ആട്ടക്കലാശം

ശശികുമാർ സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ആട്ടക്കലാശം.സലീം ചേർത്തല കഥയും തിരക്കഥയും സംഭാഷണവും എഴുതി. [1].ജോയ് തോമസ് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, മോഹൻലാൽ,സുകുമാരി,ലക്ഷ്മി,ജഗതി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2].പൂവച്ചൽ ഖാദർഎഴുതിയ വരികൾക്ക് രവീന്ദ്രൻ സംഗീതസംവിധാനം നിർവഹിച്ചു .[3]

ആട്ടക്കലാശം
സംവിധാനംശശികുമാർ
നിർമ്മാണംജോയ് തോമസ്
രചനസലീം ചേർത്തല
തിരക്കഥസലീം ചേർത്തല
സംഭാഷണംസലീം ചേർത്തല
അഭിനേതാക്കൾപ്രേം നസീർ
മോഹൻലാൽ
സുകുമാരി
ലക്ഷ്മി
ജഗതി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരവീന്ദ്രൻ
ഛായാഗ്രഹണംഎൻ. എ താഹ
ചിത്രസംയോജനംകെ. ശങ്കുണ്ണി
വിതരണംജൂബിലി പ്രൊഡക്ഷൻസ്
സ്റ്റുഡിയോജൂബിലി പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 11 നവംബർ 1983 (1983-11-11)
രാജ്യംഭാരതം
ഭാഷമലയാളം

കഥാസാരം

സംശയം ഒരു കുടുംബത്തിൽ വരുത്തിവയ്ക്കുന്ന പ്രശ്നങ്ങൾ ആണ് ഈ ചിത്രത്തിന്റെ പ്രമേയം. കൃത്യമായി കാണാതെ, കൃത്യമായി അറിയാതെ, എടുത്തുചാടി തീരുമാനങ്ങൾ എടുത്ത ഒരു പോലീസ് ഓഫീസർ ഭാര്യയെ തെറ്റിദ്ധരിക്കുന്നതും കുടുംബം തകരുന്നതുമാണ് ചുരുക്കം. ഐപി എസ് ഓഫീസറായ ബാലചന്ദ്രനും (പ്രേം നസീർ) ഭാര്യ ഇന്ദുവും (ലക്ഷ്മി) മക്കളും സന്തോഷത്തോടെ ജീവിക്കുന്നു. അനുജൻ ബാബു (മോഹൻലാൽ)എം ബി ബി എസ് പാസായി ഉപരിപഠനത്തിനു ശ്രമിക്കുന്നു. ഇതിനിടയിൽ കൂട്ടുകാർ നിർബന്ധിച്ച് മദ്യപിച്ച ബാബു വീട്ടിൽ ചേച്ചിയെ കേറിപ്പിടിക്കുന്നു. ഇന്ദുവിന്റെ അടി കിട്ടി തന്റെ റൂമിലേക്ക് പോകുന്നത് കണ്ട് വന്ന ബാലൻ രണ്ട് പേരേയും വെറുക്കുന്നു. അവർ തമ്മിൽ അകലുന്നു. ഇത് അമ്മാവൻ മാധവക്കുറുപ്പും ഭാര്യയും മകളും (അനുരാധ) മുതലാക്കാൻ ശ്രമിക്കുന്നു. നാടുവിട്ടുപോയ ബാബു കടപ്പുറത്ത് ജീവിതം ആരംഭിക്കുന്നു.

താരനിര[4][5]

ക്ര.നം.താരംവേഷം
1പ്രേം നസീർബാലചന്ദ്രൻ
2മോഹൻ ലാൽബാബു
3ലക്ഷ്മിഇന്ദു
4സുകുമാരി അമ്മായി (മന്ദാകിനി)
5ജഗതി ശ്രീകുമാർജോസുട്ടി
6മണവാളൻ ജോസഫ്മാങ്ങാണ്ടിക്കൽ മാധവക്കുറുപ്പ് ( അമ്മാവൻ)
7വി.ഡി. രാജപ്പൻവി ഡി രാജപ്പൻ
8കൊച്ചിൻ ഹനീഫ കുട്ടപ്പൻ
9അച്ചൻ‌കുഞ്ഞ്കുമാരൻ
10അനുരാധഉഷ
11ചിത്രമേരിക്കുട്ടി
12എം.ജി. സോമൻവിജയൻ
13കുഞ്ചൻവറീത് (മുക്കുവൻ)
14മീന (നടി)മേരിക്കുട്ടിയുടെ അമ്മ
15ടി.ജി. രവി റപ്പായി
16രവീന്ദ്രൻ
17ശാന്തകുമാരിനാണീ
18സിൽക്ക് സ്മിതനർത്തകി
19നെല്ലിക്കോട് ഭാസ്കരൻബാപ്പുക്ക

പാട്ടരങ്ങ്[6]

ഗാനങ്ങൾ :പൂവച്ചൽ ഖാദർ
ഈണം :രവീന്ദ്രൻ

നമ്പർ.പാട്ട്പാട്ടുകാർരാഗം
1"മലരും കിളിയും ഒരു കുടുംബം"കെ ജെ യേശുദാസ്സാവിത്രി
2"നാണമാവുന്നോ മേനി നോവുന്നോ"കെ ജെ യേശുദാസ്,വാണി ജയറാംമദ്ധ്യമാവതി
3"ഞാൻ രജനി താൻ കുസുമം"എസ്. ജാനകി
4"തേങ്ങും ഹൃദയം"കെ. ജെ. യേശുദാസ്മദ്ധ്യമാവതി

അവലംബം

  1. "ആട്ടക്കലാശം(1983)". spicyonion.com. ശേഖരിച്ചത്: 2014-10-19.
  2. "ആട്ടക്കലാശം(1983)". www.malayalachalachithram.com. ശേഖരിച്ചത്: 2014-10-19.
  3. "ആട്ടക്കലാശം(1983)". malayalasangeetham.info. മൂലതാളിൽ നിന്നും 19 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2014-10-19.
  4. "ആട്ടക്കലാശം(1983)". www.m3db.com. ശേഖരിച്ചത്: 2019-04-19.
  5. "ആട്ടക്കലാശം(1983)". www.imdb.com. ശേഖരിച്ചത്: 2019-04-19.
  6. "ആട്ടക്കലാശം(1983)". malayalasangeetham.info. മൂലതാളിൽ നിന്നും 6 October 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 1 March 2019.

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.