പെരുമഴക്കാലം

കമൽ സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പെരുമഴക്കാലം. ദിലീപ്, മീര ജാസ്മിൻ, കാവ്യ മാധവൻ,വിനീത് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം സലീം പടിയത്ത് ആണ്.

പെരുമഴക്കാലം
സംവിധാനംകമൽ
നിർമ്മാണംസലീം പടിയത്ത്
അഭിനേതാക്കൾദിലീപ്
മീര ജാസ്മിൻ
കാവ്യ മാധവൻ
വിനീത്
സംഗീതംഎം. ജയചന്ദ്രൻ
കൈതപ്രം ദാമോദരൻ നമ്പൂതിരി (രചന)
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംകെ. രാജഗോപാൽ
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഈ ചിത്രത്തിലെ അഭിനയത്തിനു കാവ്യ മാധവനു 2004-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.മികച്ച സാമൂഹ്യ ചിത്രത്തിനുള്ള 2005-ലേ ദേശീയ ചലച്ചിത്രപുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.

അഭിനേതാക്കളും കഥാപാത്രങ്ങളും

  • മീര ജാസ്മിൻ ... റസിയ
  • കാവ്യ മാധവൻ ... ഗംഗ
  • ദിലീപ് ... അക്‌ബർ
  • ബിജു മേനോൻ ... ജോൺ കുരുവിള
  • വിനീത് ... രഘു രാമ അയ്യർ
  • മാമുക്കോയ ... അബ്ദു
  • സാദിഖ് ... നജീബ്
  • സലീം കുമാർ ... ആമു എളേപ്പ
  • കലാശാല ബാബു ... കൃഷ്ണ അയ്യർ
  • യദു കൃഷ്ണൻ ... സേതു
  • മാള അരവിന്ദൻ ... കുഞ്ഞിക്കണ്ണൻ
  • ബാബു നമ്പൂതിരി ... മണി സ്വാമി
  • ശിവജി ... വിഷ്ണു
  • വത്സല മേനോൻ ... പാട്ടി
  • രമ്യ നമ്പീശൻ ... നീലിമ
  • രാമു ... എം.എൽ.എ.
  • വിജീഷ് ... ടി.വി. അവതാരകൻ

പുറമെ നിന്നുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.