കരകാണാക്കടൽ

കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ 1971 സെപ്റ്റംബറിൽ തിയേറ്റുകളിലെത്തിയ മലയാളചലച്ചിത്രമാണ് കരകാണാക്കടൽ. ഹരി പോത്തൻ നിർമിച്ച ഈ ചിത്രത്തിൽ സത്യൻ, മധു, ശങ്കരാടി, ജയഭാരതി, കവിയൂർ പൊന്നമ്മ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വയലാർ രാമവർമ്മയും സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ദേവരാജൻ മാസ്റ്ററുമാണ്.[1] മികച്ച മലയാളചലച്ചിത്രത്തിനുള്ള 1972ലെ ദേശീയ ചലച്ചിത്രപുരസ്കാരം ഈ ചിത്രം നേടി.

കരകാണാക്കടൽ
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംഹരി പോത്തൻ
രചനഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾസത്യൻ
മധു
ശങ്കരാടി
ജയഭാരതി
സംഗീതംദേവരാജൻ
ഛായാഗ്രഹണംമെല്ലി ഇറാനി
ചിത്രസംയോജനംടി.ആർ. ശ്രീനിവാസലു
വിതരണംരാജശ്രീ റിലീസ്
റിലീസിങ് തീയതി3/9/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

ഗാനങ്ങൾ

ഗാനംസംഗീതംഗാനരചനഗായകർരാഗം
ഇല്ലാരില്ലം കാട്ടിനുള്ളിൽജി. ദേവരാജൻവയലാർ രാമവർമ്മപി. മാധുരിആനന്ദഭൈരവി
കാറ്റു വന്നു കള്ളനെപ്പോലെജി. ദേവരാജൻവയലാർ രാമവർമ്മപി. സുശീല
ഞാലിപ്പൂവൻ വാഴപ്പൂ പോലെജി. ദേവരാജൻവയലാർ രാമവർമ്മകെ.ജെ. യേശുദാസ്

അവലംബം

  1. കരകാണാക്കടൽ: മലയാളസംഗീതം.ഇൻഫോയിൽനിന്ന്

പുറത്തേക്കുള്ള കണ്ണികൾ

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കരകാണാക്കടൽ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.