വീരാളിപ്പട്ട്

കുക്കു സുരേന്ദ്രന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, മുരളി, ജഗതി ശ്രീകുമാർ, പത്മപ്രിയ, രേഖ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വീരാളിപ്പട്ട്. ഓപ്പൺ ചാനലിന്റെ ബാനറിൽ സുനിൽ സുരേന്ദ്രൻ നിർമ്മിച്ച ഈ ചിത്രം മാരുതി ഫിലിം ഫാക്ടറി വിതരണം ചെയ്തിരിക്കുന്നു. നീരജ് മേനോൻ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് അശോക് ശശി ആണ്.

വീരാളിപ്പട്ട്
സംവിധാനംകുക്കു സുരേന്ദ്രൻ
നിർമ്മാണംസുനിൽ സുരേന്ദ്രൻ
കഥനീരജ് മേനോൻ
തിരക്കഥഅശോക് ശശി
അഭിനേതാക്കൾപൃഥ്വിരാജ്
മുരളി
ജഗതി ശ്രീകുമാർ
പത്മപ്രിയ
രേഖ
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
സംഗീതംവിശ്വജിത്ത്
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംഹരിഹരപുത്രൻ
വിതരണംമാരുതി ഫിലിം ഫാക്ടറി
സ്റ്റുഡിയോഓപ്പൺ ചാനൽ
റിലീസിങ് തീയതി2007 ജൂലൈ 31
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

അഭിനേതാവ്കഥാപാത്രം
പൃഥ്വിരാജ്ഹരി
മുരളിമാധവൻ നായർ
ജഗതി ശ്രീകുമാർകോമരം, നാരായണൻ നായർ
സുരാജ് വെഞ്ഞാറമൂട്പവിത്രൻ
മാടമ്പ് കുഞ്ഞുകുട്ടൻപട്ടേരി
ഇന്ദ്രൻസ്കള്ളൻ രാമു
ശ്രീജിത്ത് രവിചന്തു, ഉഴപ്പാളീ
ജാഫർബാർബർ
കൃഷ്ണൻചായക്കടക്കാരൻ
പത്മപ്രിയപൂജ (ഹരിയുടെ കാമുകി)
രേഖഗായത്രി, (ഹരിയുടെ അമ്മ)
ലക്ഷ്മിമീനാക്ഷി (ഹരിയുടെ സോദരി)
ആൻസി ജോൺ

സംഗീതം

വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിശ്വജിത്ത് ആണ്. പശ്ചാത്തലസംഗീതം മോഹൻ സിതാര ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ മനോരമ മ്യൂസിക്കൽസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. ആലിലയും – വിനീത് ശ്രീനിവാസൻ, മഞ്ജരി
  2. ആലിലയും – മഞ്ജരി
  3. ഇളനീരിൻ – അൻവർ സാദത്ത്, കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസം‌യോജനംഹരിഹരപുത്രൻ
കലസാബുറാം
ചമയംഎം.എ. സലീം
വസ്ത്രാലങ്കാരംബാബുരാജ് ആറ്റുകാൽ
നൃത്തംസുജാത
സംഘട്ടനംപഴനിരാജ്
പരസ്യകലകോളിൻസ് ലിയോഫിൽ
ലാബ്ജെമിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണംഹാരിസ്
എഫക്റ്റ്സ്മുരുകേഷ്
ഡി.ടി.എസ്. മിക്സിങ്ങ്രാജാകൃഷ്ണൻ
വാർത്താപ്രചരണംവാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണംഅനിൽ മാത്യു
വാതിൽ‌പുറചിത്രീകരണംരജപുത്ര
ഓഫീസ് നിർവ്വഹണംഉദയ കപ്രശ്ശേരി
ലെയ്‌സൻമാത്യു ജെ. നേര്യം‌പറമ്പിൽ
അസോസിയേറ്റ് കാമറാമാൻപ്രദീപ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർറോയ് റാഫേൽ

പുരസ്കാരങ്ങൾ

  • കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം – മികച്ച സഹനടൻ – മുരളി

പുറത്തേക്കുള്ള കണ്ണികൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.