രക്തം

പരിണാമപരമ്പരയിൽ ഉന്നതങ്ങളായ ജീവികളിൽ മാത്രം കാണുന്നതും പ്രത്യേക രീതിയിൽ സം‌വിധാനം ചെയ്തിട്ടുള്ളതുമായ ഒരു ദ്രാവകമാണ്‌ രക്തം. പ്രാണവായു, വെള്ളം, ഭക്ഷണം എന്നിവയെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുകയും, അവിടെ നിന്നും വിസർജ്ജന വസ്തുക്കളെ നീക്കുന്നതും രക്തമാണ്. ഹോർമോണുകളെ കൊണ്ടുപോകുക, ദേഹരക്ഷ നടത്തുക, താപനില നിയന്ത്രിക്കുക എന്നിവയും രക്തത്തിന്റെ പ്രവൃത്തികളിൽപെടും.

മനുഷ്യ രക്തം:
a - അരുണ രക്താണുക്കൾ; b - ന്യൂട്രോഫിൽ; c - ഇയോസിനോഫിൽ; d - ലിംഫോസൈറ്റ്.

മനുഷ്യ ശരീരത്തിൽ ശരാശരി അഞ്ച്‌ ലിറ്റർ രക്തം ആണുള്ളത്‌. രക്തത്തിന്റെ പ്രധാന അംശം പ്ലാസ്‌മയാണ്. വെള്ളത്തിൽ ഏതാണ്ട് ഏഴ്‌ ശതമാനം പ്രോട്ടീനുകൾ അലിഞ്ഞു ചേർന്നതാണ് പ്ലാസ്‌മ. ആൽബുമിൻ, ഗ്ലോബുലിൻ, ഫൈബ്രിനോജൻ എന്നീ പ്രോട്ടീനുകൾ പ്ലാസ്‌മയിൽ അടങ്ങിയിട്ടുണ്ട്‌. കൂടാതെ രക്തത്തിലുള്ള പ്രധാന കണങ്ങളാണ്‌ അരുണ രക്താണുക്കളും ശ്വേത രക്താണുക്കളും. അരുണ രക്താണുക്കൾ ശരീരത്തിലേക്ക് ആവശ്യമായ പോഷകങ്ങളും പ്രാണവായുവും എത്തിക്കുന്നു. ശ്വേത രക്താണുക്കൾ ശരീരത്തിൽ ഏതെങ്കിലും വിധേന എത്തിച്ചേരുന്ന രോഗാണുക്കളോട് പൊരുതി ശരീരത്തെ അസുഖങ്ങളിൽ നിന്നും രക്ഷിക്കുന്നു.

പുരുഷന്മാരിൽ സ്ത്രീകളിൽ കാണുന്നതിനേക്കാൾ രക്താണുക്കളുണ്ട്.[1]

ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെയുള്ള ദൃശ്യം

പ്ലാസ്‌മ

രക്തത്തിന്റെ പ്രധാന അംശമായ പ്ലാസ്മ ഇളം മഞ്ഞ നിറമാണ്. ആൽബുമിൻ‍, ഗ്ലോബുലിൻ‍, ഫൈബ്രിനോജൻ തുടങ്ങിയ പ്രോട്ടീനുകൾ പ്ലാസ്‌മയിൽ ഉണ്ട്‌. ഏറ്റവും ചെറിയ മോളിക്യൂളായ ആല്ബുമിനാണ് ഏറ്റവും അധികം ഓസ്‌മോട്ടിക് സമ്മർദ്ദം ചെലുത്തുന്നത്‌. ഗ്ലോബുലിന്റെ പ്രധാന കർത്തവ്യം രോഗാണുക്കളെ ചെറുക്കുക എന്നതാണ്. ആൻറിബോഡികളെല്ലാം ഗ്ലോബുലിന്റെ സംഭാവനയാണ്. ഫൈബ്രിനോജൻ രക്തത്തി ഉറയലിന്റെ ഒരു പ്രധാന ഘടകമാണ്. ഇവയ്ക്ക്‌ പുറമെ പ്ലാസ്‌മയിൽ ഗ്ലൂക്കോസ്, സോഡിയം, പൊട്ടാസ്യം ക്ലോറൈഡ് മുതലായ അയോണുകളും, വിസർജ്ജന വസ്തുക്കളും അടങ്ങിയിട്ടുണ്ട്‌.

അകാർബണിക വസ്തുക്കൾ

കാർബണിക വസ്തുക്കൾ

ചുവന്ന രക്താണുക്കൾ

Red Blood Cells seen through a microscope.

ഹീമോഗ്ലോബിൻ രക്തത്തിന് ചുവപ്പുനിറം കൊടുക്കുന്നു. ഇവയിൽ അടങ്ങിയിട്ടുള്ള ഹീമോഗ്ലോബിൻ ആണ് ഓക്സിജനും, കാർബൺ ഡൈ ഓക്സൈഡും കൈകാര്യം ചെയ്യുന്നത്‌. സാധാരണ ഗതിയിൽ 100 മി.ലി. രക്തത്തിൽ 12 -15 ഗ്രാം ഹീമോഗ്ലോബിൻ ഉണ്ടാവും. ഒരു മി.ലി. രക്തത്തിൽ 50 ലക്ഷം ചുവന്ന രക്താണുക്കളും കാണും.

വെളുത്ത രക്താണുക്കൾ

ശ്വേതാണുക്കൾ ഒരു മില്ലി രക്തത്തിൽ 4000 മുതൽ 11,000 മാത്രമേ ഉള്ളു. പലതരത്തിലുള്ള ശ്വേതാണുക്കൾ ഉണ്ട്.

എഗ്രാനുലോസൈറ്റുകൾ

==== ലിംഫോസൈറ്റ് ====ആന്റിബോഡി ഉല്പാദിപ്പിക്കുന്ന ശ്വേത രക്താണു

മോണോസൈറ്റ്

ഗ്രാനുലോസൈറ്റുകൾ

ന്യൂട്രോഫിൽ

ന്യൂട്രോഫിലുകൾ (നിറങ്ങൾ എടുക്കാത്തവ)

ബേസോഫിൽ

ബേസോഫിലുകൾ (നീലനിറം സ്വീകരിക്കുന്നവ).

ഈസിനോഫിൽ

ഈയോസിനോഫിലുകൾ (ചുവന്ന നിറം എടുക്കുന്നവ) ഇവ മൂന്നും തരികൾ ഉള്ളവയാണ് (Myelioid series).

പ്ലേറ്റ്‌ലെറ്റ്

പ്ലേറ്റ്െലറ്റുകൾ ത്രോമ്പോസൈറ്റുകൾ എന്നും അറിയപ്പെടുന്നു. ശരാശരി രക്തത്തിൽ ഏകദേശം 250,000 മുതൽ 350,000 വരെ പ്ലേറ്റ്െലറ്റുകൾ അടങ്ങിയിട്ടുണ്ട്.മുറിവുകളിൽ രക്തം കട്ടിയാക്കുക എന്നതാണ് പ്ലേറ്റ്െലറ്റുകൾ പ്രധാന ധർമം. മെഗാകാരിയോസൈറ്റുകൾ എന്നാ കോശങ്ങളിൽ നിന്നാണ് പ്ലേറ്റ്െലറ്റുകൾ ഉണ്ടാവുന്നത്.

രക്തത്തിന്റെ ഉറയൽ

ദ്രവ രൂപത്തിലാണെങ്കിൽ മാത്രമേ രക്തത്തിന് അതിന്റെ ജോലികൾ ചെയ്യുവാൻ സാധിക്കുകയുള്ളു. അതേ സമയം, ധമനികളിൽ നിന്നും പുറത്തു വന്നയുടനെ അത്‌ കട്ടിയാവുകയും വേണം. എന്നാലേ രക്തസ്രാവം തടയാനാവുകയുള്ളൂ. ഇത്തരത്തിൽ രക്തം കട്ടിയാവുന്നതിനെയാണ് ഉറയൽ (coagulation) എന്നു വിളിക്കുന്നത്‌. ഇങ്ങനെ രക്തം ഉറയുന്നതിന്‌ സഹായിക്കുന്ന ഘടകമാണ്‌ പ്ലേറ്റ്ലെറ്റുകൾ എന്നറിയപ്പെടുന്നത്.

ആദ്യമായി പ്ലേറ്റ്ലെറ്റുകൾ രക്തപ്രവാഹം അടയ്ക്കുന്നു. രണ്ടാമതായി പ്ലാസ്മയിലെ ത്രോംബിൻ എന്ന് എൻസൈം ഫൈബ്രിനോജെൻ എന്ന പ്രോട്ടീനുമായി പ്രതിപ്രവർത്തിച്ച് ഫൈബ്രിൻ ഉണ്ടാവുന്നു. നീണ്ടനാരുകളുള്ള ഫൈബ്രിനുകൾ ഒട്ടിച്ചേർന്ന് വല പോലെയാവുകയും അവയിൽ പ്ലേറ്റ്ലെറ്റുകൾ അടഞ്ഞ് രക്തപ്രവാഹം തടയുന്നു.[2]

രക്തഗ്രൂപ്പുകൾ

രക്ത ഗ്രൂപ്പുകൾ

ചുവന്ന രക്താണുക്കളിൽ അടങ്ങിയിരിക്കുന്ന അഗ്ലൂട്ടിനോജൻ എ,ബി എന്നു രണ്ട് വിധം ഉണ്ട്‌. അവയ്ക്കു അനുയോജ്യമായ ആല്ഫാ, ബീറ്റ എന്നീ അഗ്ലുട്ടീനുകൾ ഉള്ളത് പ്ലാസ്‌മയിലാണ്. മനുഷ്യ വർഗ്ഗത്തെ അങ്ങനെ രക്തത്തിലടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ നാലായി തരംതിരിക്കാം. A,B,AB,O എന്നിവയാണ് ആ ഗ്രൂപ്പുകൾ. എ ഗ്രൂപ്പുകാർക്ക്‌ എ ഗ്രൂപ്പുകാരുടെ രക്തം മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. അല്ലാത്തപക്ഷം അഗ്ലൂട്ടിനോജനും അഗ്ലൂട്ടിനിനും ചേർന്നു രക്തം കട്ടപ്പിടിക്കും. അതേമാതിരി ബി ഗ്രൂപ്പുകാർക്കും സ്വന്തം ഗ്രൂപ്പിൽ നിന്നും മാത്രമേ രക്തം സ്വീകരിക്കാൻ നിർവാഹമുള്ളു. എബി ഗ്രൂപ്പുകാർക്കാകട്ടേ ഏത്‌ ഗ്രൂപ്പിൽ നിന്നും രക്തം സ്വീകരിക്കാം. പക്ഷേ സ്വന്തം രക്തം മറ്റുള്ളവർക്ക്‌ കൊടുക്കുവാൻ സാദ്ധ്യമല്ല. നേറേ മറിച്ച്‌ ഓ ഗ്രൂപ്പുകാരാവട്ടേ ആർക്കും രക്തം ദാനം ചെയ്യാൻ കഴിവുള്ളവരാണ്.

ആർ.എച്ച്.ഘടകം

റീസസ് വർഗ്ഗത്തിൽപ്പെട്ട കുരങ്ങിന്റെ രക്ത പരിശോധനയിൽനിന്നാണ് ആദ്യമായി ഈ ഘടകം കണ്ടുപിടിക്കപ്പെട്ടത്‌. അതുകൊണ്ട്‌ റീസസ്സിന്റെ ആദ്യാക്ഷരങ്ങളായ Rh എന്ന സംജ്ഞകൊണ്ടാണ് ഈ അഗ്ഗ്ലൂട്ടിനോജൻ അറിയപ്പെടുന്നത്‌. Rh ഘടകം ഇല്ലാത്ത ഒരു വ്യക്തിക്ക്‌, Rh ഘടകം ഉള്ള രക്തം കൊടുത്താൽ ഉടനടി യാതൊരു ആപത്തും ഉണ്ടാവില്ല. പക്ഷേ ഈ രക്തദാനം Rh ഘടകത്തിനെതിരായ അഗ്ലൂട്ടിനുകൾ സൃഷ്ടിക്കുകയും, രണ്ടാമത്‌ ഒരു രക്തദാനം നടക്കുന്ന അവസരത്തിൽ മാരകമായ പരിണാമങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

രക്തനിവേശനം

രക്തത്തെ ബാധിക്കുന്ന അസുഖങ്ങൾ

ഇതും കാണുക

ഹീമോഫീലിയ

ചിത്രശാല

പുറത്തെക്കുള്ള കണ്ണികൾ

അവലംബം

  1. പേജ്48, All about human body - Addone Publishing group
  2. പേജ് 25, All about human body- Addone Publishing group
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.