അരനാഴികനേരം

മഞ്ഞിലാസ്സിനു വേണ്ടി എം.ഓ. ജോസഫ് നിർമിച്ച മലയാളചലച്ചിത്രമാണ് അരനാഴികനേരം. പാറപ്പുറത്തിന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി അദ്ദേഹംതന്നെ രചിച്ചകഥയ്ക്ക് തിരക്കഥ രചിച്ചത് കെ.എസ്. സേതുമാധവനാണ്. പാറപ്പുറത്തും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് ഈ ചിത്രത്തിൽ. വിമലാ റിലീസ് വിതരണം ചെയ്ത അരനാഴികനേരം 1970 ഡിസംബർ 25-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

അരനാഴികനേരം
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംഎം.ഓ. ജോസഫ്
രചനപാറപ്പുറത്ത്
തിരക്കഥകെ.എസ്. സേതുമാധവൻ
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
കൊട്ടാരക്കര
ഷീല
രാഗിണി
ഗാനരചനവയലാർ
സംഗീതംജി. ദേവരാജൻ
ചിത്രസംയോജനംഎം.എസ്. മണി
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി25/12/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതക്കളും കഥാപാത്രങ്ങളും

  • കൊട്ടാരക്കര ശ്രീധരൻ നായർ - കുഞ്ഞോനാച്ചൻ
  • സത്യൻ - മാത്തുക്കുട്ടി
  • പ്രേം നസീർ - രാജൻ
  • ജോസ് പ്രകാശ് - അച്ചൻ
  • ശങ്കരാടി
  • കെ.പി. ഉമ്മർ
  • അടൂർ ഭാസി
  • മുതുകുളം രാഘവൻ പിള്ള
  • ഷീല - ശാന്തമ്മ
  • രാഗിണി - ദീനാമ്മ
  • മീന - അന്നാമ്മ
  • അംബിക - കുട്ടിയമ്മ
  • സുശീല.[2]

പിന്നണിഗായകർ

  • കെ.ജെ. യേശുദാസ്
  • സി.ഒ. ആന്റോ
  • ലതാ രാജു
  • പി. ലീല
  • പി. മാധുരി
  • പി. സുശീല[1]

അണിയറപ്രവർത്തകർ

  • ബാനർ - മഞ്ഞിലാസ്
  • കഥ, സംഭാഷണം - പാറപ്പുറത്ത്
  • തിരക്കഥ - കെ.എസ്. സേതുമാധവൻ
  • സംവിധാനം - കെ എസ് സേതുമാധവൻ
  • നിർമ്മാണം - എം ഒ ജോസഫ്
  • ഛായാഗ്രഹണം ‌- മെല്ലി ഇറാനി
  • ചിത്രസംയോജനം - എം എസ് മണി
  • കലാസംവിധാനം - ആർ ബി എസ് മണി
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - ജി ദേവരാജൻ[1]

ഗനങ്ങൾ

  • സംഗീതം - ജി. ദേവരാജൻ
  • ഗാനരചന - വയലാർ രാമവർമ്മ
ക്ര. നം.ഗാനംആലാപനം
1അനുപമേ അഴകേകെ ജെ യേശുദാസ്
2ചിപ്പി ചിപ്പിസി ഒ അന്റോ, ലതാ രാജു
3ദൈവപുത്രനുപി സുശീല
4സമയമാം രഥത്തിൽ ഞാൻപി ലീല, പി മാധുരി
5സ്വരങ്ങളേ സപ്തസ്വരങ്ങളെപി ലീല.[1]

പുരസ്ക്കാരങ്ങൾ

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (1970)
  • മികച്ച സംവിധായകൻ - കെ.എസ്. സേതുമാധവൻ
  • മികച്ച കഥ - പാറപ്പുറത്ത്
  • മികച്ച അഭിനേതാവ് - കൊട്ടാരക്കര ശ്രീധരൻ നായർ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ചലച്ചിത്രംകാണാൻ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.