കെണി
ചെറുതോ വലുതോ ആയ ജീവികളെ കുടുക്കാനോ അവയറിയാതെ പിടിക്കാനോ ഉപയോഗിക്കുന്ന സംവിധാനമാണ് കെണി. സ്വാഭാവികമായ കെണികൾ പ്രകൃതിയിൽ നിരവധിയുണ്ട്. കൃത്രിമമായി നിർമ്മിക്കുന്ന യന്ത്രക്കെണികളുമുണ്ട്.
സ്വാഭാവികമായ കെണികൾ
ചിലന്തിവല
ഇര പിടിക്കാനായി ചിലന്തികൾ നെയ്യുന്ന വലകളാണ് പ്രകൃതിയിലെ സ്വാഭാവികമായ കെണികളിൽ ഒന്ന്. ഷഡ്പദങ്ങളോ ചെറു പ്രാണികളോ പാറ്റകളോ പറവകളോ അറിയാതെ ഈ വലയിൽ മുട്ടിയാൽ പിന്നീട് അവയിൽനിന്ന് രക്ഷപ്പെടാനാവില്ല. രക്ഷപ്പെടാനുള്ള ഓരോ ശ്രമവും വലയിലെ കുരുക്ക് മുറുക്കാനേ സഹായിക്കൂ. അതേ സമയം വലകെട്ടിയ ചിലന്തി ഈ വലയിൽ കുടുങ്ങാതെ കടന്നുവന്ന് ഈ പ്രാണിയെ അകത്താക്കുകയും ചെയ്യും. [1]
ഇരപിടിയൻചെടികളുടെ സ്രവങ്ങൾ
ഇര പിടിക്കാനായി ചില ചെടികൾ ആകർഷകങ്ങളായ സ്രവങ്ങൾ പുറപ്പെടുവിക്കും. ഈ സ്രവങ്ങളുടെ മണത്താലോ നിറത്താലോ ആകർഷിക്കപ്പെടുന്ന ചെറുജീവികൾ ഇവയുടെ ഇലകളിലെ പശിമയുള്ള സ്രവങ്ങളിൽ പറ്റിപ്പിടിക്കും. പിന്നീട് ഈ ജീവികളുടെ ശരീരത്തിലെ പോഷകങ്ങൾ ചെടി ആഗിരണം ചെയ്യുകയും ചെയ്യും. ഇരപിടിയൻ ചെടികളിൽ ഏറ്റവും വലുത് ബ്രസീലിൽ കണ്ടുവരുന്ന ഡ്രൊസിറ മാഗ്നിഫിക്ക ആണ്.
കീടഭോജിസസ്യങ്ങൾ
ചെറു കീടങ്ങളെ ആകർഷിച്ച് കുടുക്കിലകപ്പെടുത്തി ആഹാരമാക്കാനുള്ള ഘടനാ വിശേഷങ്ങളോടു കൂടിയ സസ്യങ്ങളാണ് കീടഭോജിസസ്യങ്ങൾ. കേരളത്തിൽ കണ്ടുവരുന്ന ഒരു കീടഭോജി സസ്യമാണ് അടുകണ്ണി, തീപ്പുല്ല് എന്നെല്ലാം അറിയപ്പെടുന്ന അക്കരപ്പുത. അടപ്പുള്ള കുടംപോലെയുള്ള ഇലകളോടുകൂടിയ പിച്ചർ ചെടി ഇരകളെ കെണിയിൽ വീഴ്ത്തി ആഹാരമാക്കുന്നവയാണ്.
കൃത്രിമമായ കെണികൾ
മൃഗങ്ങളെയോ പ്രാണികളെയോ പിടിക്കാനോ വേട്ടയാടാനോ ആയി ഒരുക്കുന്ന കെണികളുണ്ട്.
- മഞ്ഞക്കെണി
വെള്ളീച്ചയുടെ ശല്യം ഒഴിവാക്കാനായി ഉപയോഗിക്കുന്ന നിറമുള്ള ജൈവ കെണിയാണ് മഞ്ഞക്കെണി. മഞ്ഞനിറത്തിലുള്ള കാനോ പാത്രമോ എടുത്ത് അതിനകത്ത് വേപ്പെണ്ണയോ ആവണക്കെണ്ണയോ പുരട്ടി മുളകുചെടിയിലോ വെള്ളീച്ചയുടെ ശല്യമുള്ള ചെടികളിലോ കെട്ടി തൂക്കിയാൽ ഈ ഈച്ചകൾ അതിൽ പറ്റി പിടിച്ചു നശിക്കും. സാധാരണ ടിന്നിന് പുറത്ത് മഞ്ഞ പെയിൻറ് അടിച്ച് ഉണക്കിയെടുക്കുകയോ മഞ്ഞ തുണി ചുറ്റുകയോ ചെയ്താലും മതി.
- പഴക്കെണി
കീടനിയന്ത്രണത്തിനായുള്ള കെണിയാണ് പഴക്കെണി [2] . പാളയംകോടൻ പഴം തൊലി കളയാതെ മൂന്നു കഷണങ്ങളായി മുറിച്ച്, അതിൻറെ മുറിഞ്ഞ ഭാഗത്ത് കാർബോസൾഫാൻ കീടനാശിനിയുടെ തരി വിതറിയശേഷം ഈ പഴക്കഷണങ്ങൾ ചിരട്ടയിലാക്കി ഉറി പോലെ തോട്ടത്തിൽ കെട്ടിയിട്ടാൽ വിഷമടങ്ങിയ പഴച്ചാറു കുടിച്ച് കീടങ്ങൾ ചത്തുവീഴും.
- ആനകളെ പിടിക്കാൻ
- കരടിയെ പിടിക്കാൻ തേൻകെണി.
- കീടങ്ങളെ പിടിക്കാൻ ഫെറമോൺ കെണി
- എലിയെ പിടിക്കാൻ എലിക്കെണി
- കൊതുകിനെ പിടിക്കാൻ
- മീൻ പിടിക്കാൻ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
- Nepenthes - the Monkey Cups from the Botanical Society of America
- Ruppert, 571–584
- http://www.krishi.info/blog/blog_detail/103