പട്ടാഭിഷേകം
അനിൽ ബാബുവിന്റെ സംവിധാനത്തിൽ ജയറാം, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, മോഹിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പട്ടാഭിഷേകം. പ്രാർത്ഥന ഫിലിംസിന്റെ ബാനറിൽ ആർ. ബാലചന്ദ്രൻ, കെ.ബി. രാജു എന്നിവർ നിർമ്മിച്ച ഈ ചിത്രം അമ്മ ആർട്സ്, സാഗർ മൂവീസ്, രാജശ്രീ ഫിലിംസ് എന്നിവർ ചേർന്ന് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രാജൻ കിരിയത്ത് ആണ്.
പട്ടാഭിഷേകം | |
---|---|
![]() വി.സി.ഡി. പുറംചട്ട | |
സംവിധാനം | അനിൽ ബാബു |
നിർമ്മാണം | ആർ. ബാലചന്ദ്രൻ കെ.ബി. രാജു |
രചന | രാജൻ കിരിയത്ത് |
അഭിനേതാക്കൾ | ജയറാം ജഗതി ശ്രീകുമാർ ഹരിശ്രീ അശോകൻ മോഹിനി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | പി.സി. മോഹനൻ |
വിതരണം | അമ്മ ആർട്സ് സാഗർ മൂവീസ് രാജശ്രീ ഫിലിംസ് |
സ്റ്റുഡിയോ | രാജ് സാഗർ ഫിലിംസ് |
റിലീസിങ് തീയതി | 1999 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
- ജയറാം – വിഷ്ണു
- ഹരിശ്രീ അശോകൻ – ഭൈരവൻ
- ജഗതി ശ്രീകുമാർ
- ഇന്ദ്രൻസ്
- കൊച്ചുപ്രേമൻ
- രാജേന്ദ്രൻ
- ബോബി കൊട്ടാരക്കര
- അഗസ്റ്റിൻ
- നാരായണൻ നായർ
- ജഗന്നാഥ വർമ്മ
- കോട്ടയം നസീർ
- മോഹിനി
- ലക്ഷ്മി കൃഷ്ണമൂർത്തി
സംഗീതം
ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബേണി ഇഗ്നേഷ്യസ് ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- പൂവുകൾ പെയ്യും – കെ.ജെ. യേശുദാസ്, സുജാത മോഹൻ
- ഏഴാംകൂലി – എം.ജി. ശ്രീകുമാർ
- പൂച്ച പൂച്ച – എം.ജി. ശ്രീകുമാർ , കോറസ്
- ശംഘും വെൺ ചാമരവും – കെ.ജെ. യേശുദാസ്
- പൂവുകൾ പെയ്യും – കെ.ജെ. യേശുദാസ്
അണിയറ പ്രവർത്തകർ
- ചിത്രസംയോജനം: പി.സി. മോഹനൻ
- കല: ബാവ
- ചമയം: രവീന്ദ്രൻ, ദൊരൈ
- വസ്ത്രാലങ്കാരം: സതീശൻ
- നൃത്തം: കല, ബൃന്ദ, ശാന്തി, ഗിരിജ
- പരസ്യകല: കൊളോണിയ
- ലാബ്: പ്രസാദ് കളർ ലാബ്
- നിശ്ചല ഛായാഗ്രഹണം: അജിത് വി. ശങ്കർ
- എഫക്റ്റ്സ്: മുരുകേഷ്
- വാർത്താപ്രചരണം: വാഴൂർ ജോസ്
- നിർമ്മാണ നിർവ്വഹണം: രാജു നെല്ലിമൂട്
- വാതിൽപുറ ചിത്രീകരണം: ശ്രീമൂവീസ്
- ലെയ്‌സൻ: ഉണ്ണി പൂങ്കുന്നം
പുറത്തേക്കുള്ള കണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പട്ടാഭിഷേകം
- പട്ടാഭിഷേകം – മലയാളസംഗീതം.ഇൻഫോ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.