പരമ്പര

സിബി മലയിലിന്റെ സംവിധാനത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, കുതിരവട്ടം പപ്പു, സുമലത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പരമ്പര. മമ്മൂട്ടി ആദ്യമായി ഇരട്ടവേഷത്തിൽ അഭിനയിച്ച ഈ ചിത്രം മലേഷ്യ വാസുദേവൻ അഭിനയിച്ച ആദ്യ ചിത്രമാണ്. മുദ്ര ആർട്സിന്റെ ബാനറിൽ ബി. ശശികുമാർ നിർമ്മിച്ച ഈ ചിത്രം മുദ്ര ആർട്സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എസ്.എൻ. സ്വാമി ആണ്.

പരമ്പര
സംവിധാനംസിബി മലയിൽ
നിർമ്മാണംബി. ശശികുമാർ
രചനഎസ്.എൻ. സ്വാമി
അഭിനേതാക്കൾമമ്മൂട്ടി
സുരേഷ് ഗോപി
കുതിരവട്ടം പപ്പു
സുമലത
ഗാനരചനശ്രീകുമാരൻ തമ്പി
കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതംമോഹൻ സിതാര
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
വിതരണംമുദ്ര ആർട്സ്
സ്റ്റുഡിയോമുദ്ര ആർട്സ്
റിലീസിങ് തീയതി1990 ഡിസംബർ 20
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

അഭിനേതാവ്കഥാപാത്രം
മമ്മൂട്ടിജോണി/ലോറൻസ്
സുരേഷ് ഗോപിചന്തു
കുതിരവട്ടം പപ്പുഅച്ചുതൻ
സത്താർആന്റണി തോമസ്
എം.എസ്. തൃപ്പുണിത്തറ
മലേഷ്യ വാസുദേവൻകാളിയപ്പ ചെട്ടിയാർ
സുമലതമീര
ചിത്രമേരി

സംഗീതം

ശ്രീകുമാരൻ തമ്പി, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്.

ഗാനങ്ങൾ
  1. കോലക്കുരുവി – കെ.എസ്. ചിത്ര (ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി)
  2. ഒന്നാം മാനം – ജി. വേണുഗോപാൽ
  3. ഒന്നാം മാനം (ശോകം) – ജി. വേണുഗോപാൽ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസം‌യോജനംഎൽ. ഭൂമിനാഥൻ
കലസി.കെ. സുരേഷ്
ചമയംകെ. വേലപ്പൻ, തോമസ്
വസ്ത്രാലങ്കാരംമഹി
സംഘട്ടനംജൂഡോ രാമു
പരസ്യകലഗായത്രി
ലാബ്വിജയ കളർ ലാബ്
നിശ്ചല ഛായാഗ്രഹണംസുരേഷ് മെർലിൻ
എഫക്റ്റ്സ്പ്രകാശ്, മുരുകേഷ്
വാർത്താപ്രചരണംഎബ്രഹാം ലിങ്കൻ
നിർമ്മാണ നിയന്ത്രണംകെ. മോഹനൻ
നിർമ്മാണ നിർവ്വഹണംഎൻ. വിജയകുമാർ
വാതിൽ‌പുറചിത്രീകരണംജൂബിലി സിനി യൂണിറ്റ്
ഓഫീസ് നിർവ്വഹണംഗുരു ഗുരുവായൂർ
അസോസിയേറ്റ് ഡയറക്ടർജോസ് തോമസ്, സുന്ദർ ദാസ്

പുറത്തേക്കുള്ള കണ്ണികൾ

  • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പരമ്പര
  • പരമ്പര – മലയാളസംഗീതം.ഇൻഫോ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.