ
- വർണ്ണക്കാഴ്ചകൾ
2001
- ഇഷ്ടം
- ഈ പറക്കും തളിക
- സൂത്രധാരൻ
- ദോസ്ത്
- രാക്ഷസരാജാവ്
2002
- കുഞ്ഞിക്കൂനൻ
- കല്ല്യാണരാമൻ
- മീശമാധവൻ
- കുബേരൻ (ചലച്ചിത്രം)
- മഴത്തുള്ളിക്കിലുക്കം
- രാജ്യം (തമിഴ്)
2003
- പട്ടണത്തിൽ സുന്ദരൻ
- വാർ ആൻഡ് ലൗ
- മിഴി രണ്ടിലും
- സി.ഐ.ഡി മൂസ
- ഗ്രാമഫോൺ
- സദാനന്ദന്റെ സമയം
- തിളക്കം
2004
2005
- ചാന്തുപൊട്ട്
- പാണ്ടിപ്പട
- കൊച്ചിരാജാവ്
2006
- ചക്കരമുത്ത്
- ദി ഡോൺ
- ചെസ്സ്
- പച്ചക്കുതിര
- ലയൺ
2007
- റോമിയോ
- ജൂലൈ നാല്
- സ്പീഡ് ട്രാക്ക്
- വിനോദയാത്ര
- ഇൻസ്പെക്ടർ ഗരുഡ്
2008
- ക്രേസി ഗോപാലൻ
- ട്വൻറി20
- മുല്ല
- കൽക്കട്ടാ ന്യൂസ്
2009
- സ്വന്തം ലേഖകൻ
- കേരള കഫേ
- പാസഞ്ചർ
- മോസ് ആൻഡ് ക്യാറ്റ്
- കളേർസ്
2010
- ബോഡി ഗാർഡ്
- ആഗതൻ
- പാപ്പി അപ്പച്ചാ
- കാര്യസ്ഥൻ
- മേരിക്കുണ്ടൊരു കുഞ്ഞാട്
2011
- ക്രിസ്ത്യൻ ബ്രദേഴ്സ്
- ചൈനാടൗൺ
- ഫിലിംസ്റ്റാർ
- ഓർമ്മ മാത്രം
- വെള്ളരിപ്രാവിന്റെ ചങ്ങാതി
2012
- സ്പാനിഷ് മസാല
- മായാമോഹിനി
- അരികെ
- മിസ്റ്റർ മരുമകൻ
- മൈ ബോസ്
2013
- കമ്മത്ത് & കമ്മത്ത്
- സൗണ്ട് തോമ
2014
- റിംഗ് മാസ്റ്റർ
- അവതാരം(ചലച്ചിത്രം)
- വില്ലാളിവീരൻ
2015
- ഇവൻ മര്യാദരാമൻ
- ചന്ദ്രേട്ടൻ എവിടെയാ
- ലവ് 24x7
- ലൈഫ് ഓഫ് ജോസൂട്ടി
- 2 കൺട്രീസ്
2016
- കിംഗ് ലയർ
- പിന്നെയും
- വെൽക്കം ടു സെൻട്രൽ ജയിൽ
2017
- ജോർജ്ജേട്ടൻസ് പൂരം
- രാമലീല
2018
- കമ്മാര സംഭവം
2019
- കോടതി സമക്ഷം ബാലൻ വക്കീൽ[9]
സഹസംവിധായകൻ
- ഉള്ളടക്കം(1991)
- വിഷ്ണുലോകം(**1991**)
- ചമ്പക്കുളം തച്ചൻ(1992)
- എന്നോടിഷ്ടം കൂടാമോ(1992)
- മഴയെത്തും മുൻപെ(1995)
- മന്ത്രമോതിരം(1997)
നിർമ്മാതാവ്
- സി. ഐ. ഡി. മൂസ(2003)
- കഥാവശേഷൻ(2004)
- പാണ്ടിപ്പട(2005)
- ട്വൻറി20(2008)
- മലർവാടി ആർട്സ് ക്ലബ് (2010)
- ദി മെട്രോ(2011)
- കട്ടപനയിലെ ഋത്വിക് റോഷൻ
കഥാകൃത്ത്
- പച്ചക്കുതിര (2006)
ഗായകൻ
- തിളക്കം (2003)(ഗാനം:- സാറേ സാറേ സാമ്പാറേ)
- സൌണ്ട് തോമ (2013) ഗാനം ...കണ്ടാൽ ഞാനൊരു സുന്ദരനാ .......

പുരസ്കാരങ്ങൾ
- കേരളസർക്കാറിന്റെ സ്പെഷ്യൽ ജ്യൂറി അവാർഡ് - കുഞ്ഞിക്കൂനൻ - 2002
- മാതൃഭൂമിയുടെ 2002ലെ ജനപ്രിയ താരം അവാർഡ് - 2002
- കേരളസർക്കാറിന്റെ സ്പെഷ്യൽ ജ്യൂറി അവാർഡ് - ചാന്ത്‌പൊട്ട് - 2005
- കേരള സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരം - വെള്ളരിപ്രാവിന്റെ ചങ്ങാതി - 2011[10]
അവലംബം
- "ദിലീപിന്റെ ആദ്യ വിവാഹം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം; ആദ്യ പ്രണയവിവാഹം നടനായി മാറുന്നതിന് മുമ്പ്?".
- "ദിലീപിന്റെ ആദ്യ വിവാഹം...മഞ്ജു പറഞ്ഞത്...കാവ്യയുടെ ബന്ധം..! ലിബർട്ടി ബഷീർ പലതും വെളിപ്പെടുത്തുന്നു!!".
- "കാവ്യ-ദിലീപ് ബന്ധത്തിൽ വിള്ളൽ? ആദ്യ വിവാഹ വാർത്തയറിഞ്ഞ് നടി പൊട്ടിത്തെറിച്ചു, കൊച്ചിയിലെ സ്വന്തം ഫഌറ്റിലേക്ക് താമസം മാറ്റിയെന്ന് സൂചന, കേസിന്റെ കുരുക്കിനൊപ്പം ദിലീപിന് വീണ്ടും പ്രഹരം".
- "ദിലീപിന്റെ വിവാഹം: വിവരങ്ങൾ തേടി പൊലീസ്; ആദ്യ ഭാര്യ മഞ്ജുവാര്യരല്ല".
- http://www.evartha.in/2017/07/10/34234-167.html
- Kerala High Court (2017-07-24). "Bail Appl..No. 5098 of 2017 CRIME NO. 297/2017 OF NEDUMBASSERY POLICE STATION, ERNAKULAM DIST". Kerala High Court - Judgment Information System. ശേഖരിച്ചത്: 2017-07-30.
- തെലുഗു സിനിമയിൽ ദിലീപ്
- "Kodathi Samaksham Balan Vakeel".
- ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം
പുറത്തേക്കുള്ള കണ്ണികൾ
![]() |
വിക്കിമീഡിയ കോമൺസിലെ Dileep എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ദിലീപ്
1992
1993
1994
മാനത്തെ കൊട്ടാരം • പിടക്കോഴി കൂവുന്ന നൂറ്റാണ്ട് • സുദിനം 1995
തിരുമനസ്സ് • വൃദ്ധന്മാരെ സൂക്ഷിക്കുക • ത്രീ മെൻ ആർമി • സിന്ദൂര രേഖ • ഏഴരക്കൂട്ടം • 1996 കല്യാണസൗഗന്ധികം(ചലച്ചിത്രം) • കുടുംബകോടതി(ചലച്ചിത്രം) • മലയാളമാസം ചിങ്ങം ഒന്ന് • മാന്ത്രികകുതിര • പടനായകൻ • സാമൂഹ്യപാഠം • സ്വപ്നലോകത്തെ ബാലഭാസ്കരൻ • തൂവൽക്കൊട്ടാരം • കാക്കക്കും പൂച്ചക്കും കല്യാണം • കൊക്കരക്കോ • സിന്ദൂരരേഖ • • സല്ലാപം
1997
ഈ പുഴയും കടന്ന് • കളിയൂഞ്ഞാൽ • കല്യാണപ്പിറ്റേന്ന് • കുടമാറ്റം •മാനസം •മന്ത്രമോതിരം മായപ്പൊൻമാൻ • നീ വരുവോളം •ഉല്ലാസപ്പൂങ്കാറ്റ് 1998
അനുരാഗക്കൊട്ടാരം • കൈക്കുടന്ന നിലാവ് • കല്ലുകൊണ്ടൊരു പെണ്ണ് •മന്ത്രിമാളികയിൽ മനസ്സമ്മതം മീനത്തിൽ താലികെട്ട് • ഓർമ്മച്ചെപ്പ് • പഞ്ചാബി ഹൗസ് •സുന്ദരക്കില്ലാഡി • വിസ്മയം 1999
ചന്ദ്രനുദിക്കുന്ന ദിക്കിൽ• ദീപസ്തംഭം മഹാശ്ചര്യം• മേഘം• പ്രണയനിലാവ്•ഉദയപുരം സുൽത്താൻ 2000
ജോക്കർ(ചലച്ചിത്രം)• തെങ്കാശിപ്പട്ടണം•ഡാർളിംഗ് ഡാർളിംഗ്•* മിസ്റ്റർ ബട്ട്‌ലർ•* വർണ്ണക്കാഴ്ചകൾ 2001
ഇഷ്ടം • ഈ പറക്കും തളിക • സൂത്രധാരൻ(ചലച്ചിത്രം) • ദോസ്ത് • രാക്ഷസരാജാവ് 2002
കുഞ്ഞിക്കൂനൻ• കല്ല്യാണരാമൻ• മീശമാധവൻ• കുബേരൻ (ചലച്ചിത്രം)• മഴത്തുള്ളിക്കിലുക്കം • രാജ്യം (തമിഴ്) 2003
പട്ടണത്തിൽ സുന്ദരൻ• വാർ ആൻഡ് ലൗ• മിഴി രണ്ടിലും• സി.ഐ.ഡി മൂസ• ഗ്രാമഫോൺ• സദാനന്ദന്റെ സമയം• തിളക്കം 2004
രസികൻ• പെരുമഴക്കാലം• കഥാവശേഷൻ• തെക്കേക്കരം സൂപ്പർ ഫാസ്റ്റ്• വെട്ടം• റൺവേ 2005
ചാന്തുപൊട്ട് • പാണ്ടിപ്പട • കൊച്ചിരാജാവ് 2006
ചക്കരമുത്ത്• ദി ഡോൺ • ചെസ്സ്• പച്ചക്കുതിര• ലയൺ 2007
റോമിയോ • ജൂലൈ നാല്• സ്പീഡ് ട്രാക്ക് • വിനോദയാത്ര • ഇൻസ്പെക്ടർ ഗരുഡ് 2008
ക്രേസി ഗോപാലൻ• ട്വൻറി20 • മുല്ല• കൽക്കട്ടാ ന്യൂസ് 2009
സ്വന്തം ലേഖകൻ• കേരള കഫേ • പാസഞ്ചർ• മോസ് ആൻഡ് ക്യാറ്റ്• കളേർസ് 2010
ബോഡി ഗാർഡ് • ആഗതൻ• പാപ്പി അപ്പച്ചാ• കാര്യസ്ഥൻ • മേരിക്കുണ്ടൊരു കുഞ്ഞാട് 2011
ക്രിസ്ത്യൻ ബ്രദേഴ്സ് • ചൈനാടൗൺ • ഫിലിംസ്റ്റാർ • ഓർമ്മ മാത്രം• വെള്ളരിപ്രാവിന്റെ ചങ്ങാതി 2012
സ്പാനിഷ് മസാല • മായാമോഹിനി• അരികെ• മിസ്റ്റർ മരുമകൻ • മൈ ബോസ് 2013
കമ്മത്ത് & കമ്മത്ത് • സൗണ്ട് തോമ 2014
റിംഗ് മാസ്റ്റർ • അവതാരം(ചലച്ചിത്രം) |