ബന്ധനം

എം.ടി. വാസുദേവൻ നായരുടെ സംവിധാനത്തിൽ സുകുമാരൻ, ശങ്കരാടി, അടൂർ ഭാസി, ശോഭ, ശുഭ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1978-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബന്ധനം. 1978-ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരവും മികച്ച ഗായകനുള്ള പുരസ്കാരവും (പി. ജയചന്ദ്രൻ) ഈ ചിത്രത്തിന്‌ ലഭിച്ചു. മറുനാടൻ മൂവീസിന്റെ ബാനറിൽ വി.ബി.കെ. മേനോൻ, പി.കെ. ഭാസ്കരൻ നായർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സിത്താര പിൿചേഴ്‌സ് ആണ്. എം.ടി. വാസുദേവൻ നായർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.

ബന്ധനം
വി.സി.ഡി. പുറംചട്ട
സംവിധാനംഎം.ടി. വാസുദേവൻ നായർ
നിർമ്മാണംവി.ബി.കെ. മേനോൻ
പി.കെ. ഭാസ്കരൻ നായർ
രചനഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾസുകുമാരൻ
ശങ്കരാടി
അടൂർ ഭാസി
ശോഭ
ശുഭ
ഗാനരചനഒ.എൻ.വി. കുറുപ്പ്
സംഗീതംഎം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണംരാ‍മചന്ദ്രബാബു
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംസിത്താര പിൿചേഴ്‌സ്
സ്റ്റുഡിയോമറുനാടൻ മൂവീസ്
റിലീസിങ് തീയതി1978
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

അഭിനേതാവ്കഥാപാത്രം
സുകുമാരൻഉണ്ണികൃഷ്ണൻ
ശങ്കരാടിഅച്ചുമ്മാൻ
കുഞ്ഞാണ്ടിശങ്കരമേനോൻ
എൽസിഅമ്മിണി
ശാന്തകുമാരിസഹപ്രവർത്തക
പി.കെ. എബ്രഹാംമാനേജർ
വീരൻ
നിലമ്പൂർ ബാലൻകാരണവർ
ശോഭതങ്കം
ശുഭസരോജിനി

സംഗീതം

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം.ബി. ശ്രീനിവാസൻ ആണ്.

ഗാനങ്ങൾ
  1. രാഗം ശ്രീരാഗം – പി. ജയചന്ദ്രൻ
  2. കണി കാണേണം – ലീല മേനോൻ
  3. രാഗം ശ്രീരാഗം – വാണി ജയറാം, ലീല മേനോൻ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംരാ‍മചന്ദ്രബാബു
ചിത്രസം‌യോജനംജി. വെങ്കിട്ടരാമൻ
കലഎസ്. കോന്നനാട്
ചമയംമണി
വസ്ത്രാലങ്കാരംമൊയ്തീൻ
ശബ്ദലേഖനംവിശ്വനാഥൻ
വാർത്താപ്രചരണംഎസ്.എ. നായർ
നിർമ്മാണ നിർവ്വഹണംകെ. വാസുദേവൻ
അസോസിയേറ്റ് ഡയറൿടർഎം. ആസാദ്

പുരസ്കാരങ്ങൾ

1978 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
  • മികച്ച ചലച്ചിത്രം
  • മികച്ച ഗായകൻ – പി. ജയചന്ദ്രൻ

പുറത്തേക്കുള്ള കണ്ണികൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.