പരിണയം
എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പരിണയം. മോഹിനി, വിനീത്, മനോജ് കെ. ജയൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡിന്റെ ബാനറിൽ ജി.പി. വിജയകുമാറാണ് ചിത്രം നിർമ്മിച്ചത്. ബോംബെ രവിയാണ് യൂസഫലി കേച്ചേരി എഴുതിയ ഇതിലെ ശ്രദ്ധേയമായ ഗാനങ്ങൾക്ക് സംഗീതം പകർന്നത്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ജോൺസൺ ഒരുക്കിയിരിക്കുന്നു. എസ്. കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്.
പരിണയം | |
---|---|
![]() വി.സി.ഡി. പുറംചട്ട | |
സംവിധാനം | ഹരിഹരൻ |
നിർമ്മാണം | ജി.പി. വിജയകുമാർ |
രചന | എം.ടി. വാസുദേവൻ നായർ |
അഭിനേതാക്കൾ |
|
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം |
|
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | എം.എസ്. മണി |
വിതരണം | സെവൻ ആർട്സ് |
സ്റ്റുഡിയോ | സെവൻ ആർട്സ് |
റിലീസിങ് തീയതി | 1994 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 141 മിനിറ്റ് |
കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരത്തെ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രം നിരവധി ദേശീയ, സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ നേടി.
അഭിനേതാക്കൾ
- മോഹിനി – ഉണ്ണിമായ അന്തർജ്ജനം
- വിനീത് – മാധവൻ
- മനോജ് കെ. ജയൻ – കുഞ്ചുണ്ണി
- തിലകൻ – മൂത്തേടത്ത് ഭട്ടതിരി (സ്മാർത്തൻ)
- നെടുമുടി വേണു – അപ്ഫൻ
- ജഗതി ശ്രീകുമാർ – മുല്ലശ്ശേരി
- ഒടുവിൽ ഉണ്ണികൃഷ്ണൻ – ഒത്തിക്കൻ
- ബഹദൂർ – കിഴക്കേടം
- ജഗന്നാഥ വർമ്മ – പാലക്കുന്നം
- കെ.പി.എ.സി. പ്രേമചന്ദ്രൻ – തെക്കുംതല ഗോവിന്ദൻ
- രവി മേനോൻ – കൃഷ്ണൻ
- മനോജ് രാജാ – വാസുദേവൻ
- ശിവദാസ് – കെ.എം.ബി.
- ആർ.കെ. നായർ – ശേഖരൻ
- ശാന്തി കൃഷ്ണ – മാതു
- സുകുമാരി – കുഞ്ഞിക്കാലി
- അനില പീതാംബരൻ – നാണിക്കുട്ടി
- വത്സല മേനോൻ – വല്യേത്തമ്മാര്
- ബിന്ദു പണിക്കർ – ചെറിയേത്തമ്മാര്
- ശാന്താ കുമാരി – പാറുവമ്മ
- കാവ്യശ്രീ – ഉമ
- ബബിത – താത്രി
സംഗീതം
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് യൂസഫലി കേച്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബോംബെ രവി. ഗാനങ്ങൾ മാഗ്നാ സൗണ്ട്സ് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "പാർവ്വണേന്ദു" (രാഗം: മോഹനം) | കെ.എസ്. ചിത്ര, കോറസ് | 4:19 | |||||||
2. | "വൈശാഖ പൗർണ്ണമിയോ" (രാഗം: കല്യാണി) | കെ.എസ്. ചിത്ര | 4:45 | |||||||
3. | "അഞ്ചു ശരങ്ങളും" (രാഗം: മാണ്ഡ്) | കെ.ജെ. യേശുദാസ് | 4:57 | |||||||
4. | "സാമജ സഞ്ചാരിണി" (രാഗം: കാംബോജി) | കെ.ജെ. യേശുദാസ് | 5:08 | |||||||
5. | "ശാന്താകാരം" (രാഗം: ആനന്ദഭൈരവി) | കെ.എസ്. ചിത്ര | 1:25 | |||||||
6. | "വൈശാഖ പൗർണ്ണമിയോ" (രാഗം: കല്യാണി) | കെ.ജെ. യേശുദാസ് | 4:45 | |||||||
7. | "സാമജ സഞ്ചാരിണി" (രാഗം: കാംബോജി) | കെ.എസ്. ചിത്ര | 5:08 |
പുരസ്കാരങ്ങൾ
- ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ 1994
- മികച്ച തിരക്കഥ – എം.ടി. വാസുദേവൻ നായർ
- മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രം
- മികച്ച സംഗീതസംവിധാനം – ബോംബെ രവി (സുകൃതം എന്ന ചിത്രത്തിനും കൂടി ചേർത്ത്)
- പ്രത്യേക ജൂറി പുരസ്കാരം (ഛായാഗ്രഹണം) – എസ്. കുമാർ
- കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ 1994
- മികച്ച ചിത്രം
- മികച്ച സംവിധായകൻ – ഹരിഹരൻ
- മികച്ച തിരക്കഥ – എം.ടി. വാസുദേവൻ നായർ
- മികച്ച ഗായകൻ – കെ.ജെ. യേശുദാസ്
- മികച്ച ഗായിക – കെ.എസ്. ചിത്ര
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.