ഭാർഗ്ഗവീനിലയം
നീലവെളിച്ചത്തിന്റെ കഥ വികസിപ്പിച്ച് ബഷീർ എഴുതിയ തിരക്കഥയെ ആശ്രയിച്ചുള്ള ഭാർഗ്ഗവീനിലയം എന്ന മലയാളചലച്ചിത്രം ഇറങ്ങിയത് 1964-ലാണ്. സംവിധായകൻ ഏ.വിൻസെന്റിന്റെ ആദ്യചിത്രമായിരുന്നു ഇത്. വിജയവാഹിനി സ്റ്റുഡിയോയിൽ വച്ച് ചന്ദ്രതാരാ പ്രൊഡക്ഷൻസിനു വേണ്ടി നിർമിച്ച ഈ ചിത്രം 1964 ഒക്ടോബർ 22-ന് ചന്ദ്രതാരാ പിക്ചേഴ്സ് പ്രദർശനനെത്തിച്ചു. മലയാളത്തിൽ അവതരിപ്പിച്ച ആദ്യത്തെ പ്രേതകഥയായിരുന്നു ഭാർഗ്ഗവീനിലയം.[1][2]
ഭാർഗ്ഗവീനിലയം | |
---|---|
![]() സി.ഡി. കവർ | |
സംവിധാനം | എ. വിൻസന്റ് |
നിർമ്മാണം | ടി.കെ. പരീക്കുട്ടി |
രചന | വൈക്കം മുഹമ്മദ് ബഷീർ |
തിരക്കഥ | വൈക്കം മുഹമ്മദ് ബഷീർ |
അഭിനേതാക്കൾ | പ്രേം നസീർ മധു അടൂർ ഭാസി പി.ജെ. ആന്റണി വിജയ നിർമ്മല പി.എസ്. പാർവതി ബേബി ശാന്ത |
ഗാനരചന | പി. ഭാസ്കരൻ |
സംഗീതം | എം.എസ്. ബാബുരാജ് |
ഛായാഗ്രഹണം | ജി. വെങ്കിട്ടരാമൻ |
വിതരണം | 22/10/1964 |
സ്റ്റുഡിയോ | വിജയ, വാഹിനി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രത്യേകതകൾ
മലയാള സിനിമാചരിത്രത്തിലെ ആദ്യത്തെ പ്രേതകഥയായിരുന്നു ഭാർഗ്ഗവീനിലയം. പ്രേത ബാധയുള്ളതോ ഒഴിഞ്ഞുകിടക്കുന്നതോ ആയ ഭവനങ്ങളെ ഭാർഗ്ഗവീനിലയങ്ങൾ എന്നു പേരിട്ട് വിളിക്കുവാൻ വരെ കാരണമായ നിലയിൽ കേരളീയരെ സ്വാധീനിച്ച ഒരു സിനിമയും ഇതായിരുന്നു. പ്രശസ്ത മലയാള നടനായിരുന്ന കുതിരവട്ടം പപ്പുവിന് ആ പേര് ലഭിക്കുന്നതും ഈ സിനിമയിലെ കഥാപാത്രത്തിൽ നിന്നാണ്. മലയാള സിനിമയിലെ പിൽക്കാല പ്രേതങ്ങൾക്ക് വെള്ള സാരിയും ഉടുപ്പുകളും മാത്രം ഉപയോഗിക്കുന്ന രീതിയും ഈ ചിത്രത്തിന്റെ സംഭാവനയായി ഗണിക്കുന്നു. പില്ക്കാല മലയാള സിനിമാ പ്രേതങ്ങളുടെ പല മാനറിസങ്ങളും ഈ സിനിമയുടെ സംഭാവനയായാണ് കരുതപ്പെടുന്നത്. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട സിനിമാ-പ്രേതസ്വഭാവങ്ങളിൽ ചിലത് കാല് നിലം തൊടാതെ സഞ്ചരിക്കുക, ചിലങ്ക കിലുക്കി നടക്കുക, നിശ്ശബ്ദതയിൽ ഓരിയിടുക, പെട്ടെന്ന് പൊട്ടിച്ചിരിക്കുക, എന്നിങ്ങനെയാണ്.[3][4]
അഭിനേതാക്കൾ
- പ്രേം നസീർ
- മധു
- അടൂർ ഭാസി
- കുതിരവട്ടം പപ്പു
- കെടമഗലം അലി
- പി.ജെ. ആന്റണി
- വിജയ നിർമ്മല
- പി.എസ്. പാർവതി
- ബേബി ശാന്ത
- മാള ശാന്ത
- കൃഷ്ണ ഗണേശ്
- കുട്ടൻ
- കെ.ബി. പിള്ള
- നാരായണൻ നായർ
പിന്നണിഗായകർ
- കെ.ജെ. യേശുദാസ്
- കമുകറ പുരുഷോത്തമൻ
- പി. സുശീല
- എസ്. ജാനകി
ഗാനങ്ങൾ
ഗാനം | സംഗീതം | ഗനരചന | ഗായകർ |
---|---|---|---|
അനുരാഗ മധുചഷകം | എം.എസ്. ബാബുരാജ് | പി. ഭാസ്കരൻ | എസ്. ജാനകി |
അറബിക്കടലൊരു മണവാളൻ | എം.എസ്. ബാബുരാജ് | പി. ഭാസ്കരൻ | കെ.ജെ. യേശുദാസ് |
ഏകാന്തതയുടെ അപാരതീരം | എം.എസ്. ബാബുരാജ് | പി. ഭാസ്കരൻ | കമുകറ പുരുഷോത്തമൻ |
പൊട്ടാത്ത പൊന്നിൻ | എം.എസ്. ബാബുരാജ് | പി. ഭാസ്കരൻ | എസ്. ജാനകി |
പൊട്ടിതകർന്ന കിനാവ് | എം.എസ്. ബാബുരാജ് | പി. ഭാസ്കരൻ | എസ്. ജാനകി |
താമസമെന്തേ വരുവാൻ | എം.എസ്. ബാബുരാജ് | പി. ഭാസ്കരൻ | കെ.ജെ. യേശുദാസ് |
വാസന്ത പഞ്ചമിനാളിൽ | എം.എസ്. ബാബുരാജ് | പി. ഭാസ്കരൻ | എസ്. ജാനകി |
അണിയറപ്രവർത്തകർ
- കഥ, സംഭാഷണം - വൈക്കം മുഹമ്മദ് ബഷീർ
- ഗാനരചന - പി. ഭാസ്കരൻ
- സംഗീതസംവിധാനം - ബാബുരാജ് [5][6]
- കലാസംവിധാനം - എസ്. കൊന്നനാട്
- നൃത്തസംവിധാനം - തങ്കപ്പൻ
- ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
- മേക്കപ്പ് - ഗംഗാധരൻ
- ഛായാഗ്രഹണം - പി. ഭാസ്കര റാവു
- സംവിധാനം - എ. വിൻസെന്റ്
അവലംബങ്ങൾ
- ദി ഹിന്ദു മെട്രോപ്ലസ് കൊച്ചിയിൽ നിന്ന് ഭാർഗ്ഗവീനിലയം
- മലയാളസംഗീതം ഇൻഫോയിൽ നിന്ന് ഭാർഗ്ഗവീനിലയം
- ബോബി (2014 ഒക്ടോബർ 21). "അൻപതു വാസന്തപഞ്ചമികൾ..." മാതൃഭൂമി. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-10-22 08:50:43-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2014 ഒക്ടോബർ 22. Check date values in:
|archivedate=
(help) - വി.അബ്ദുള്ള (2014 ഒക്ടോബർ 21). "'നീലവെളിച്ചം' ഭാർഗവീനിലയമായ കഥ". മാതൃഭൂമി. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-10-22 08:52:43-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2014 ഒക്ടോബർ 22. Check date values in:
|archivedate=
(help) - മിസ്റ്റിക് സ്വര കോമിൽ നിന്ന് ബാബുരാജ്
- ഹിന്ദുകോമിൽ നിന്ന് ബാബുരാജ്
പുറത്തേക്കുള്ള കണ്ണികൾ
- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് ഭാർഗ്ഗവീനിലയം