ദേവസുന്ദരി

1957-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ദേവസുന്ദരി. മദ്രാസിലെ റോയൽ സ്റ്റുഡിയോയ്ക്കു വേണ്ടി എച്ച്.എം. മുന്നാസ്സാണ് ദേവസുന്ദരി നിർമിച്ചത്. ഒരേസമയം അഞ്ചു ഭാഷകളിൽ നിർമിച്ച ചിത്രത്തിന്റെ മലയാളം പതിപ്പാണ് ഈ ചിത്രം. ശ്രീമതി മുന്നാസ് തയ്യാറാക്കിയ കഥയ്ക്ക് തിക്കുറിശ്ശി സുകുമാരൻ നായർ സംഭാഷണം എഴുതി. തിക്കുറിശ്ശി എഴുതിയ 25 ഗാനങ്ങൾക്ക് ടി.ആർ. പാപ്പ സംഗീതം നൽകി. ഈ ചിത്രത്തിന്റെ സംവിധായകൻ എം.കെ.ആർ. നമ്പ്യാർ ആയിരുന്നു. ഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനി കേരളത്തിൽ വിതരണത്തിനെത്തിച്ച ഈ ചിത്രം 1957 ഡിസംബർ 25-ന് പ്രദർശനം തുടങ്ങി.[1]

ദേവസുന്ദരി
സംവിധാനംഎം.കെ.ആർ. നമ്പ്യാർ
നിർമ്മാണംഎച്ച്.എം. മുന്നാസ്
രചനശ്രീമതി മുന്നാസ്
അഭിനേതാക്കൾടി.എസ്. മുത്തയ്യ
ജോൺസൺ
സത്യൻ
പ്രേം നസീർ
ജോസ് പ്രകാശ്
അടൂർ പങ്കജം
കുമാരി തങ്കം
എസ്.പി. പിള്ള
ജി.കെ. പിള്ള
വിജയൻ
ഗാനരചനതിക്കുറിശ്ശി സുകുമാരൻ നായർ
സംഗീതംടി.ആർ. പാപ്പ
വിതരണംഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനി
സ്റ്റുഡിയോറോയൽ സ്റ്റുഡിയോ
റിലീസിങ് തീയതി25/12/1957
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

ടി.എസ്. മുത്തയ്യ
ജോൺസൺ
സത്യൻ
പ്രേം നസീർ
ജോസ് പ്രകാശ്
അടൂർ പങ്കജം
കുമാരി തങ്കം
എസ്.പി. പിള്ള
ജി.കെ. പിള്ള
വിജയൻ

പിന്നണിഗായകർ

എ.പി. കോമള
കാമേശ്വര റാവു
പി. ലീല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.