യവനിക

കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത് 1982 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം ആണ് യവനിക.

യവനിക
സംവിധാനംകെ.ജി. ജോർജ്ജ്
നിർമ്മാണംഹെൻ‌റി ഫെർണാണ്ടസ്
കഥകെ.ജി. ജോർജ്ജ്
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഗീതംഎം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണംരാമചന്ദ്ര ബാബു
ചിത്രസംയോജനംഎം എൻ അപ്പു
റിലീസിങ് തീയതി1982
രാജ്യംഇന്ത്യ
ഭാഷമലയാളം

രചന

കെ.ജി.ജോർജ്ജിന്റെ കഥയ്ക്ക് തിരക്കഥ രചിച്ചത് എസ്.എൽ. പുരം സദാനന്ദൻ ആണ്.

പ്രമേയം

ഒരു നാടകസംഘത്തിലെ അഭിനേതാക്കളെ ചുറ്റിപ്പറ്റിയാണ് യവനികയിലെ കഥ വികസിക്കുന്നത്. തബലിസ്റ്റ് അയ്യപ്പന്റെ തിരോധാനം ആണ് കേന്ദ്ര ബിന്ദു. അയ്യപ്പന്റെ മരണത്തിനു കാരണക്കാരായവരെ പോലീസ് കണ്ടെത്തുന്നതോടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ വ്യത്യസ്ത സ്വഭാവക്കാരായ നിരവധി കഥാപാത്രങ്ങൾ കടന്നു വരുന്നു. യാഥാർത്ഥ്യ ബോധമുള്ള കുറ്റാന്വേഷണം പ്രേക്ഷകൻ ആസ്വദിച്ച് ഞരമ്പിലെ രക്തയോട്ടത്തിന്റെ സമ്മർദ്ദം അനുഭവിച്ചത് യവനികയിലൂടെയാണ്.[1]

അഭിനേതാക്കളും കഥാപാത്രങ്ങളും

അഭിനേതാവ്കഥാപാത്രം
ഭരത് ഗോപിതബലിസ്റ്റ് അയ്യപ്പൻ
മമ്മൂട്ടി സബ് ഇൻസ്പെക്ടർ ജേക്കബ് ഈരാളി
തിലകൻവക്കച്ചൻ
നെടുമുടി വേണുബാലഗോപാലൻ
വേണു നാഗവള്ളിജോസഫ് കൊല്ലപ്പള്ളി
ജലജരോഹിണി
ജഗതി ശ്രീകുമാർവരുണൻ
അശോകൻവിഷ്ണു

സംഗീതം

ഒ എൻ വി കുറുപ്പിന്റെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് എം. ബി. ശ്രീനിവാസൻ ആണ് .[2]

ഗാനങ്ങൾ

  • ഭരതമുനിയൊരു കളം വരച്ചു:കെ ജെ യേശുദാസ്‌,സെൽമ ജോർജ്‌
  • ചെമ്പക പുഷ്പ:കെ ജെ യേശുദാസ്
  • മച്ചാനെ തേടി:സെൽമ ജോർജ്‌
  • മിഴികളിൽ നിറകതിരായ് സ്നേഹം:കെ ജെ യേശുദാസ്

അവാർഡുകൾ

1982 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ്[3]

ലഭിച്ചത്വിഭാഗം
കെ ജി ജോർജ്ജ്മികച്ച ചിത്രം
തിലകൻമികച്ച രണ്ടാമത്തെ നടൻ
കെ ജി ജോർജ്ജ്മികച്ച കഥ

അവലംബം

  1. http://www.janmabhumidaily.com/jnb/?p=42258
  2. http://www.malayalasangeetham.info/m.php?mid=2258&lang=MALAYALAM
  3. http://www.m3db.com/node/3981

പുറം കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.