ഇണപ്രാവുകൾ
എം. കുഞ്ചാക്കോ സംവിധാനം ചെയ്ത് 1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇണപ്രാവുകൾ. സത്യൻ, പ്രേംനസീർ, കൊട്ടാരക്കര ശ്രീധരൻ നായർ, തിക്കുറിശ്ശി സുകുമാരൻ നായർ, ശാരദ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. നടി ശാരദയുടെ ആദ്യ ചിത്രം ആണ് ഇണപ്രാവുകൾ. കഥയും തിരകഥയും എഴുതിയത് വിഘ്യാത കഥാകൃത്ത് മുട്ടത്തുവർക്കിയാണ്. വയലാർ രാമവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വി. ദക്ഷിണാമൂർത്തിയാണ്.
ഇണപ്രാവുകൾ | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | എം. കുഞ്ചാക്കോ |
നിർമ്മാണം | എം. കുഞ്ചാക്കോ |
രചന | മുട്ടത്തുവർക്കി |
അഭിനേതാക്കൾ | സത്യൻ പ്രേംനസീർ കൊട്ടാരക്കര ശ്രീധരൻ നായർ ശാരദ |
ഗാനരചന | വയലാർ |
സംഗീതം | വി. ദക്ഷിണാമൂർത്തി |
വിതരണം | എക്സൽ പ്രൊഡക്ഷൻസ് |
സ്റ്റുഡിയോ | ഉദയാ സ്റ്റുഡിയോ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
സംഗീതം
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വയലാർ രാമവർമ്മ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വി. ദക്ഷിണാമൂർത്തി.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "കാക്ക തമ്പുരാട്ടി കറുത്ത" (രാഗം: ആഭേരി) | കെ.ജെ. യേശുദാസ് | ||||||||
2. | "അക്കരയ്ക്കുണ്ടോ അക്കരയ്ക്കുണ്ടോ" | എ എം രാജ | ||||||||
3. | "കുരുത്തോലപ്പെരുന്നാളിനു" | കെ.ജെ. യേശുദാസ്, പി. സുശീല | ||||||||
4. | "വിരിഞ്ഞതെന്തിന് വിരിഞ്ഞതെന്തിന്" | പി. സുശീല | ||||||||
5. | "ഇച്ചിരിപൂവലൻ" | പി. ലീല, കോറസ് | ||||||||
6. | "കരിവള കരിവള കുപ്പിവള" | പി. ബി. ശ്രിനിവാസ്, പി. ലീല | ||||||||
7. | "പത്തുപറ വിത്തുപാട" | സി. ഒ. ആന്റോ, എൽ. ആർ. ഈശ്വരി, കോറസ് |
പുറത്തേക്കുള്ള കണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഇണപ്രാവുകൾ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് ഇണപ്രാവുകൾ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.