പാലാട്ടു്കോമൻ

എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ്പാലാട്ട് കോമൻ.[1] 1912ൽ കുണ്ടൂർ നാരായണ മേനോൻ എഴുതിയ കോമപ്പൻ എന്ന കവിതയ്ക്ക് ശാരംഗപാണിയാണ് ചലച്ചിത്രഭാഷ്യം നൽകിയത്. 1962 ജൂലൈ 6നു എക്സൽ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനശാലകളിലെത്തിച്ചു.[2] സത്യനാണ് പാലാട്ട് കോമൻ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. കളരിപ്പയറ്റ് എന്ന ഇന്ത്യൻ അഭ്യാസ കലയുടെ പോരാളിയായ പാലാട്ടുകോമന്റെ ജീവിതത്തെ ആധാരമാക്കിയുള്ള ചലച്ചിത്ര മാണിത്.[1][3] വയലാർ രാമവർമ്മ എഴുതിയ ഗാനങ്ങൾക്ക് ബാബുരാജ് സംഗീതം നൽകി.

പാലാട്ട് കോമൻ
സംവിധാനംകുഞ്ചാക്കോ
നിർമ്മാണംകുഞ്ചാക്കോ
രചനശാരംഗപാണി
അഭിനേതാക്കൾ
  • സത്യൻ
  • എസ്.പി. പിള്ള
  • ബഹദൂർ
  • വേലായുധൻ നായർ
  • കെ.പി.എ.സി. സണ്ണി
  • എസ്.ജെ. ദേവ്
  • കോട്ടയം ചെല്ലപ്പൻ
  • മണവാളൻ ജോസഫ്
  • കെ.എസ്. ഗോപിനാഥ്
സംഗീതംബാബുരാജ്
ഛായാഗ്രഹണംടി.എൻ. കൃഷ്ണൻകുട്ടി നായർ
ചിത്രസംയോജനംഎസ്. വില്യംസ്
വിതരണംഎക്സൽ പ്രൊഡക്ഷൻസ്, ആലപ്പുഴ
റിലീസിങ് തീയതിജൂലൈ 6 1962
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കളും കഥാപാത്രങ്ങളും

അഭിനേതാവ്കഥാപാത്രം
സത്യൻകോമൻ
കോട്ടയം ചെല്ലപ്പൻചന്ദ്രപ്പൻ
രാഗിണിഉണ്ണിയമ്മ
ശ്രീരമണികൊങ്കിയമ്മ
ജയന്തിഉണ്ണിച്ചിരുത
കെ.പി.എ.സി. സണ്ണിചീങ്കപ്പൻ
എസ്.പി. പിള്ളപങ്ങൻ
വേലായുധൻ നായർനാടുവാഴി
എസ്.ജെ. ദേവ്കൊല്ലൻ
ഗോപിനാഥ്രാമപ്പൻ
കുണ്ടറ ഭാസിഇടിമാടൻ
മണവാളൻ ജോസഫ്ജ്യോത്സ്യൻ
ഓച്ചിറ ശങ്കരൻകുട്ടികൈപ്പുള്ളീലച്ചൻ
കാഞ്ചനഇട്ടാട്ടി
ബഹദൂർചിങ്ങൻ
ബേബി സാവിത്രിഉണ്ണിച്ചിരുത (കുട്ടിക്കാലം)
ബേബി സീതഉണ്ണിയമ്മ (കുട്ടിക്കാലം)
ബോബൻ കുഞ്ചാക്കോകോമൻ (കുട്ടിക്കാലം)
ജിജോകോമൻ (ചെറിയ കുഞ്ഞ്)

അണിയറ പ്രവർത്തകർ

നിർമ്മാണം
സംവിധാനം
സംഭാഷണം
ഗാനരചന
വയലാർ
സംഗീതസംവിധാനം
ബാബുരാജ്
ടി.എൻ. കൃഷ്ണൻകുട്ടി നായർ
ചിത്രസംയോജനം
എസ്. വില്യംസ്
നൃത്തസംവിധാനം
ഹീരലാൽ
എ.എം. രാജ
ജിക്കി
കെ.എസ്. ജോർജ്ജ്
ഉദയഭാനു
പി. ലീല
പി. സുശീല
പി.ബി. ശ്രീനിവാസ്
ശാന്ത പി. നായർ

ഗാനങ്ങൾ

വയലാർ രചിച്ചു ബാബുരാജ് ഈണമിട്ട 12 ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.[4]

അവലംബം

  1. Palattu Koman, Indian Cinema Database; Retrieved: 2007-09-07
  2. പാലാട്ട് കോമൻ -OLD IS GOLD
  3. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Kunchako
  4. പാലാട്ട് കോമനിലെ ഗാനങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

  • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Palattu Koman
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.