കുഞ്ഞാണ്ടി

മലയള സിനിമാ നാടക രംഗങ്ങളിൽ സ്വഭവനടൻ സഹനടൻ എന്നീ നിലകളിൽ നിറഞ്ഞ സനിദ്ദ്യമയിരുന്നു കുഞ്ഞാണ്ടി (1919–2002). നാടകനടനെന്ന നിലയിൽ പ്രാഗല്ഭ്യം തെളിയിച്ചതിനു ശേഷമാണ് കുഞ്ഞാണ്ടി ചലച്ചിത്ര രംഗത്തെത്തുന്നത്. അമ്പതുകളിൽ നാടകപ്രവർത്തനം ആരംഭിച്ച അദ്ദേഹം വർഷങ്ങളോളം നാടകരംഗത്ത് സജീവമായിരുന്നു. നൂറ്റമ്പതോളം ചിത്രങ്ങളിലും എണ്ണൂറോളം നാടകങ്ങളിലും കുഞ്ഞാണ്ടി അഭിനയിച്ചിട്ടുണ്ട്.[1] ഉത്തരായനം, ഒരിടത്ത്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, അമൃതംഗമയ, നിർമാല്യം തുടങ്ങിയ ചിത്രങ്ങളിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. 2002 ജനവരി ആറ് ഞായറാഴ്ച കോഴിക്കോടിനടുത്തുള്ള കുതിരവട്ടത്തെ വീട്ടിൽ വെച്ച് എൺപത്തിമൂന്നാമത്തെ വയസ്സിൽ അന്തരിച്ചു.

കുഞ്ഞാണ്ടി
ജനനം07 സെപ്റ്റംബർ 1919
കുതിരവട്ടം, കോഴിക്കോട് ജില്ല, കേരളം,
മരണം6 ജനുവരി 2002(2002-01-06) (aged 82)
കുതിരവട്ടം, കോഴിക്കോട് ജില്ല,
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്രനടൻ, നാടക നടൻ
സജീവം1962–1998
ജീവിത പങ്കാളി(കൾ)ജാനകി
കുട്ടി(കൾ)മോഹൻ ദാസ്
മുരളീധരൻ
വത്സല
പ്രഭാവതി
ശൈലജ
മാതാപിതാക്കൾമൂച്ചിലോട്ട് ചേറൂട്ടി, കുഞ്ഞിമാളൂ



ജീവിതം

കുഞ്ഞാണ്ടി കോഴിക്കോട് ജനിച്ചു.കോട്ടൂളിയിലെ ഒരു എഴുത്തു പള്ളിയിൽ പഠനം തുടങ്ങി. കുതിരവട്ടം യു പി, പുതിയറ സഭ സ്ക്കൂൾ എന്നിവിടങ്ങളിൽ പ്രാധമികവിദ്യാഭ്യാസം നടത്തി. അഞ്ചാം ക്ലാസ്സ് വരെ പഠിച്ചു. ഇതിനിടയിൽ ഭാഗവതർ കൃഷ്ണപ്പണിക്കരുടെ ശിക്ഷണത്തിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. പന്ത്രണ്ടാം വയസ്സിൽ അല്ലി അർജുന എന്ന നാടകത്തിൽ ബാലനടനായി അരങ്ങേറ്റം കുറിച്ചു. 1937ൽ കോഴിക്കോട് മാതൃഭൂമിയിൽ ജോലി ലഭിച്ചു. ജോലിക്കിടയിൽ നാടകാഭിനയം തുടങ്ങിയ കുഞ്ഞാണ്ടി 1940ൽ ദേശപോഷിണിയുടെ ബി എ മായാവിയിലെ പ്രധാന നടൻ ആയി. തുടർന്നു് എണ്ണൂറോളം നാടകങ്ങളിൽ വിവിധ വേഷങ്ങൾ ചെയ്തു.[2] 1962ൽ പുറത്തിറങ്ങിയ സ്വർഗ്ഗരാജ്യം ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ.1970-80 കാലങ്ങളിൽ അദ്ദേഹം സിനിമയിൽ സജ്ജീവമയിരുന്നു .[3]1972ലെ സംഗീത നാടക അക്കാദമി അവാർഡ്, 1993ലെ പുഷ്പശ്രീ ട്രസ്റ് അവാർഡ്, 1977ൽ കേരള സംഗീത അക്കാദമി ഫെലോഷിപ്പ്, 199ൽ രാമാശ്രമം അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.[4] [5]ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 42 വർഷത്തോളം മാതൃഭൂമി പ്രസ്സിൽ ജോലി നോക്കിയിരുന്നു. അഞ്ച് മക്കളുണ്ട്.

അഭിനയിച്ച ചലച്ചിത്രങ്ങൾ

ക്ര.നം.ചിത്രംവർഷംവേഷം
1ദ ട്രൂത്ത്1998
2സിദ്ധാർത്ഥ1998
3കല്യാണ ഉണ്ണികൾ1998
4കല്യാണക്കച്ചേരി1997
5കാഞ്ചനം1996
6കിടിലോൽക്കിടിലം1995
7നം 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത്1995
8ആമിന ടൈലേഴ്സ്1991മൊയ്തുക്ക
9കടവ്1991
10കടത്തനാടൻ അമ്പാടി1990
11ബ്രഹ്മരക്ഷസ്സ്1990
12മാളൂട്ടി1990ഗോവിന്ദൻ നായർ
13മഹായാനം1989
14ധ്വനി1988
15കനകാംബരങ്ങൾ1988ഗോപാലൻ മാസ്റ്റർ
16മരിക്കുന്നില്ല ഞാൻ1988
17ഒരിടത്ത്1987തോമാച്ചൻ
18വൃത്തം1987
19അമൃതം ഗമയ1987കാക്ക
20അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ1986
21മലമുകളിലെ ദൈവം1986
22ദൂരെ ദൂരെ ഒരു കൂടു കൂട്ടാം1986ഗോവിന്ദൻ കുട്ടി മാഷ്
23വാർത്ത1986
24പഞ്ചാഗ്നി1986
25അത്തം ചിത്തിര ചോതി1986പണിക്കർ
26അടിവേരുകൾ1986
27കയ്യും തലയും പുറത്തിടരുത്1985
28വെള്ളം1985
29അനുബന്ധം1985
30ശ്രീകൃഷ്ണപ്പരുന്ത്1984
31എൻ.എച് 471984
32സുറുമയിട്ട കണ്ണുകൾ1983
33ഇനിയെങ്കിലും1983നാണൂ ആശാരി
34കണ്മണിക്കൊരുമ്മ1982
35അഹിംസ1982
36അങ്കുരം1982
37ഈ നാട്1982ബീരാൻ
38ചാപ്പ1982
39ഇളനീർ1981
40ഗ്രീഷ്മജ്വാല1981
41അങ്ങാടി1980
42വിൽക്കാനുണ്ട് സ്വപ്നങ്ങൾ1980അച്ഛൻ
43ലാവ1980കുമാരൻ
44ചാകര1980ശങ്കരൻ മാസ്റ്റർ
45അന്യരുടെ ഭൂമി1979
46ബന്ധനം1978ശങ്കരമേനോൻ
47ഉദയം കിഴക്കു തന്നെ1976
48ഉത്തരായനം1975
49സ്ഥാനാർത്ഥി സാറാമ്മ1966ഗോപിപ്പിള്ള
50മുറപ്പെണ്ണ്1965കുട്ടപ്പമേനോൻ
51ആദ്യകിരണങ്ങൾ1964പാപ്പി
52തച്ചോളി ഒതേനൻ1964കണ്ടചേരി ചാപ്പൻ
53അമ്മയെകാണാൻ1963കുട്ടായി
54സ്വർഗ്ഗരാജ്യം1962

References

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.