സ്വപ്നക്കൂട്

കമൽ സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്വപ്നക്കൂട്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ , ജയസൂര്യ, മീര ജാസ്മിൻ, ഭാവന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കന്നത്. ഇഖ്‌ബാൽ കുറ്റിപ്പുറം, കമൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

സ്വപ്നക്കൂട്
ഡി.വി.ഡി. പുറംചട്ട
സംവിധാനംകമൽ
നിർമ്മാണംപി. രാജൻ
രചനഇഖ്‌ബാൽ കുറ്റിപ്പുറം
കമൽ
അഭിനേതാക്കൾ
ഗാനരചനകൈതപ്രം
സംഗീതംമോഹൻ സിത്താര
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംകെ. രാജഗോപാൽ
വിതരണംലാൽ റിലീസ്
സ്റ്റുഡിയോവൈശാഖ മൂവീസ്
റിലീസിങ് തീയതി2003 സെപ്റ്റംബർ 15
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം160 മിനിറ്റ്

അഭിനേതാക്കൾ

സംഗീതം

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോഹൻ സിത്താര. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "കറുപ്പിനഴക്"  ജ്യോത്സ്ന, രാജേഷ് വിജയ്, പ്രദീപ് ബാബു 6:21
2. "ഇഷ്ടമല്ലെടാ"  അഫ്സൽ, ചിത്ര അയ്യർ 4:22
3. "ഒരു പൂ മാത്രം"  ശ്രീനിവാസ്, സുജാത മോഹൻ 4:08
4. "മറക്കാം"  വിധു പ്രതാപ് 5:10
5. "മലർക്കിളി"  മധു ബാലകൃഷ്ണൻ, സുനിൽ, ഡോ. ഫഹാദ് മുഹമ്മദ് 4:54
6. "മായാ സന്ധ്യേ"  കെ.ജെ. യേശുദാസ്, ജ്യോത്സ്ന 5:52

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.