അത്ഭുതദ്വീപ്

വിനയന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, ഗിന്നസ് പക്രു, ജഗതി ശ്രീകുമാർ, മല്ലിക കപൂർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005 ഏപ്രിൽ 1-ന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അത്ഭുതദ്വീപ്. ഗൾഫ്‌ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.എ. ഫിലിപ്പോസ്, ടി.കെ. അപ്പുക്കുട്ടൻ എന്നിവർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അരോമ റിലീസ് ആണ്. ഈ ചിത്രത്തിലൂടെയാണ് പക്രു എന്ന അജയ് കുമാർ ഗിന്നസ് ബുക്കിൽ ഇടം നേടിയത്. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് വിനയൻ ആണ്. സംഭാഷണം രചിച്ചത് അശോക്, ശശി എന്നിവർ ചേർന്നാണ്‌.

അത്ഭുത ദ്വീപ്
സംവിധാനംവിനയൻ
നിർമ്മാണംപി.എ. ഫിലിപ്പോസ്,
ടി.കെ. അപ്പുക്കുട്ടൻ
കഥവിനയൻ
തിരക്കഥവിനയൻ
സംഭാഷണം:
അശോക്
ശശി
അഭിനേതാക്കൾപൃഥ്വിരാജ്,
ഗിന്നസ് പക്രു,
ജഗതി ശ്രീകുമാർ,
മല്ലിക കപൂർ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംഷാജി കുമാർ
ചിത്രസംയോജനംജി. മുരളി
വിതരണംഅരോമ റിലീസ്
സ്റ്റുഡിയോഗൾഫ് ലൈൻ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി2005 ഏപ്രിൽ 1
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

  • പൃഥ്വിരാജ് – ഹരി
  • ഗിന്നസ് പക്രു – ഗജേന്ദ്രൻ
  • ജഗതി ശ്രീകുമാർ – മാധവൻ/മഹാരാജാവ്
  • ജഗദീഷ് – ജോസഫ്
  • ഇന്ദ്രൻസ് – ചന്ദ്രപ്പൻ
  • വെട്ടൂർ പുരുഷൻ – രാജഗുരു
  • ബാബുരാജ് – മുഹമ്മദ്
  • മല്ലിക കപൂർ – രാധ
  • ബിന്ദു പണിക്കർ – അനസൂയ
  • പൊന്നമ്മ ബാബു – അരുന്ധതി
  • വത്സല മേനോൻ – ദേവമ്മ
  • സാജൻ പിറവം

സംഗീതം

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം. ജയചന്ദ്രൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് ജോണി സാഗരിഗ.

ഗാനങ്ങൾ

  • ചക്കരമാവിന്റെ കൊമ്പത്തിരിക്കണ : അലക്സ്
  • ശ്യാമമോഹിനീ പ്രേമയാമിനീ : മധു ബാലകൃഷ്ണൻ, കെ.എസ്. ചിത്ര
  • ഹേ രാജാ : അലക്സ്, സുജാത മോഹൻ
  • ഒരിടത്തൊരിടത്തൊരുകരയുണ്ടേ : വിധു പ്രതാപ് , ജ്യോത്സ്ന
  • ചക്കരമാവിന്റെ കൊമ്പത്തിരിക്കണ : ജ്യോത്സ്ന

അണിയറ പ്രവർത്തകർ

  • ഛായാഗ്രഹണം : ഷാജി
  • ചിത്രസം‌യോജനം : ജി. മുരളി
  • കല : മുത്തുരാജ്
  • വസ്ത്രാലങ്കാരം : എസ്.ബി. സതീഷ്
  • നൃത്തം : കല
  • സംഘട്ടനം : പളനി
  • പരസ്യകല : സാബു കൊളോണിയ
  • നിശ്ചല ഛായാഗ്രഹണം : അജിത് വി. ശങ്കർ
  • എഫക്റ്റ്സ് : മുരുകേഷ്
  • ഡി.ടി.എസ്. മിക്സിങ്ങ് : അജിത് എ. ജോർജ്ജ്
  • വാർത്താപ്രചരണം : വാഴൂർ ജോസ്, എം.എസ്. ദിനേശ്
  • നിർമ്മാണ നിർവ്വഹണം : ഇൿബാൽ പാനായിക്കുളം
  • ലെയ്‌സൻ : അഗസ്റ്റിൻ
  • എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സിദ്ദു പനയ്ക്കൽ

പുറത്തേയ്ക്കുള്ള കണ്ണികൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.