പാർവ്വതി

ഹൈന്ദവപുരാണങ്ങൾ പ്രകാരം പരമശിവന്റെ പത്നിയായാണ് ശ്രീ പാർവ്വതി. പർവ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് പാർ‌വ്വതി എന്ന പേരു വന്നത്. ഗണപതി , സുബ്രമണ്യൻ എന്നിവർ മക്കളാണ്. ഹിമവാന്റെയും മേനയുടേയും പുത്രിയാണ് ജഗദംബയായ പാർവ്വതി. ആദിപരാശക്തിയുടെ പൂർണ്ണാവതാരവും, പരമാത്മസ്വരൂപിണിയും, ത്രിപുരസുന്ദരിയും, പ്രകൃതിയും, കുണ്ഡലിനിയും, പരമേശ്വരിയും ആണ് ശ്രീ പാർവ്വതി. പരമശിവനെയും പാർവ്വതിയെയും ഈ പ്രപഞ്ചത്തിന്റെ മാതാപിതാക്കന്മാരായ പരബ്രഹ്മരൂപികളായി കണക്കാക്കപ്പെടുന്നു. ത്രിദേവിമാരിൽ ആദിശക്തിയുടെ പ്രതീകമാണ് പാർവതി. ലളിതാ സഹസ്രനാമത്തിൽ ദുർഗ്ഗ, കാളി, ഭുവനേശ്വരി, ഭവാനി, മഹാമായ, അപർണ്ണ, ശൈലപുത്രി, ഗൗരി, കർത്ത്യായനി, അന്നപൂർണേശ്വരി, ചണ്ഡിക, കൗശികി എന്നിങ്ങനെ ആയിരത്തോളം പേരുകൾ പാർവ്വതിയുടേതായി പരാമർശിക്കുന്നുണ്ട്. പാർവ്വതി സർവ്വഗുണ സമ്പന്നയാണ്. പരമശിവന്റെ കൂടെ ചിത്രീകരിക്കുമ്പോൾ പാർവ്വതിക്ക് ഇരുകൈകൾ മാത്രമാണെങ്കിലും, ദുർഗ്ഗാ രൂപത്തിലും കാളിരൂപത്തിലും എട്ടും, പതിനെട്ടും കരങ്ങൾ ഉള്ളതായി ചിത്രീകരിക്കപ്പെടാറുണ്ട്. ത്രിപുര സുന്ദരി ആണെങ്കിൽ നാലു കരങ്ങൾ ഉണ്ട്. പൊതുവെ പാർവ്വതിയുടെ വാഹനം സിംഹം ആണെങ്കിലും മഹാഗൗരി രൂപത്തിൽ വൃഷഭം(കാള) ആണ് വാഹനം. ഭദ്രകാളീ രൂപത്തിൽ വേതാളവും വാഹനമാണ്. മഹാലക്ഷ്മിയും സരസ്വതിയും ശക്തിയുടെ തന്നെ മറ്റു രണ്ട് ഭാവങ്ങൾ ആണ്. പാർവ്വതി, സരസ്വതി, മഹാലക്ഷ്മി എന്നീ മൂന്ന് ദേവിമാരും ആദിപരാശക്തി ആണ്.

പാർ‌വ്വതി
Power
ദേവനാഗരിपार्वती
Sanskrit TransliterationPārvatī
Affiliationദേവി, ശക്തി
നിവാസംവിവാഹം കഴിക്കുന്നതിനുമുമ്പ് ഹിമാലയം,
അതിനുശേഷംകൈലാസം
ഗ്രഹംചൊവ്വ
ആയുധംത്രിശൂലം, ശംഖ്,
ചക്രം, വില്ല് ,താമര.
ജീവിത പങ്കാളിശിവൻ
Mountസിംഹം / പുലി

ദശ മഹാ വിദ്യകളും , നവ ദുർഗയും എല്ലാം പാർവതിയാണ് . ദശ മഹാ വിദ്യകളിലെ ത്രിപുരസുന്ദരി " പാർവതി തന്ത്രമാണ് ". മഹിഷാസുരനെയും , ചണ്ഡമുണ്ഡൻ , രക്ത ബീജൻ, ശുംഭ നിശുംഭ മാരെയും വധിച്ചത് ശ്രീ പർവതിയാണ് എന്ന് സ്കന്ദ , കൂർമ്മ പുര്ണങ്ങള് പറയുന്നു . ദുർഗ്ഗമാസുരനെ വധിച്ചതിനാലാണ് പാർവതിക്ക് ദുർഗ്ഗാ , ശാകംഭരി, ശതാക്ഷി എന്നീ പേരുകൾ ലഭിച്ചത് എന്ന് " ദേവി ഭാഗവതം "പറയുന്നു . കാലിക പുരാണത്തിൽ ശിവപത്നിയായ കാളിയുടെ സ്വാതിക ഭാവമാണ് പാർവ്വതി . ദേവി ഭാഗവത്തിൽ ദേവൻ മാർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന ആദിപരാശക്തി ഉമാ ഹൈമവതി പാശാങ്കുശങ്ങൾ ധരിച്ച വരദാഭയ മുദ്രയോടെ നിൽക്കുന്ന ഭുവനേശ്വരി ദേവിയാണ് . ദേവീഭാഗവതിൽ പറയുന്ന മണിദ്വീപത്തിൽ വസിക്കുന്ന ആദിപരാശക്തി ശ്രീ ഭവാനി ദേവി സദാ പരബ്രഹ്മ മൂർത്തിയായ മഹേശ്വരന്റെ വാമാംഗത്തിൽ വസിക്കുന്ന ശിവ ശക്തിയാണ് . ലളിത സഹസ്രനാമത്തിൽ ഭണ്ഡാസുരനെ വധിക്കുന്ന ശിവകമേശ്വരൻറെ അർധാംഗിനി ആയ മഹാദേവി ശ്രീ മഹാ ലളിതത്രിപുരസുന്ദരി  ശ്രീ പാർവതിയുടെ മൂലരൂപമാണ് . ശിവപുരാണത്തിൽ ശിവനും, മക്കൾക്കും  അന്നം വിളമ്പിയ മഹാ അന്നപൂർണ്ണ( അന്നപൂർണ്ണേശ്വരി) പാർവതിയുടെ മാതൃ വാത്സല്യത്തിന്റെ മകുടോഹരണമാണ് .ലളിത സഹസ്രനാമവും , ലളിത ത്രിശതിയും , പാർവതി , ഉമാ , അന്നപൂർണേശ്വരി , ദുർഗ്ഗാ , കാളി  സഹസ്രനാമങ്ങളും പാർവതി മന്ത്രങ്ങളാണ് .

ആദിശങ്കരന്റെ അമൂല്യ ഗ്രന്ഥാമായ " ശ്രീ സൗന്ദര്യ ലഹരി " പാർവതിയെ( ലളിത ) ഉപാസിക്കാനുള്ള അമൂല്യ ഗ്രന്ഥമാണ്.

ഭണ്ഡാസുര വധത്തിനായി ദേവന്മാർ യാഗാഗ്നിയിൽ സ്വശരീരങ്ങൾ ഹോമിച്ചു തുടങ്ങിയപ്പോൾ പാർവതി തൻറെ മൂല രൂപമായ ലളിത ത്രിപുര സുന്ദരിയായി അഗ്നി കുണ്ഡത്തിൽ നിന്നും ഉയർന്നു വന്നു ദേവന്മാർക്ക് സ്വരൂപങ്ങൾ വീണ്ടു കിട്ടുന്നു  . ശേഷം മഹാ ശിവകമേശ്വരൻ ആയ ആദി ശിവൻറെ കഴുത്തിൽ വരണമാല്യം അണിയിച്ചു ശിവൻ താലി അണിയിച്ചു ലളിത  കാമേശ്വര വിവാഹം നടന്നു എന്ന് ലളിതോപാഖ്യാനത്തിൽ വിവരിക്കുന്നു . ശേഷം ദേവി കാമേശ്വരനെ നോക്കി മഹാ ഗണപതിയെ സൃഷ്ടിക്കുകയും ഗണപതി ഭണ്ഡാസുര കൈവശം ഉള്ള വിഘ്‌ന യന്ത്രം നശിപ്പിക്കുന്നു . തുടർന്ന് ദേവി ഭണ്ഡാസുരനെ വധിക്കുന്നു.

കാഞ്ചി കാമാക്ഷി , മധുര മീനാക്ഷി സുന്ദരേശ്വര , അന്നൈ അഭിരാമി അമൃത കണ്ടേശ്വര , കന്യകുമാരി , തുൾജ ഭവാനി , മൂകാംബിക , ജ്ഞാന പ്രസൂനാംബാൾ കാളഹസ്തിശ്വര , അഖിലാണ്ഡേശ്വരി ജംബുകേശ്വര , അരുണാചല നായകി അരുണാചലേശ്വര , ശിവകാമി ചിദംബരനാഥ്, കാന്തിമതീ നെല്ലായ് അപ്പർ , കാടാമ്പുഴ ശ്രീ പാർവതി , ലിംഗരാജ ഭുവനേശ്വരി  , കാശി വിശാലാക്ഷി , മാതാ അന്നപൂർണ്ണേശ്വരി , നെടുക്കാവു ശ്രീ പാർവതി , ചെറുകുന്ന് അന്നപൂർണേശ്വരി , ആറ്റുകാൽ ഭഗവതി , ചോറ്റാനിക്കര ഭഗവതി , കൊറേച്ചല് ശ്രീ കിരാത പാർവതി , വടക്കൻ കോയിക്കൽ ശ്രീ പാർവതി , മണ്ണംന്തല ദേവി , ആയിരവല്ലി ആയിരവല്ലി തമ്പുരാൻ , ആനിക്കാട്ടിലമ്മ , ആന്ദവല്ലിശ്വരം, ചെങ്ങന്നൂർ ശിവ , കുജാരഹോ പാർവതി ,ശ്രീ താമ്ര ഗൗരി , തിരുവൈരാണിക്കുളം മഹാദേവ , ചക്കനാട് മഹേശ്വരി , ശ്രീ പാർവതി രാമലിംഗേശ്വര , പർവത വർദ്ധിനി രാമേശ്വരം , ബാനാ ശങ്കരി , കനകദുർഗ , വാസവി കന്യ പരമേശ്വരി , സ്വർണ്ണ ഗൗരി (മടലു ), മംഗള ഗൗരി, ചണ്ടി ദേവി , ലളിതാംബിക മേഘനാഥർ , ചാമുണ്ഡേശ്വരി മൈസൂർ ,ഗൗരിശങ്കര , ഉമാമഹേശ്വര ,  നവദുർഗ്ഗാ , കാമാഖ്യ ,  മഹാവിദ്യ ,   കാമാക്ഷി രായേശ്വർ തുടങ്ങി എണ്ണമറ്റ ക്ഷേത്ര സമുച്ചയങ്ങൾ ശ്രീപാർവ്വതിയ്ക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നു .


ദേവീ ഭാഗവത കഥ

ദക്ഷയാഗത്തിൽ പരമശിവന്റെ ആദ്യ ഭാര്യയായ സതീദേവി ദേഹത്യാഗം ചെയ്യതതിനു ശേഷം ദു:ഖിതനായ ശിവൻ സദാ സമയവും കൊടും തപസ്സിൽ മുഴുകി. ദാക്ഷായനിയായ സതിദേവി ഹിമവാന്റെ പുത്രിയായ പാർവ്വതിയായി പുനർജ്ജനിച്ചു. പാർവ്വതി വളർന്നു കന്യകയായി മാറിയപ്പോൾ ദേവലോകത്ത് നിന്നും നാരദമുനി ഹിമവൽ സന്നധിയിൽ എത്തിചേർന്നു,എന്നിട്ട് ഹിമവനോടു പറഞ്ഞു പരമശിവനെ ഭർത്തവായി ലഭിക്കുവാൻ പാർവ്വതിയെ തപസ്സിനു അയ്ക്കണം എന്നു. അതിൻ പ്രകാരം പാർവ്വതി കൈലാസത്തിൽ എത്തുകയും ഭഗവാനെ ഭർത്താവായി ലഭിക്കാൻ കൊടും തപസ്സ് ചെയ്യുകയും ചെയ്തു. ഈ സമയം ദേവലോകത്ത് താരകൻ എന്ന് പേരുള്ള ഒരു അസുരൻ ആക്രമിച്ചു. അയാൾ ഇന്ദ്രനെ കീഴടക്കി. ശിവപുത്രനു മാത്രമേ താരകസുരനെ വധിക്കാൻ പറ്റു. പക്ഷേ ശിവൻ കൊടിയ തപസ്സിൽ ആണ്. അവസാനം ശിവന്റെ തപസ്സ് മുടക്കി പാർവ്വതിയിൽ അനുരാഗം ഉണ്ടാക്കുവാൻ ഇന്ദ്രൻ കാമദേവനേ കൈലസത്തിലേക്കു അയച്ചു. കാമദേവൻ രതീദേവിയുമായി എത്തി പുഷ്പബാണങ്ങൾ ശിവനു നേരെ ഉതിർത്തു. ശിവൻ കണ്ണ് തുറന്നു, അപ്പോൾ ഭഗവാൻ പാർവ്വതിയെ കാണുകയും അദ്ദേഹത്തിനു ദേവിയിൽ അനുരാഗം ഉടലെടുക്കുകയും ചെയ്തു. എന്നാൽ പെട്ടെന്നു പരിസരബോധം വീണ ഭഗവൻ തൃകണ്ണ് തുറന്നു. ആ മൂന്നാം കണ്ണിൽ നിന്നും അതിശക്തമായ അഗ്നി ജ്വാലകൾ പറപ്പെട്ടു. ആ അഗ്നിയിൽ കാമദേവൻ ഭസ്മീകരിക്കപ്പെട്ടു.പിന്നീട് ഭഗവാൻ പാർവ്വതിയെ വിവാഹം ചെയ്തു. കാമദേവനെയും പുനർജ്ജനിപ്പിച്ചു. അതിനു ശേഷം ശിവപാർവ്വതിമാർ കൈലാസത്തിൽ താമസം ആക്കുകയും സുബ്രമണ്യൻ എന്ന പുത്രൻ ജനിക്കുകയും,ആ പുത്രൻ താരകസുരനെ വധിക്കുകയും ചെയ്തു. ശിവപർവ്വതിമാരുടെ മറ്റൊരു പുത്രനാണ് വിഘ്നേശ്വരനായ ഗണപതി.

ശക്തിയുടെ ദേവത

പാർവതീ ദേവി നാലുകൈകളുള്ള ലളിതാ അവതാരത്തിൽ ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള 11 നൂറ്റാണ്ടിലെ ശിൽപം.

പാർവ്വതീദേവിയെ ശക്തിയുടെ ദേവതയായി കണക്കാക്കപ്പെടുന്നു. പാർവ്വതി എല്ലാ ജീവജാലങ്ങളിലും വസിക്കുന്നു. പാർവതീ ദേവിയില്ലാതെ എല്ലാ ജീവജാലങ്ങളും ജഡാവസ്ഥയിലായിരിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.

  • ഭാവങ്ങൾ - 1)പാർവതി , സതി , അന്നപൂർണ്ണേശ്വരി, തൃപുര സുന്ദരി ,ഭവാനി (പർവ്വത പുത്രി , പ്രകൃതി , സ്വാതിക സ്വരൂപിണി , അന്നം പ്രദാനം ചെയ്യുന്നവൾ),ഐശ്വര്യം,അറിവ് പ്രദാനം ചെയ്യുന്നവൾ=സ്വാതിക ഭാവം.
  • .2)ദുർഗ്ഗ, മഹിഷാസുരമർദ്ധിനി (ദുർമദത്തെ അകറ്റുന്നവൾ , ദുർഗ്ഗമാസുരനെ വധിച്ചവൾ , മഹിഷാസുരനെ വധിച്ചവൾ = രാജസ ഭാവം.
  • 3) കാളി, മഹാകാളി , കാല രാത്രി , ചണ്ഡികാ , ചാമുണ്ഡി ,  ഉഗ്രകളി, ഭദ്രകാളി , ((തിന്മയെ ഉന്മൂലനം ചെയ്തു ഐശ്വര്യത്തെ പ്രധാനം ചെയ്യുന്നവൾ , നന്മ പ്രധാനം ചെയ്യുന്നവൾ , സംഹാര രൂപിണി , കാലത്തിനു അതീത ആയവൾ , കാലത്തെ നിയന്ത്രിക്കുന്നവൾ )  തുടങ്ങിയ ഭാവങ്ങൾ താമസ ദേവിയുടെ താമസ ഭാവത്തെ കുറിക്കുന്നു .

പ്രാർത്ഥനാ ശ്ലോകങ്ങൾ

1.സർവ്വമംഗള മംഗല്യേ
ശിവേ സർവാർത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരീ
നാരായണി നമോസ്തുതേ[1] (ദേവി മാഹാത്മ്യം)

2.അന്നപൂർണ്ണേ സദാപൂർണ്ണേ

ശങ്കരപ്രാണവല്ലഭേ

ജ്ഞാനവൈരാഗ്യ സിദ്ധ്യർദ്ധം

ജ്ഞാനവൈരാഗ്യ സിദ്ധ്യാർധം

ഭിക്ഷാം ദേഹീ ച പാർവതീ (ശ്രീ ആദിശങ്കര വിരചിതം അന്നപൂർണ്ണേശ്വരി സ്തോത്രം )

3.ഓം അരുണാം കരുണാം തരംഗിതാക്ഷി

ധൃത പാശാങ്കുശ പുഷ്പ്പ ബാണ ചാപാം

അണിമാദി ഭിരാവൃത്ത മയൂഖൈ ഹി

അഹമിത്യേവ വിഭാവയേ ഭവാനീം ( ധ്യാനം - ശ്രീ ലളിത സഹസ്രനാമ സ്തോത്രം).

ഇതും കാണുക


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.