അവരുണരുന്നു

1956-ലെ അവസാന മലയാളചലച്ചിത്രമായിരുന്നു അവരുണരുന്നു[1]. പ്രസന്ന പിക്ചേഴ്സിന്റെ ബാനറിൽ ചിത്രം സംവിധാനം ചെയ്തതു് എൻ. ശങ്കരൻനായർ ആണു്. ജി. ഗോവിന്ദപ്പിള്ളയാണു് ചിത്രം നിർമ്മിച്ചതു്. മുതുകുളം രാഘവൻപിള്ളയുടെ കഥയ്ക്കു് കെ.പി. കൊട്ടാരക്കര സംഭാഷണമെഴുതി. ഗാനങ്ങൾ രചിച്ചതു് പാലാ നാരായണൻനായർ. സംഗീതം വി. ദക്ഷിണാമൂർത്തി എന്നിവരാണു്. ചിത്രത്തിന്റെ ഛായാഗ്രഹണം എൻ.എസ്. മണി നിർവ്വഹിച്ചു. എഡിറ്റിംഗ് വി.പി. കൃഷ്ണനും. ഗാനാലാപനം എൽ.പി.ആർ. വർമ്മ, കമുകറ പുരുഷോത്തമൻ, എ.എം. രാജ, പി. ലീല, ജിക്കി കൃഷ്ണവേണി.

അവരുണരുന്നു
സംവിധാനംഎൻ. ശങ്കരൻനായർ
നിർമ്മാണംജി. ഗോവിന്ദപ്പിള്ള
രചനമുതുകുളം രാഘവൻ പിള്ള
അഭിനേതാക്കൾസത്യൻ
പ്രേംനസീർ
മുത്തയ്യ
കൊട്ടാരക്കര ശ്രീധരൻനായർ
ബഹദൂർ
എസ്.പി. പിള്ള
കാമ്പിശ്ശേരി കരുണാകരൻ
മുതുകുളം രാഘവൻ പിള്ള
മിസ് കുമാരി
പ്രേമ
ആറന്മുള പൊന്നമ്മ
വാണക്കുറ്റി
സംഗീതംവി. ദക്ഷിണാമൂർത്തി
ചിത്രസംയോജനംവി.പി. കൃഷ്ണൻ
റിലീസിങ് തീയതി1956
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

  • സത്യൻ
  • പ്രേംനസീർ
  • മുത്തയ്യ
  • കൊട്ടാരക്കര ശ്രീധരൻനായർ
  • ബഹദൂർ
  • എസ്.പി. പിള്ള
  • കാമ്പിശ്ശേരി കരുണാകരൻ
  • മുതുകുളം രാഘവൻ പിള്ള
  • മിസ് കുമാരി
  • പ്രേമ
  • ആറന്മുള പൊന്നമ്മ
  • വാണക്കുറ്റി

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.