ബാബുരാജ്
ഒരു മലയാളചലച്ചിത്രനടനാണ് ബാബുരാജ്. പ്രധാനമായും വില്ലൻ റോളുകളാണ് ബാബുരാജ് കൈകാര്യം ചെയ്യുന്നത്. മലയാളം, തെലുങ്ക്, ഹിന്ദിചലച്ചിത്രങ്ങളിൽ ആണ് ബാബുരാജ് അഭിനയിച്ചിട്ടുള്ളത്.7 വർഷം ബാബുരാജ് ഒരു അഭിഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചലച്ചിത്രനടിയായ വാണി വിശ്വനാഥാണ് ഇദ്ദേഹത്തിന്റെ ഭാര്യ.
ബാബുരാജ് | |
---|---|
ജനനം | കേരളം, ഇന്ത്യ ![]() |
തൊഴിൽ | ചലച്ചിത്രനടൻ, സംവിധായകൻ |
സജീവം | 1993 - തുടരുന്നു |
ജീവിത പങ്കാളി(കൾ) | വാണി വിശ്വനാഥ് |
സിനിമാജീവിതം
ഒരു ബാലനടനായാണ് ബാബുരാജ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . മലയാളസിനിമയിൽ 1993ൽ റിലീസ് ചെയ്ത 'ഭീഷ്മാചാര്യ' എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഗോഡ്ഫാദർ എന്ന മലയാളച്ചലച്ചിത്രത്തിന്റെ റീമേക്ക് ആയ 'ഹൽചൽ' എന്ന ഹിന്ദി ചിത്രത്തിലും ബാബുരാജ് വില്ലനായി അഭിനയിച്ചിട്ടുണ്ട്. നാല് മലയാളം ചിത്രങ്ങളും ഒരു തമിഴ് ചിത്രവും ബാബുരാജ് നിർമ്മിച്ചിട്ടുണ്ട്.
2011ൽ പുറത്തിറങ്ങിയ സോൾട്ട് ആന്റ് പെപ്പർ എന്ന സിനിമയിൽ ബാബുരാജ് ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചിരുന്നു.
2009ൽ ബ്ലാക്ക് ഡാലിയ എന്ന മലയാളചലച്ചിത്രത്തിലൂടെ ബാബുരാജ് ഒരു സംവിധായകൻ എന്ന നിലയിലും അരങ്ങേറ്റം കുറിച്ചു. സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്ന 'മനുഷ്യമൃഗം' എന്ന ചിത്രത്തിന്റെയും സംവിധായകൻ ബാബുരാജാണ്. ബാബുരാജിന്റെ ഭാര്യയായ വാണി വിശ്വനാഥായിരുന്നു ഈ ചലച്ചിത്രത്തിന്റെ നിർമ്മാതാവ്. [1]
അഭിനയിച്ച ചിത്രങ്ങൾ
മലയാളം സിനിമകൾ
- മനുഷ്യമൃഗം (2011)
- സോൾട്ട് ആന്റ് പെപ്പർ (2011)
- പോക്കിരി രാജ (2010)
- പ്രമാണി (2010)
- ഡാഡി കൂൾ (2009)
- ബ്ലാക്ക് ഡാലിയ (2009)
- ട്വന്റി-20 (2008)
- ആയുധം (2008)
- നസ്രാണി (2007)
- ഇന്ദ്രജിത്ത് (2007)
- നാദിയ കൊല്ലപ്പെട്ട രാത്രി (2007)
- സൂര്യൻ (2007)
- മിഷൻ 90 ഡെയ്സ് (2007)
- അതിശയൻ (2007)
- ഛോട്ടാ മുംബൈ (2007)
- പ്രണയകാലം (2007)
- പോത്തൻ വാവ (2006)
- ദി ഡോൺ (2006)
- ചെസ്സ് (2006)
- ചിന്താമണി കൊലക്കേസ് (2006)
- തുറുപ്പുഗുലാൻ (2006)
- കിലുക്കം കിലുകിലുക്കം (2006)
- രാജമാണിക്യം (2005)
- ലോകനാഥൻ IAS (2005)
- രാപ്പകൽ (2005)
- അത്ഭുതദ്വീപ് (2005)
- അമൃതം (2004)
- സത്യം (2004)
- കുസൃതി (2004)
- ചക്രം (2003)
- കിളിച്ചുണ്ടൻ മാമ്പഴം (2003)
- ശിവം (2002)
- നരിമാൻ (2001)
- രാവണപ്രഭു (2001)
- രണ്ടാം ഭാവം (2001)
- സായ്‌വർ തിരുമേനി
- സത്യമേവ ജയതേ
- കോട്ടപ്പുറത്തെ കൂട്ടുകുടുംബം(1997)
- പടനായകൻ (1996)
- സ്വപ്നലോകത്തെ ബാലഭാസ്കരൻ (1996)
- KL-95 എറണാകുളം നോർത്ത്
- തിരുമനസ്സ് (1995)
തെലുഗു ചലച്ചിത്രം
- അന്തിമ തീർപ്പ് (2010)
ഹിന്ദി ചലച്ചിത്രം
- ഹൽചൽ (2004)
അവലംബം
- "Baburaj". in.movies.yahoo.com. ശേഖരിച്ചത്: 2010-04-04.