രാജമാണിക്യം

അൻ‌വർ റഷീദിന്റെ സംവിധാനത്തിൽ മമ്മൂട്ടി, സായി കുമാർ, മനോജ്‌ കെ. ജയൻ, പത്മപ്രിയ, സിന്ധു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാള ചലച്ചിത്രമാണ് രാജമാണിക്യം. വലിയ വീട്ടിൽ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ സിറാജ് വലിയ വീട്ടിൽ നിർമ്മിച്ച ഈ ചിത്രം വലിയ വീട്ടിൽ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി.എ. ഷാഹിദ് ആണ്. ഈ ചലച്ചിത്രത്തിൽ, മമ്മൂട്ടിയുടെ തിരുവനന്തപുരം ശൈലിയിലുള്ള സംഭാഷണ രീതി ശ്രദ്ധേയമാണ്.

രാജമാണിക്യം
സംവിധാനംഅൻ‌വർ റഷീദ്
നിർമ്മാണംസിറാജ് വലിയവീട്ടിൽ
രചനടി.എ. ഷാഹിദ്
അഭിനേതാക്കൾമമ്മൂട്ടി
സായി കുമാർ
മനോജ്‌ കെ. ജയൻ
പത്മപ്രിയ
സിന്ധു മേനോൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഅലക്സ് പോൾ
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
വിതരണംവലിയവീട്ടിൽ റിലീസ്
സ്റ്റുഡിയോവലിയവീട്ടിൽ മൂവി ഇന്റർനാഷണൽ
റിലീസിങ് തീയതി2005 നവംബർ 3
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം126 മിനിറ്റ്

അഭിനേതാക്കൾ

  • മമ്മൂട്ടി – രാജമാണിക്യം/ബെല്ലാരി രാജ
  • സായി കുമാർ – രാജരത്നം പിള്ള
  • മനോജ്‌ കെ. ജയൻ – രാജശെൽ‌വം
  • റഹ്‌മാൻ – രാജു
  • രഞ്ജിത് – സൈമൺനാടാർ
  • ഭീമൻ രഘു – ക്വിന്റൽ വർക്കി
  • സുരേഷ് കൃഷ്ണ – രമേഷ്
  • സലീം കുമാർ – ദാസപ്പൻ
  • കൊച്ചിൻ ഹനീഫ – വർഗ്ഗീസ്
  • ബാബുരാജ് – വിക്രമൻ
  • മണിയൻപിള്ള രാജു – വക്കീൽ
  • ടി.പി. മാധവൻ – കോളേജ് പ്രിൻസിപ്പാൾ
  • ദണ്ഡപാണി – പെരുമാൾ
  • സന്തോഷ് ജോഗി – ഗുണ്ട
  • വിജയ് മേനോൻ – അഡ്വക്കേറ്റ് ലാൽ ചെറിയാൻ
  • കിരൺ രാജ് – ഗുണ്ട
  • അബു സലീം – ഗുണ്ട
  • പത്മപ്രിയ – മല്ലി
  • സിന്ധു മേനോൻ – റാണി രത്നം

സംഗീതം

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അലക്സ് പോൾ ആണ്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. രാജാ രാജാ രാജമാണിക്യം – രമേഷ് ബാബു
  2. പാണ്ടിമേളം പാട്ടും കൂത്തും – പ്രദീപ് പള്ളുരുത്തി

ബോക്സ് ഓഫീസ്

ഈ ചിത്രം വാണിജ്യപരമായി മികച്ച വിജയം നേടി.ബോക്സ് ഓഫീസ് വിജയം ആയിരുന്നു.

അണിയറ പ്രവർത്തകർ

  • ഛായാഗ്രഹണം: സഞ്ജീവ് ശങ്കർ
  • ചിത്ര സം‌യോജനം: രഞ്ജൻ എബ്രഹാം
  • കല: ബോബൻ
  • ചമയം: പി.വി. ശങ്കർ, ജോർജ്ജ്
  • വസ്ത്രാലങ്കാരം: എസ്.ബി. സതീഷ്, ബാലു
  • സംഘട്ടനം: പഴനിരാജ്
  • പരസ്യകല: സാബു കൊളോണിയ
  • ലാബ്: ജെമിനി കളർ ലാബ്
  • നിശ്ചല ഛായാഗ്രഹണം: സുനിൽ ഗുരുവായൂർ
  • ശബ്ദലേഖനം: വിനോദ്, അനൂപ്
  • ഡി.ടി.എസ്. മിക്സിങ്ങ്: അജിത് എ. ജോർജ്ജ്
  • വാർത്താപ്രചരണം: വാഴൂർ ജോസ്, എം.എസ്. ദിനേശ്
  • നിർമ്മാണ നിയന്ത്രണം: ആന്റോ ജോസഫ്
  • നിർമ്മാണ നിർവ്വഹണം: ഡിക്സൻ, ഉണ്ണി രൂപവാണി
  • ലെയ്‌സൻ: മാത്യു ജെ. നേര്യം‌പറമ്പിൽ

പുറത്തേക്കുള്ള കണ്ണികൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.