പൃഥ്വിരാജ്


കേരളത്തിലെ യുവ ചലച്ചിത്രനടനാണ് പൃഥ്വിരാജ് (ജനനം: ഒക്ടോബർ 16 1982[1]) . മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തോടൊപ്പം, പിന്നണിഗായകനും സിനിമാ നിർമ്മാതാവുമാണ് ഇദ്ദേഹം.

പൃഥ്വിരാജ് സുകുമാരൻ
പൃഥ്വിരാജ് 2012-ൽ
ജനനം (1982-10-16) 16 ഒക്ടോബർ 1982[1]
തിരുവനന്തപുരം, കേരളം
ഭവനംതിരുവനന്തപുരം, കൊച്ചി
ദേശീയതഇന്ത്യ
തൊഴിൽചലച്ചിത്ര അഭിനേതാവ്, സിനിമാ നിർമാതാവ്, പിന്നണിഗായകൻ
സജീവം2002–മുതൽ
ജീവിത പങ്കാളി(കൾ)സുപ്രിയ മേനോൻ (വി. 2011ഇപ്പോഴും) «start: (2011)»"Marriage: സുപ്രിയ മേനോൻ to പൃഥ്വിരാജ്" Location: (linkback://ml.wikipedia.org/wiki/%E0%B4%AA%E0%B5%83%E0%B4%A5%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D)
കുട്ടി(കൾ)1
മാതാപിതാക്കൾസുകുമാരൻ
മല്ലിക സുകുമാരൻ
ബന്ധുക്കൾഇന്ദ്രജിത്ത് സുകുമാരൻ (സഹോദരൻ)
പൂർണ്ണിമ മോഹൻ

2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ അറുപതിലധികം ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. സ്റ്റോപ്പ് വയലൻസ് (2002), സ്വപ്നക്കൂട് (2003), ക്ലാസ്‌മേറ്റ്സ് (2006), വർഗ്ഗം (2006), വാസ്തവം (2006), തിരക്കഥ (2008), ഉറുമി (2011) എന്നിവ പൃഥ്വിരാജ് അഭിനയിച്ച ചില മലയാളചിത്രങ്ങളാണ്. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും ലഭിച്ചു. അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.

2005-ൽ കനാ കണ്ടേൻ എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ട് തമിഴ് ചലച്ചിത്രരംഗത്തും അഭിനയിച്ചു തുടങ്ങി. പാരിജാതം (2005) ,മൊഴി (2007) , രാവണൻ (2010) എന്നിവ പൃഥ്വിരാജ് അഭിനയിച്ച ചില തമിഴ് ചലച്ചിത്രങ്ങളാണ്. 2010-ൽ പോലീസ് പോലീസ് എന്ന തെലുഗു ചിത്രത്തിലും അഭിനയിച്ചു. 2012ൽ അയ്യ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ച് ബോളിവുഡിൽ അരങ്ങേറി.

സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവരുമായ് ചേർന്ന് ഓഗസ്റ്റ് സിനിമ എന്ന സിനിമാനിർമ്മാണ കമ്പനി നടത്തുന്നു.


ജീവിത പശ്ചാത്തലം

മലയാളചലച്ചിത്രനടൻ സുകുമാരന്റെയും നടി മല്ലികയുടെയും മകനായി 1982-ൽ ജനിച്ചു.[2]. നടൻ ഇന്ദ്രജിത്ത് ഇദ്ദേഹത്തിന്റെ സഹോദരനാണ്.

തിരുവനന്തപുരം സൈനിക് സ്കൂളിലും ഭാരതീയ വിദ്യാഭവനിലും പഠനം പൂർത്തിയാക്കിയശേഷം ഓസ്ട്രേലിയയിൽ വിവര സാങ്കേതിക വിദ്യയിൽ ബിരുദ കോഴ്സിനു ചേർന്നു[3]. പഠനം പൂർത്തികരിക്കുന്നതിനു മുൻപേ ചലച്ചിത്രവേദിയിലെത്തി.

ബി.ബി.സി.യിൽ റിപ്പോർട്ടറായ സുപ്രിയയാണ്‌ ഭാര്യ. 2011 ഏപ്രിൽ 25നായിരുന്നു വിവാഹം.

ചലചിത്ര മേഖല

മലയാള സിനിമ

2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം ആയിരുന്നു ആദ്യ ചിത്രം[4]. സാങ്കേതിക കാരണങ്ങൾ മൂലം ഈ ചിത്രത്തിന്റെ റിലീസ് വൈകി. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി, സ്റ്റോപ്പ് വയലൻസ് എന്നിവയ്ക്കു ശേഷമാണ് നന്ദനം പുറത്തിറങ്ങിയത്. 2009 ൽ പുറത്തിറങ്ങിയ "പുതിയ മുഖം" എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടീരുന്നു, അതിന് ശേഷം യംഗ് സൂപ്പർ സ്റ്റാർ(മലയാള സിനിമാ ലോകത്തെ ഭാവി സൂപ്പർ സ്റ്റാർ) എന്ന വിശേഷണത്തിന് അദ്ദേഹം അർഹനായി.

സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും ചലച്ചിത്രവ്യവസായികളുടെ സംഘടനകളും തമ്മിൽ 2004-ൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായ വേളയിൽ തിലകൻ, ലാലു അലക്സ്, സുരേഷ് കൃഷ്ണ തുടങ്ങിയ താരങ്ങൾക്കൊപ്പം വിമത ചേരിയിൽ നിലയുറപ്പിച്ച് പൃഥ്വിരാജ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു[5]. വിമതരെ അണിനിരത്തി വിനയൻ സംവിധാനം ചെയ്ത സത്യം എന്ന ചിത്രത്തിൽ നായകനും പൃഥ്വിയായിരുന്നു.

2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം നേടുമ്പോൾ ആ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടത്തിനും കൂടി അദ്ദേഹം അർഹനായി. 2013 ൽ അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് തന്റെ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരത്തിലൂടെ ഈ അവാർഡ് രണ്ട് തവണ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി പൃഥ്വിരാജ്.[6]

തമിഴ് സിനിമ

2005 ൽ കനാകണ്ടേൻ എന്ന ചിത്രത്തിലൂടെ തമിഴ് ചലചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചു. 2007 ൽ 3 തമിഴ് ചിത്രങ്ങളാണ് പൃഥ്വിയുടേതായ് പുറത്തിറങ്ങിയത്. ഇതിൽ മൊഴിയിലെ പ്രകടനം ജനശ്രദ്ധ നേടി. 2008 ൽ ഉദയനാണ് താരം എന്ന മലയാളചിത്രത്തിന്റെ തമിഴ് റീമേക്കായ വെള്ളിത്തിരെയിൽ നായകനായി പൃഥ്വി എത്തി. 2009 ൽ ക്ലാസ്മേറ്റ്സിന്റെ തമിഴ് പതിപ്പായ നിനയ്ത്താലെ ഇനിയിക്കും പുറത്തിറങ്ങി. വസന്തബാലന്റെ ബിഗ് ബജറ്റ് ചിത്രമായ കാവ്യതലൈവൻ ആണ് പൃഥ്വിയുടെ മറ്റൊരു തമിഴ് ചിത്രം.

തെലുഗു സിനിമ

2010 ൽ പുറത്തിറങ്ങിയ പോലീസ് പോലീസ് എന്ന ചിത്രത്തിലൂടെയാണ് തെലുംഗ് ചലചിത്ര മേഖലയിൽ അരങ്ങേറുന്നത്. പിന്നീട് അനന്തഭദ്രം, റോബിൻഹുഡ്, ഉറുമി തുടങ്ങിയ ചിത്രങ്ങൾ തെലുംഗിലേയ്ക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്.

ഹിന്ദി സിനിമ

പൃഥ്വീരാജിന്റെ ആദ്യ ഹിന്ദി ചിത്രമായ അയ്യ 2012 ഒക്ടോബർ 12 ന് പുറത്തിറങ്ങി. റാണി മുഖർജിയെ കേന്ദ്ര കഥാപാത്രമാക്കി സച്ചിൻ കുന്ദാൾക്കർ സംവിധാനം ചെയ്ത ചിത്രം പക്ഷെ ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ആദ്യ ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ തന്റെ രണ്ടാമത്തെ ചിത്രത്തിനു പൃഥ്വിരാജ് തയ്യാറായിരുന്നു. അതുൽ സബർവാൾ സംവിധാനം ചെയ്ത ഔറംഗസേബ് ആണ് ചിത്രം. യാഷ് രാജ് ഫിലിംസ് നിർമ്മിച്ച ചിത്രത്തിൽ അർജുൻ കപൂറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്..[7]

പുരസ്കാരങ്ങൾ

  • മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 2006, (വാസ്തവം)
  • മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 2012 (അയാളും ഞാനും തമ്മിൽ, സെല്ലുലോയ്ഡ്)[8]

അഭിനയിച്ച ചിത്രങ്ങൾ

ക്രമ
നമ്പർ
വർഷംസിനിമസംവിധായകൻവേഷംഭാഷകുറിപ്പുകൾ
12002നക്ഷത്രക്കണ്ണുള്ള രാജകുമാരൻ
അവനുണ്ടൊരു രാജകുമാരി
രാജസേനൻഅനന്തുമലയാളം
2സ്റ്റോപ്പ് വയലൻസ്എ. കെ. സാജൻസാത്താൻമലയാളം
3നന്ദനംരഞ്ജിത്ത്മനുമലയാളം
42003വെള്ളിത്തിരഭദ്രൻരഘുറാം (സ്റ്റൈൽ രാജ്)മലയാളം
5മീരയുടെ ദുഃഖവും
മുത്തുവിന്റെ സ്വപ്നവും
വിനയൻമുത്തുമലയാളം
6സ്വപ്നക്കൂട്കമൽകുഞ്ഞുണ്ണിമലയാളം
7അമ്മക്കിളിക്കൂട്പത്മകുമാർവിവേക്‌മലയാളം
8ചക്രംഎ.കെ. ലോഹിതദാസ്ചന്ദ്രഹാസൻമലയാളം
92004വെള്ളിനക്ഷത്രംവിനയൻവിനോദ്മലയാളം
10കഥസുന്ദർ ദാസ്‌നന്ദൻ മേനോൻമലയാളം
11സത്യംവിനയൻസഞ്ജീവ് കുമാർമലയാളം
12അകലെശ്യാമപ്രസാദ്നീൽമലയാളം
132005അത്ഭുതദ്വീപ്വിനയൻഹരിമലയാളം
14കനാ കണ്ടേൻകെ. വി. ആനന്ദ്മദൻതമിഴ്
15കൃത്യംവിജി തമ്പിസത്യ,
ക്രിസ്റ്റി ലോപ്പസ്
മലയാളം
16പോലീസ്വി. കെ. പ്രകാശ്‌ശേഖർമലയാളം
17ദൈവനാമത്തിൽജയരാജ്അൻവർമലയാളം
18അനന്തഭദ്രംസന്തോഷ് ശിവൻആനന്ദൻമലയാളം
192006അച്ഛനുറങ്ങാത്ത വീട്ലാൽ ജോസ്‌ഹരികൃഷ്ണൻമലയാളം
20വർഗ്ഗംപത്മകുമാർസോളമൻമലയാളം
21 ക്ലാസ്മേറ്റ്സ്ലാൽ ജോസ്‌സുകുമാരൻമലയാളം
22വാസ്തവംപത്മകുമാർബാലചന്ദ്രൻമലയാളംWon: Kerala State Film Award for Best Actor - 2006
23പാരിജാതംകെ. ഭാഗ്യരാജ്സുരേന്ദർ, ശ്രീധർതമിഴ്
24പകൽഎം. എ. നിഷാദ്നന്ദകുമാർമലയാളം
25ഒരുവൻജീവൻവിന്നോ ആനന്ദ്മലയാളം
262007മൊഴിരാധാ മോഹൻകാർത്തിക്ക്തമിഴ്
27അവൻ ചാണ്ടിയുടെ മകൻതുളസീദാസ്കുര്യൻ ചാണ്ടിമലയാളം
28കാക്കിബിപിൻ പ്രഭാകർഉണ്ണികൃഷ്ണൻമലയാളം
29വീരാളിപ്പട്ട്കുക്കു സുരേന്ദർഹരിമലയാളം
30സത്തം പോടാതെവസന്ത്‌രവിചന്ദ്രൻതമിഴ്
31കണ്ണാമൂച്ചി ഏനടാവി. പ്രിയഹരിഷ് വെങ്കടരാമൻതമിഴ്
32നാദിയ കൊല്ലപ്പെട്ട രാത്രികെ. മധുസിയ മുസാഫിർമലയാളം
33ചോക്കലേറ്റ്ഷാഫിശ്യാം ബാലഗോപാൽമലയാളം
34കങ്കാരുരാജ് ബാബുജോസ്കുട്ടിമലയാളം
352008വെള്ളിതിരയ് വിജിസർവണൻതമിഴ്
36വൺ വെ ടിക്കെറ്റ് ബിപിൻ പ്രഭാകർകുഞ്ഞാപ്പു
(ജഹാംഗീർ)
മലയാളം
37തലപ്പാവ്മധുപാൽനക്സൽ ജോസഫ്മലയാളം
38തിരക്കഥരഞ്ജിത്ത്അക്ബർ അഹ്മെദ്മലയാളം
39ട്വന്റി 20ജോഷിഅതിഥി വേഷംമലയാളംഅതിഥി താരം
40അഭിയും നാനുംരാധാ മോഹൻസുധാകർതമിഴ്
41മഞ്ചാടിക്കുരുഅഞ്ജലി മേനോൻവിക്കിമലയാളംഅതിഥി താരം
42ലോലിപോപ്പ്ഷാഫിഫ്രാങ്കോമലയാളം
432009നമ്മൾ തമ്മിൽവിജി തമ്പിവിക്കിമലയാളം
44കലണ്ടർ മഹേഷ്‌ഒള്ളിക്കര സോജപ്പൻമലയാളം
45പുതിയ മുഖംദിപൻകൃഷ്ണ കുമാർമലയാളം
46നിനൈത്താലേ ഇനിക്കുംകുമാരവേൽശിവതമിഴ്
47റോബിൻഹുഡ്ജോഷിവെങ്കി
(വെങ്കടേഷ്)
മലയാളം
48കേരള കഫെശങ്കർ രാമകൃഷ്നൻ, രഞ്ജിത്ത്Leonമലയാളം
492010പുണ്യം അഹംരാജ് നായർനാരായണൻ ഉണ്ണിമലയാളം
50താന്തോന്നിഷീല, ജോർജ്‌ വർഗ്ഗിസ്വടക്കൻവീട്ടിൽ കൊച്ചുതോമമലയാളം
51പോലീസ്‌ പോലീസ്‌മൻമോഹൻരവികാന്ത്തെലുഗു
52പോക്കിരി രാജവൈശാഖ് എബ്രഹാംസൂര്യമലയാളം
53രാവണൻമണിരത്നംദേവ് പ്രകാശ്തമിഴ്
54അൻവർഅമൽ നീരദ്അൻവർമലയാളം
55ദി ത്രില്ലർ ബി. ഉണ്ണികൃഷ്ണൻനിരനജൻമലയാളം
562011അർജുനൻ സാക്ഷിരഞ്ജിത്ത് ശങ്കർറോയ്‌ മാത്യുമലയാളം
57മേക്കപ്പ്മാൻഷാഫിഅതിഥി വേഷംമലയാളം
58ഉറുമിസന്തോഷ് ശിവൻകേലു നായനാർമലയാളം
59സിറ്റി ഓഫ് ഗോഡ്ലിജോ ജോസ് പെല്ലിശ്ശേരിജ്യോതിലാൽമലയാളം
60മാണിക്ക്യക്കല്ല്എം. മോഹനൻവിനയചന്ദ്രൻമലയാളം
61മനുഷ്യമൃഗംബാബുരാജ്ഡേവിഡ്മലയാളം
62വീട്ടിലേക്കുള്ള വഴിഡി. ബിജുഡോക്ടർമലയാളം
63തേജാഭായ് & ഫാമിലിദീപു കരുണാകരൻതേജാഭായ്/റോഷൻ വർമമലയാളം
64ഇന്ത്യൻ റുപ്പിരഞ്ജിത്ത്ജെ.പി. (ജയപ്രകാശ്)മലയാളം
652012മാസ്റ്റേഴ്സ്ജോണി ആന്റണിശ്രീരാമകൃഷ്ണൻമലയാളം
66ഹീറോദീപൻടാർസൻ ആന്റണിമലയാളം
67ബാച്ച്‌ലർ പാർട്ടിഅമൽ നീരദ്അതിഥി വേഷംമലയാളം
68ആകാശത്തിന്റെ നിറംഡി. ബിജുഡോക്ടർമലയാളം
69സിംഹാസനംഷാജി കൈലാസ്അർജ്ജുൻ മാധവ്മലയാളം
70മോളി ആന്റി റോക്ക്സ്രഞ്ജിത്ത് ശങ്കർപ്രണവ് ഐ.ആർ.എസ്.മലയാളം
71അയ്യസച്ചിൻ കുന്ദാൾകർസൂര്യ ‌‌ഹിന്ദി
72അയാളും ഞാനും തമ്മിൽലാൽ ജോസ്രവി തരംഗൻമലയാളംWon: Kerala State Film Award for Best Actor - 2012
732013സെല്ലുലോയിഡ്[9]കമൽജെ.സി. ഡാനിയൽമലയാളംWon: Kerala State Film Award for Best Actor - 2012
74മുംബൈ പോലീസ്റോഷൻ ആൻഡ്രൂസ്ആന്റണി മോസസ്മലയാളം
75ഔറംഗസേബ്അതുൽ സബർവാൾആര്യ ഫൊഗട്ട്ഹിന്ദി
76മെമ്മറീസ്ജിത്തു ജോസഫ്സാം അലക്സ്മലയാളം
772014ലണ്ടൻ ബ്രിഡ്ജ്അനിൽ സി മേനോൻവിജയ് ദാസ്മലയാളം
78സെവൻത് ഡേശ്യാംധർഡേവിഡ് എബ്രഹാം / ക്രിസ്റ്റഫർ മോറിയാർട്ടിമലയാളം
79മുന്നറിയിപ്പ്വേണുചാക്കോച്ചൻമലയാളംഅതിഥി താരം
80സപ്തമ.ശ്രീ. തസ്കരാഃഅനിൽ രാധാകൃഷ്ണൻ മേനോൻകൃഷ്ണനുണ്ണിമലയാളം
80ടമാർ പഠാർദിലീഷ് നായർACP പൗരൻമലയാളം
81കാവ്യതലൈവൻവസന്തബാലൻMelachivilberi Gomathinayagam Pillaiതമിഴ്
822015പിക്കറ്റ് 43മേജർ രവിഹവിൽദാർ ഹരീന്ദ്രൻ നായർമലയാളം
83ഇവിടെശ്യാമപ്രസാദ്വരുൺ ബ്ലൈക്മലയാളം
84ഡബിൾ ബാരൽലിജോ ജോസ് പെല്ലിശ്ശേരിപാഞ്ചോമലയാളം
85എന്ന് നിന്റെ മൊയ്തീൻആർ.എസ്. വിമൽിമൊയ്തീൻമലയാളം
86അനാർക്കലിസച്ചിശന്തനുമലയാളം
872016പാവാടജി.മാർത്താണ്ഡൻ'പാമ്പ്' ജോയ്മലയാളം
88ഡാർവിന്റെ പരിണാമംജിജോ ആൻ്റണിഅനിൽ ആന്റോമലയാളം
89ജെയിംസ് & ആലീസ്സുജിത് വാസുദേവ്ജെയിംസ്മലയാളം
90ഊഴംജിത്തു ജോസഫ്സൂര്യ കൃഷ്ണമൂർത്തിമലയാളം
912017 എസ്രജെയ് കെ.രഞ്ജൻമലയാളം
92ടിയാൻജിയെൻ കൃഷ്ണകുമാർഅസ്ലൻ മുഹമ്മദ്മലയാളം
93ആദം ജോൺജിനു വി. എബ്രഹാം ആദം ജോൺ പോത്തൻമലയാളം
94നാം ശബാനശിവം നായർടോണി / മിഖായിൽഹിന്ദി
95വിമാനംപ്രദീപ് എം നായർസജി തോമസ്മലയാളം
962018മൈ സ്റ്റോറിറോഷ്‌നി ദിനകർ ജയ് കൃഷ്ണൻമലയാളം
97കൂടെഅഞ്ജലി മേനോൻജോഷ്വമലയാളം
98രണം നിർമൽ സഹദേവ്‌ആദിമലയാളം
9820199 (നയൻ)ജെനുസ് മുഹമ്മദ്Dr.ആൽബർട്ട് ലൂയിസ്മലയാളം

പിന്നണിഗായകൻ

സിനിമാ നിർമാതാവ്

അവലംബം

  1. "Prithviraj on a Roll (Turns 27)". The Hindu. Chennai, India. 15 October 2009.
  2. ഐ.എം.ഡി.ബി.ൽ നിന്നുള്ള ജീവചരിത്രം
  3. http://www.prithviraj.co.in/about.html
  4. ഹിന്ദുവിൽ നിനുള്ള റിപ്പോർട്ട്
  5. ടൈംസ് ഓഫ്‌ ഇന്ത്യയിൽ നിന്നുള്ള റിപ്പോർട്ട്
  6. http://www.asianetnews.tv/news-updates/94-entertainment/5514-prithviraj-got-state-film-award പൃഥ്വിരാജും പ്രേക്ഷകരും തമ്മിൽ
  7. "Prithviraj to star in YRF's Aurangzeb". BollywoodHungama.com. 2012-06-12. ശേഖരിച്ചത്: 2012-07-17.
  8. http://www.mathrubhumi.com/movies/malayalam/341777/
  9. "സിനിമ" (PDF). മലയാളം വാരിക. 2013 മാർച്ച് 08. ശേഖരിച്ചത്: 2013 ജൂൺ 10. Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.