ഹിന്ദി

ഇന്ത്യയിൽ കേന്ദ്രസർക്കാറിന്റെയും ഉത്തര-മദ്ധ്യ ഭാരതത്തിലെ പല സംസ്ഥാനസർക്കാറുകളുടെയും ഔദ്യോഗികഭാഷയാണ് ഹിന്ദി[4]. പൊതുവെ പറയപ്പെടുന്നു എങ്കിലും ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല. ഇന്ത്യൻ ഭരണഘടന ഒരു ഭാഷയ്ക്കും ദേശീയഭാഷ പദവി കല്പിച്ചിട്ടില്ല. [5][6]മദ്ധ്യഭാരതത്തിൽ എമ്പാടുമായി ചെറിയ വ്യതിയാനങ്ങളോടെ സംസാരിക്കപ്പെടുന്നു. ഗുജറാത്തി, ബംഗാളി, പഞ്ചാബി, നേപ്പാളി , ഉർദു മുതലായ ഭാഷകളോട് അടുത്ത ബന്ധം ഈ ഇന്തോ-യൂറോപ്യൻ ഭാഷക്കുണ്ട്. ദേവനാഗരി ലിപിയാണ് ഹിന്ദി ഉപയോഗിക്കുന്നത്. 2001-ലെ കാനേഷുമാരി പ്രകാരം ഭാരതത്തിൽ ഹിന്ദി മാതൃഭാഷയാണെന്നു പറഞ്ഞവരുടെ എണ്ണം 422,048,642 ആണ്‌ [7]. ഇതിനു പുറമെ നേപ്പാളിലും മറ്റു പല രാജ്യങ്ങളിലും ഹിന്ദി സംസാരിക്കുന്നവരുണ്ട് [8].

ഹിന്ദീ
हिन्दी, हिंदी
Native speakers
പ്രധാനഭാഷയായി : ~ 24–55 കോടി (2008)[1]
രണ്ടാം ഭാഷയായി: 12–22.5 കോടി(1999)[2]
Language family
Indo-European
  • ഇന്തോ-ഇറാനിയൻ
    • ഇന്തോ-ആര്യൻ
      • ഹിന്ദീ
Writing system
ദേവനാഗരി , ഉർദു ലിപി, കൈത്തി, ലത്തീൻ ലിപി, പ്രാദേശികലിപികൾ
Official status
Official language in
 ഇന്ത്യ (സ്റ്റാൻഡെർഡ് ഹിന്ദി, ഉർദു , മൈഥിലി)
 പാകിസ്താൻ (ഉർദു )
(ഫിജി ഹിന്ദി)
Regulated byകേന്ദ്ര ഹിന്ദി ഡയരക്‌ടറേറ്റ് (ഇന്ത്യയിൽ),[3]
Language codes
ISO 639-1hi
ISO 639-2hin
ISO 639-3hin

അവലംബം

  1. 180 million "non-Urdu Khariboli" and 400 million Hindi languages (including Urdu) per 1991 Indian census data, plus 11 million Urdu in 1993 Pakistan, adjusted to population growth till 2008
  2. non-native speakers of Standard Hindi, and Standard Hindi plus Urdu, according to SIL Ethnologue.
  3. Central Hindi Directorate regulates the use of Devanagari script and Hindi spelling in India. Source: Central Hindi Directorate: Introduction
  4. http://india.gov.in/knowindia/official_language.php
  5. Khan, Saeed (25 January 2010). "There's no national language in India: Gujarat High Court". The Times of India. ശേഖരിച്ചത്: 5 May 2014.
  6. Press Trust of India (25 January 2010). "Hindi, not a national language: Court". The Hindu. Ahmedabad. ശേഖരിച്ചത്: 23 December 2014.
  7. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
  8. http://www.ethnologue.com/show_language.asp?code=hin


ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ് ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ് ബംഗാളി ബോഡോ ദോഗ്രി ഗോണ്ടി ഗുജറാത്തി ഹിന്ദി കന്നഡ കശ്മീരി കൊങ്കണി മലയാളം മൈഥിലി മണിപ്പൂരി മറാഠി നേപ്പാളി ഒറിയ പഞ്ചാബി സംസ്കൃതം സന്താലി സിന്ധി തമിഴ് തെലുങ്ക് ഉർദു
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.