അകലെ
ശ്യാമപ്രസാദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അകലെ. പൃഥ്വിരാജ്, ഗീതു മോഹൻദാസ്, ഷീല തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ചിത്രത്തിന്റെ സംഗീതം എം. ജയചന്ദ്രനും ഗാനരചന ഗിരീഷ് പുത്തഞ്ചേരിയും നിർവ്വഹിച്ചിരിക്കുന്നു. വിഖ്യാത അമേരിക്കൻ നാടകമായ ദ ഗ്ലാസ്സ് മെനാജെറിയിൽ നിന്നു പ്രചോദിതമായാണ് ഈ ചിത്രം നിർമ്മിക്കപ്പെട്ടത്.
അകലെ | |
---|---|
![]() വി.സി.ഡി. പുറംചട്ട | |
സംവിധാനം | ശ്യാമപ്രസാദ് |
നിർമ്മാണം | ടോം ജോർജ് |
രചന | ശ്യാമപ്രസാദ് |
ആസ്പദമാക്കിയത് | ദ ഗ്ലാസ്സ് മെനാജെറി – ടെന്നസി വില്യംസ് |
അഭിനേതാക്കൾ | പൃഥ്വിരാജ് ഗീതു മോഹൻദാസ് ഷീല |
സംഗീതം | എം. ജയചന്ദ്രൻ |
ഛായാഗ്രഹണം | എസ്. കുമാർ ജിത്തു പാൽഗാട്ട് |
ചിത്രസംയോജനം | വിനോദ് സുകുമാരൻ |
വിതരണം | കോലത്ത് ഫിലിംസ് |
സ്റ്റുഡിയോ | കോലത്ത് പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാതന്തു
കേരളത്തിൽ താമസമാക്കിയ ഒരു ആംഗ്ലോ-ഇന്ത്യൻ കുടുംബത്തിന്റെ കഥയാണ് അകലെ. നീൽ (പൃഥ്വിരാജ്) തുച്ചമായ വേതനത്തിൽ ഒരു ക്ലാർക്ക് ജോലി നോക്കുന്നു. അവൻറെ ആഗ്രഹം ഒരു തിരക്കഥാകൃത്ത് ആവുക എന്നതാണ്. പക്ഷേ നീലിന്റെ അമ്മ മാർഗരെറ്റ് (ഷീല) അവരുടെ വികലംഗയായ മകൾ റോസിനെ (ഗീതു മോഹൻദാസ്) പറ്റി വ്യാകുലയാണ്.
അഭിനേതാക്കൾ
- പൃഥ്വിരാജ് – നീൽ ഡികോസ്റ്റ
- ഷീല – മാർഗരെറ്റ് ഡികോസ്റ്റ
- ഗീതു മോഹൻദാസ് – റോസ് ഡികോസ്റ്റ
- ടോം ജോർജ് – ഫ്രെഡി ഇവാൻസ്
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.