സുകൃതം

ഹരികുമാറിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മനോജ്‌ കെ. ജയൻ, നരേന്ദ്ര പ്രസാദ്, ഗൗതമി തടിമല്ല എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് സുകൃതം. ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ചന്ദ്രകാന്ത് റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എം.ടി. വാസുദേവൻ നായർ ആണ്.

സുകൃതം
വി.സി.ഡി. പുറംചട്ട
സംവിധാനംഹരികുമാർ
നിർമ്മാണംചന്ദ്രകാന്ത് ഫിലിംസ്
രചനഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾമമ്മൂട്ടി
മനോജ്‌ കെ. ജയൻ
നരേന്ദ്രപ്രസാദ്
ഗൗതമി തടിമല്ല
ഗാനരചനഒ.എൻ.വി. കുറുപ്പ്
സംഗീതം
  • രവി ബോംബെ
  • പശ്ചാത്തലസംഗീതം:
  • ജോൺസൺ
ഛായാഗ്രഹണംവേണു
ചിത്രസംയോജനംജി. മുരളി
വിതരണംചന്ദ്രകാന്ത് റിലീസ്
സ്റ്റുഡിയോചന്ദ്രകാന്ത് ഫിലിംസ്
റിലീസിങ് തീയതി1994 ഡിസംബർ 23
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

അഭിനേതാവ്കഥാപാത്രം
മമ്മൂട്ടിരവിശങ്കർ
മനോജ്‌ കെ. ജയൻരാജേന്ദ്രൻ
നരേന്ദ്രപ്രസാദ്ഡോക്ടർ
ഒടുവിൽ ഉണ്ണികൃഷ്ണൻ
ഗൗതമി തടിമല്ലമാലിനി
ശാന്തികൃഷ്ണദുർഗ്ഗ
കവിയൂർ പൊന്നമ്മ

സംഗീതം

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവി ബോംബേ ആണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജോൺസൺ.

ഗാനങ്ങൾ
  1. കടലിന്നഗാധമാം നീലിമയിൽ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  2. സഹസ്ര ദലസം – കെ.ജെ. യേശുദാസ്, കോറസ്
  3. ബന്ധങ്ങളേ ജന്മാന്തര സ്നേഹ ബന്ധങ്ങളേ – കെ.എസ്. ചിത്ര
  4. പോരൂ എന്നൊടൊത്തുണരുന്ന പുലരികളേ – കെ.ജെ. യേശുദാസ്
  5. രാസനിലാവിന് താരുണ്യം – കെ.ജെ. യേശുദാസ്, കോറസ്

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംവേണു
ചിത്രസം‌യോജനംജി. മുരളി
കലനേമം പുഷ്പരാജ്
വസ്ത്രാലങ്കാരംഇന്ദ്രൻസ്
പരസ്യകലസാബു കൊളോണിയ
ലാബ്പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണംകെ. ശ്രീകുമാർ
വാർത്താപ്രചരണംവാഴൂർ ജോസ്, എബ്രഹാം ലിങ്കൻ, പി.എസ്. ഗീത
നിർമ്മാണ നിയന്ത്രണംആൽ‌വിൻ ആന്റണി
വാതിൽ‌പുറചിത്രീകരണംശ്രീമൂവീസ്

പുരസ്കാരങ്ങൾ

1994 ദേശീയ ചലച്ചിത്ര പുരസ്കാരം
  • മികച്ച മലയാള ചലച്ചിത്രം
  • മികച്ച സംഗീത സംവിധാനം – ബോംബെ രവി (പരിണയം എന്ന ചിത്രത്തിനും കൂടി ചേർത്ത്)
  • മികച്ച പശ്ചാത്തല സംഗീതം – ജോൺസൺ
മറ്റ് പുരസ്കാരങ്ങൾ
  • കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ചനടൻ – മമ്മൂട്ടി
  • കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് – മികച്ച നടൻ – മമ്മൂട്ടി

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.